Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി എസ് സർക്കാറിന്റെ കാലത്ത് സാധാരണ ആശുപത്രിയായി തറക്കല്ലിട്ടു; ഡോ. കെ ആർ നാരായണന്റെ സ്മരണക്കായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കാൻ പരിശ്രമിച്ചത് മോൻസ് ജോസഫ്; ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയപ്പോൾ 18 കോടി വകയിരുത്തി കെട്ടിടം നിർമ്മിച്ചു ഉദ്ഘാടനം ചെയ്തു; ആവശ്യത്തിന് ഡോക്ടർമാരെയും ടെക്നീഷന്മാരെയും നിയമിച്ചത് ഈ സർക്കാറിന്റെ കാലത്ത്; മുൻ രാഷ്ട്രപതിയുടെ പേര് എഡിറ്റു ചെയ്ത് 'എല്ലാം പിണറായി സർക്കാറിന്റെ' നേട്ടമായി അവതരിപ്പിക്കപ്പെടുന്ന ഉഴവൂരിലെ ആശുപത്രിയുടെ കഥ ഇങ്ങനെ

വി എസ് സർക്കാറിന്റെ കാലത്ത് സാധാരണ ആശുപത്രിയായി തറക്കല്ലിട്ടു; ഡോ. കെ ആർ നാരായണന്റെ സ്മരണക്കായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കാൻ പരിശ്രമിച്ചത് മോൻസ് ജോസഫ്; ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയപ്പോൾ 18 കോടി വകയിരുത്തി കെട്ടിടം നിർമ്മിച്ചു ഉദ്ഘാടനം ചെയ്തു; ആവശ്യത്തിന് ഡോക്ടർമാരെയും ടെക്നീഷന്മാരെയും നിയമിച്ചത് ഈ സർക്കാറിന്റെ കാലത്ത്; മുൻ രാഷ്ട്രപതിയുടെ പേര് എഡിറ്റു ചെയ്ത് 'എല്ലാം പിണറായി സർക്കാറിന്റെ' നേട്ടമായി അവതരിപ്പിക്കപ്പെടുന്ന ഉഴവൂരിലെ ആശുപത്രിയുടെ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഉഴവൂരിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സൈബർ ലോകത്ത് വലിയ ചർച്ചയാകുകയാണ്. കേരളം ആരോഗ്യ രംഗത്ത് നമ്പർ വൺ എന്ന് അവകാശപ്പെടുന്ന ഇടതു സർക്കാന്റെ നേട്ടമാണ് ഇതെന്ന് പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതോടെയണ് ഉഴവൂർ ആശുപത്രി വിവാദങ്ങളിൽ നിറഞ്ഞത്. മുൻ രാഷ്ട്രപതി ഡോ. കെ ആർ നാരണയന്റെ സ്മരണക്കായാണ് ഉഴവൂരിൽ സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രി നിർമ്മിച്ചത്. ഈ ആശുപത്രിയിൽ അദ്ദേഹത്തിന്റെ പേര് എഴുതിയത് 'പെയിന്റടിച്ചു മായ്ച്ചു കളഞ്ഞ്' പിണറായി സർക്കാർ ആളുകളെ കബളിപ്പിക്കുകയാണെന്ന ആക്ഷേപമാണ് ഇതോടെ ഉയർന്നത്. ബിനീഷ് കോടിയേരി ഇട്ട ചിത്രത്തിൽ കെ ആർ നാരായണന്റെ പേരെഴുതിയ ഭാഗം വെളുപ്പിച്ചതാണ് വിവാദത്തിന് ആധാരം. എന്തിനാണ് ഈ ഫോട്ടോഷോപ്പ് വർക്ക് എന്നാണ് കമന്റുകൾ.

ഇതോടെ സോഷ്യൽ മീഡിയയിൽ ആശുപത്രിയുടെ പിതൃത്വത്തെ ചൊല്ലി വലിയ തർക്കം തന്നെ രൂപപ്പെട്ടു. ഇപ്പോൾ യുഡിഎഫ് പക്ഷത്തുള്ള കേരളാ കോൺഗ്രസ് എംഎൽഎ മോൻസ് ജോസഫിന്റെ കടുത്തുരുത്തി മണ്ഡലത്തിലാണ് ഉഴവൂർ ആശുപത്രി സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ സർക്കാറുകൾ ഏതായാലും സ്വന്തം മണ്ഡലത്തിലെ ആശുപത്രിക്ക് വേണ്ടി ഏറ്റവും അധികം പരിശ്രമം നടത്തിയ വ്യക്തി മോൻസ് ജോസഫ് എംഎൽഎ തന്നെയാണ്. ഈ വസ്തുത നിലനിൽക്കേയാണ് 'എല്ലാം പിണറായി സർക്കാർ' ശരിയാക്കി' എന്ന മട്ടിൽ സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കൾ പ്രചരണം ശക്തമാക്കിയത്.

വാളയാർ പെൺകുട്ടികളുടെ വിഷയത്തിൽ അടക്കം സർക്കാർ പ്രതിരോധത്തിലായ ഘട്ടത്തിലാണ് ആരോഗ്യ വകുപ്പിന്റെ നേട്ടം എന്ന വിധത്തിൽ ഉഴവൂരിലെ ആശുപത്രി കെട്ടിടം സൈബർ ലോകത്ത് ചർച്ചയാകുന്നത്. വാസ്തവത്തിൽ മൂന്ന് സർക്കാറുകൾക്ക് നേട്ടമായി ഉഴവൂർ ആശുപത്രിയിൽ അവകാശവാദം ഉന്നയിക്കാൻ സാധിക്കും. മോൻസ് ജോസഫ് എൽഡിഎഫ് പക്ഷത്തായിരുന്ന വി എസ് സർക്കാറാണ് ഇവിടെ ഒരു ആശുപത്രി എന്ന ആവശ്യം മുന്നോട്ടു വെച്ചത്. എന്നാൽ, കെ ആർ നാരായണന്റെ സ്മരണക്കായി ആശുപ്രത്രി വേണം എന്ന ആവശ്യവും ഇതിനിടെ ഉയർന്നു. ഇതോടെ ഇത് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തി നിർമ്മിക്കണം എന്ന ആവശ്യം മോൻസ് മുന്നോട്ടു വെച്ചു.

ഇതോടെ വി എസ് സർക്കാർ തറക്കല്ലിട്ടു തുടക്കം കുറിച്ചു ആശുപത്രിക്ക്. ഇതിനിടെ സർക്കാർ മാറിയതോടെ മോൻസ് ജോസഫും യുഡിഎഫ് പക്ഷത്തായി. ഇതോടെ സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രി എന്ന നിലയിൽ ആറ് നിലകെട്ടിടം എന്ന ആശയം ഉദിച്ചു. അന്നത്തെ ധനമന്ത്രി ആയിരുന്ന കെ എം മാണി 18 കോടി രൂപ അനുവദിച്ചതോടെ ആശുപത്രിയുടെ നിർമ്മാണം അതിവേഗത്തിലായി. ആശുപത്രിയുടെ കെട്ടിട നിർമ്മാണം പൂർത്തിയായി 2016 ഫെബ്രുവരി 23ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആശുപത്രിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗംഭീരമായ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തെങ്കിലും ആശുപത്രിയിലേക്ക് വേണ്ട മറ്റ് നിയമനങ്ങൾ നടത്താൻ ആ സർക്കാറിന് സാധിച്ചില്ല.

ഉമ്മൻ ചാണ്ടി സർക്കാർ മാറി പിണറായി സർക്കാർ അധികാരമേറ്റപ്പോൾ തുടക്കത്തിൽ ഈ ആശുപത്രിയിൽ വേണ്ടത്ര ഡോക്ടർമാരെയും ടെക്നീഷ്യന്മാരെയു നിയമിക്കാനും തയ്യാറായില്ല. ഇതോടെ പ്രവർത്തനം രണ്ട് വർഷത്തോളം നടക്കാതെ അവതാളത്തിലായി. ഇതിനിടെ ആശുപത്രിയിൽ ആവശ്യമായ നിയമനം നടത്തി മികച്ച വിധത്തിൽ തുറന്നു പ്രവർത്തിക്കണം എന്ന ആവശ്യവും ശക്തമായി. ഒടുവിൽ മോൻസ് ജോസഫ് എംഎൽഎയുടെ തുടർച്ചയായ ആവശ്യങ്ങൾക്കൊടുവിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിച്ചു കൊണ്ട് സർകകാർ തീരുമാനം കൈക്കൊണ്ടു.

സൂപ്രണ്ടിനെ കൂടാതെ വിവിധവിഭാഗങ്ങളിലായി 20 ലധികം ഡോക്ടർമാർ, നേഴ്‌സുമാർ, ജീവനക്കാർ എന്നിവരുടെ അടക്കം 100 തസ്തികയാണ് കണക്കാക്കിയിരുന്നത്. ഇതോടെ ആശുപത്രിയിൽ സ്‌പെഷ്യൽറ്റി യൂണിറ്റുകൾ ആരംഭിക്കുന്നതിന്റെ ആദ്യഘട്ടമായി ആറു ഡോക്ടർമാരുടേത് ഉൾപ്പെടെ 18 പുതിയ തസ്തികകൾ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് അനുവദിച്ചു. ആശുപത്രിയിൽ പുതിയ തസ്തികകൾ അനുവദിക്കുന്ന കാര്യം മോൻസ് ജോസഫ് എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നതായി ഐസക്ക് തന്നെ വ്യക്തമാക്കുകയും ചെയ്തു.

ഇപ്പോൾ ഉഴവൂരിലെ നാട്ടുകാർക്ക് ഉപയോഗപ്പെടും വിധം മികച്ചൊരു ആശുപത്രിയായി ഈ ആശുപത്രി മാറിയിട്ടുണ്ട്. എന്നാൽ, ഡോ. കെ ആർ നാരായണന്റെ പേര് പരാമർശിക്കാതെ പിണറായി സർക്കാറിന്റേത് മാത്രമാക്കി മാറ്റാനുള്ള ശ്രമത്തിന് എതിരെയാണ് പ്രതിഷേധം ഇപ്പോൾ ഉയർന്നത്. ബിനീഷ് കോടിയേരി ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്നും കെ ആർ നാരായണന്റെ പേര് എഴുതിയ ഭാഗം മായ്ച്ചു കളഞ്ഞതിന് എതിരെയാണ് പ്രതിഷേധം സൈബർ ലോകത്ത് ഉയരുന്നത്. സോഷ്യൽ മീഡിയയിൽ ഈ ചോദ്യമാണ് പൊതുവേ ഉയരുന്നത്. അതേസമയം കെ ആർ നാരായന്റെ മെമോറിയൽ സൂപ്പർസ്‌പെഷ്യാലിറ്റി ആശുപത്രി എന്നു തന്നെയാണ് ഉഴവൂരിലെ ആശുപത്രി ജനങ്ങൾ അറിയുന്നതും. പിന്നെ എന്തിനാണ് സോഷ്യൽ മീഡിയയിൽ തള്ളാൻ വേണ്ടി അദ്ദേഹത്തിന്റെ പേരു പറയാതിരിക്കുന്നത് എന്നതാണ് ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP