Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖത്തർ യൂത്ത് ഫോറം ഇന്റർ സ്‌കൂൾ കോംപറ്റീഷൻ നാളെ

ഖത്തർ യൂത്ത് ഫോറം ഇന്റർ സ്‌കൂൾ കോംപറ്റീഷൻ നാളെ

സ്വന്തം ലേഖകൻ

ത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി യൂത്ത് ഫോറവും സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത്തി നാലാമത് ഇന്റർ സ്‌കൂൾ കോമ്പറ്റീഷൻ നാളെ നടക്കും. ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ വച്ച് നടക്കുന്ന മത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി ഖത്തറിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നായി 600 ഓളം വിദ്യാർത്ഥി-വിദ്യാർത്ഥിനികളാണ് പ്രസംഗം, കഥ പറയൽ, പ്രബന്ധരചന, ഖുർആൻ പാരായണം, ക്വിസ്, ഖുർആൻ മന:പാഠം തുടങ്ങിയ ഇനങ്ങളിലായി പങ്കെടുക്കുക.

കൂടാതെ സ്റ്റുഡന്റ്‌സ് ഓഫ് ദ ഇയർ , തീം പ്രസന്റേഷൻ എന്നീ പുതിയ ഇനങ്ങളിലും സ്‌കൂളുകൾ തമ്മിൽ മാറ്റുരക്കും.

കുട്ടികൾക്കിടയിൽ മതമൂല്യങ്ങളുടെ കാലിക പ്രസക്തി പകർന്നു നൽകുകയും അസഹിഷ്ണുത, വിഭാഗീയത പോലുള്ള ദുഷിച്ച ചിന്താഗതികൾക്കെതിരെ ബോധവത്ക്കരണം നടത്തുക എന്നത് കൂടിയാണ് ഇത്തവണത്തെ മത്സരങ്ങളുടെ മുഖ്യ പ്രമേയം.

പരിപാടിയോടനുബന്ധിച്ച് ഹയർ സെക്കണ്ടറി ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ദോഹ മതാന്തര സംവാദ കേന്ദ്ര (ഡി .ഐ .സി .ഐ .ഡി)വുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഇന്റർ സ്‌കൂൾ ഡിബേറ്റ് മത്സരവും നടക്കും. മതങ്ങളുടെ സഹവർത്തിത്വ ക്ഷമതയും സംഘർഷ സാധ്യതകളുണ്ടാക്കുന്ന ഘടകങ്ങളും അവയുടെ പരിഹാരങ്ങളും ചർച്ച ചെയ്യുന്ന ഡിബേറ്റ് മത്സരത്തിൽ ഖത്തറിലെ പ്രമുഖ സ്‌കൂളുകൾ പങ്കെടുക്കും.

വ്യക്തി സ്വാതന്ത്ര്യവും മൂല്യാധിഷ്ഠിത സമൂഹവും എന്ന തലക്കെട്ടിൽ പ്രസംഗ മത്സരവും ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നടക്കും.
വ്യത്യസ്ത വേദികളിലായി അരങ്ങേറുന്ന മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം യൂത്ത്‌ഫോറം പ്രസിഡണ്ട് ജംഷീദ് ഇബ്റാഹീം നിർവ്വഹിക്കും.

വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ മത്സര വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ഡി.ഐ.സിഐ.ഡി. എക്‌സിക്യൂട്ടീവ് മാനേജർ യൂസുഫ് അബ്ദുല്ല അൽസുബായ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി, സ്റ്റുഡന്റസ് ഇന്ത്യ ഭാരവാഹികൾ, സ്‌കൂൾ പ്രധിനിധികൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP