Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാൽഗറിയിൽ കലാനികേതൻ ഡാൻസ് സ്‌കൂളിന്റെ പത്താം വാർഷികാഘോഷം വർണ്ണാഭമായി

കാൽഗറിയിൽ കലാനികേതൻ ഡാൻസ് സ്‌കൂളിന്റെ പത്താം വാർഷികാഘോഷം വർണ്ണാഭമായി

ജോയിച്ചൻ പുതുക്കുളം

കാൽഗറി: കലാനികേതൻ ഡാൻസ് സ്‌കൂളിന്റെ പത്താം വാർഷികാഘോഷം പൂർവാധികം ഭംഗിയായി Calgary NW BMO തിയേറ്ററിൽ അരങ്ങേറി. പതിവുപോലെ തനത് ക്ളാസിക്കൽ- ഭരതനാട്യ നൃത്തങ്ങളും ശാസ്ത്രീയ സംഗീതവുമായി രണ്ടരമണിക്കൂർ നീണ്ട കലാവിരുന്ന ്നിറഞ്ഞ സദസ്സ് പൂർണമായും ആസ്വദിച്ചു.

ഒരു രജിസ്റ്റേർഡ് നോൺപ്രോഫിറ്റ് സംഘടനയായ കലാനികേതൻ കാൽഗറിയിലെ ഇതര സംഗീത , നൃത്തവിദ്യാലയങ്ങളുമായി സഹകരിച്ചുകൊണ്ടാണ് ഇത്തവണയും വിവിധപരിപാടികൾ അവതരിപ്പിച്ചത്. സീമ രാജീവ് നേതൃത്വംകൊടുക്കുന്ന കലാനികേതനിലെയും , ഗീതു പ്രശാന്ത് നേതൃത്വം കൊടുക്കുന്ന ഡാൻസ്സ്‌കൂളിലെയും , മൃദുൽ ബുർഗി നേതൃത്വം കൊടുക്കുന്ന ലാസ്യാ അക്കാദമി ഓഫ് ഡാൻസ് സ്‌കൂളിലെയും, മായാ നമ്പുതിരിപ്പാട് നേതൃത്വംകൊടുക്കുന്ന സംഗീത സ്‌കൂളിലെയും ഉൾപ്പടെ ഏകദേശം 60 ഓളംകുട്ടികൾ വിവിധപരിപാടികളിൽ അണിനിരന്നു.

മമതാ നമ്പൂതിരിയും ,അനിത രാമചദ്രനും കോർഡിനേറ്റേഴ്സ് ആയുള്ള പ്രോഗ്രാമിന് , സ്നേഹ മാത്യൂസ് സ്വാഗതവും , മൈത്രേയി നന്ദിയുംപറഞ്ഞു .കാൽഗറിയിൽ ഇന്ത്യൻക്ളാസിക്കൽ കലകളുടെപ്രചരണവും അവബോധം സൃഷ്ടിക്കല ും അദ്ധ്യാപനവുമാണ് കലാനികേതൻ ഡാൻസ് ഫൗണ്ടേഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ എന്ന് സംഘാടകർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP