Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

160 തീയേറ്ററുകളിലെ വൈഡ് റിലീസുമായി 'ആകാശഗംഗ 2' നാളെ; നൂറ് ശതമാനം എന്റർടെയ്നറായ ഒരു ഹൊറർ കോമഡിയാണ് ചിത്രം; പുത്തൻ അനുഭവമാകുമെന്ന് വിനയൻ  

160 തീയേറ്ററുകളിലെ വൈഡ് റിലീസുമായി 'ആകാശഗംഗ 2' നാളെ; നൂറ് ശതമാനം എന്റർടെയ്നറായ ഒരു ഹൊറർ കോമഡിയാണ് ചിത്രം;  പുത്തൻ അനുഭവമാകുമെന്ന് വിനയൻ   

മറുനാടൻ ഡെസ്‌ക്‌

വിനയൻ സംവിധാനം ചെയ്യുന്ന 'ആകാശഗംഗ 2'ന് മികച്ച തീയേറ്റർ കൗണ്ട്. വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന് കേരളത്തിൽ 160 സ്‌ക്രീനുകളും ബംഗളൂരുവിൽ 25 സ്‌ക്രീനുകളുമാണ് ഉള്ളത്. 'ആകാശഗംഗയുടെ ആദ്യഭാഗം പോലെ തന്നെ ഹൊററും കോമഡിയും ഒരുപോലെ ആസ്വാദ്യകരമായ രീതിയിൽ അവതരിപ്പിക്കുന്ന ട്രീറ്റ്മെന്റാണ് രണ്ടാം ഭാഗത്തിലും ഉള്ളത്. പക്ഷേ ശബ്ദസംവിധാനത്തിലും ഹൊററിന്റെ ദൃശ്യാവിഷ്‌കരണത്തിലുമൊക്കെ ഈ ചിത്രം പ്രേക്ഷകന് ഒരു പുത്തൻ അനുഭവം പ്രദാനം ചെയ്യുമെന്ന് ഞാൻ ഉറപ്പ് തരികയാണെന്ന് വിനയൻ

കേരളത്തിലും ബംഗളൂരുവിലും മാത്രമാണ് വെള്ളിയാഴ്ചത്തെ റിലീസ്. ചെന്നൈ, മുംബൈ, ഡൽഹി തുടങ്ങി മറ്റ് ഇന്ത്യൻ നഗരങ്ങളിലും ജിസിസിയിലും ചിത്രം അടുത്ത ആഴ്ചയാവും തീയേറ്ററുകളിലെത്തുകയെന്ന് വിനയൻ അറിയിച്ചു. ആകാശഗംഗ ആദ്യഭാഗത്തിൽ നിന്നും രണ്ടാംഭാഗത്തിനുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും എന്തൊക്കെയാണെന്നും അദ്ദേഹം പറയുന്നു.

നൂറ് ശതമാനം എന്റർടെയ്നറായ ഒരു ഹൊറർ കോമഡി ഫിലിമായി ഈ ചിത്രത്തെ കണ്ട്, വിലയിരുത്തണമെന്ന് പ്രിയ സുഹൃത്തുക്കളോട് ഞാൻ അഭ്യർത്ഥിക്കുന്നു. എല്ലാവരും തീയേറ്ററിൽ പോയി സിനിമ കാണുമെന്നും വിനയൻ. തന്നിരുന്ന സപ്പോർട്ടും സ്നേഹവും തുടർന്നും തരുമെന്നും പ്രതീക്ഷിച്ചിക്കുന്നു', വിനയൻ ഫേസ്‌ബുക്കിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP