Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജമ്മു കാശ്മീരിന് ഇന്നു മുതൽ പ്രത്യേക ഭരണഘടനയും പതാകയുമില്ല; കേന്ദ്ര നിയമങ്ങളും ബാധകം; മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവർക്കും ഇവിടെ ഭൂമി വാങ്ങാം; കശ്മീരിന് പുറത്തുനിന്ന് വിവാഹം കഴിച്ചാൽ പൗരത്വം നഷ്ടമാവില്ല; സർക്കാർ ജോലിയും സ്‌കോളർഷിപ്പുകളും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവർക്കും ലഭിക്കും; നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷിക ദിനമായ ദേശീയ എകതാ ദിനത്തിൽ ജമ്മുകാശ്മീരും ലഡാക്കും ഇനി കേന്ദ്രഭരണ പ്രദേശങ്ങൾ

ജമ്മു കാശ്മീരിന് ഇന്നു മുതൽ പ്രത്യേക ഭരണഘടനയും പതാകയുമില്ല; കേന്ദ്ര നിയമങ്ങളും ബാധകം; മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവർക്കും ഇവിടെ ഭൂമി വാങ്ങാം; കശ്മീരിന് പുറത്തുനിന്ന് വിവാഹം കഴിച്ചാൽ പൗരത്വം നഷ്ടമാവില്ല; സർക്കാർ ജോലിയും സ്‌കോളർഷിപ്പുകളും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവർക്കും ലഭിക്കും; നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷിക ദിനമായ ദേശീയ എകതാ ദിനത്തിൽ ജമ്മുകാശ്മീരും ലഡാക്കും ഇനി കേന്ദ്രഭരണ പ്രദേശങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 560ലധികം നാട്ടു രാജ്യങ്ങളെ യൂണിയൻ ഓഫ് ഇന്ത്യയിൽ ലയിപ്പിച്ചെന്ന ബഹുമതിയുള്ള, രാജ്യത്തിന്റെ ആദ്യത്തെ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷിക ദിനമായ ദേശീയ എകതാ ദിനത്തിൽ (ഒക്ടോബർ 31) രാജ്യത്തെ ഒരു സംസ്ഥാനം രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി മാറുകയാണ്. പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ജമ്മുകശ്മീർ എന്ന സംസ്ഥാനം ഇന്ന് മുതൽ ജമ്മു കശ്മീർ ,ലഡാക്കും എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശമായി. പുനഃസംഘടന നിയമം അർധരാത്രി മുതൽ നിലവിൽ വന്നു. ഇന്നുമുതൽ എല്ലാ കേന്ദ്ര നിയമങ്ങളും ഓർഡിനൻസുകളും കേന്ദ്രഭരണ പ്രദേശങ്ങൾക്ക് ബാധകമായിരിക്കും.

ജമ്മു കശ്മീർ വിഭജനത്തോടെ ഇന്ത്യയുടെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി കുറഞ്ഞു. ഒമ്പത് കേന്ദ്ര ഭരണ പ്രദേശങ്ങളുമുണ്ട്. ജമ്മു കശ്മീറിന് പുതുച്ചേരി പോലെ ഒരു നിയമസഭ മണ്ഡലം ഉണ്ടായിരിക്കും. ജമ്മു കശ്മീരിന് പ്രത്യേക പതാക ഉണ്ടാകില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക് കശ്മീരിൽ വസ്തു വാങ്ങാനും അവിടെ സ്ഥിര താമസമാക്കാനും, ജോലികൾക്ക് അപേക്ഷിക്കാനും സ്വാതന്ത്യം ഉണ്ടാകും.കശ്മീരിന് പുറത്തുനിന്ന് വിവാഹം കഴിച്ചാൽ പൗരത്വം നഷ്ടമാവില്ല എന്നതാണ് ഏറ്റവും പ്രധാനം. സർക്കാർ ജോലിയും സ്‌കോളർഷിപ്പുകളും മറ്റുസംസ്ഥാനങ്ങളിൽനിന്ന് വന്നവർക്കും ഇനി മുതൽ ലഭിക്കും.

ജമ്മുകശ്മീരിലെ പൊലീസിനെയും ക്രമസമാധാനത്തെയും കേന്ദ്രം നേരിട്ട് നിയന്ത്രിക്കും. ജമ്മു കശ്മീരിന് സ്വന്തമായി നിയമസഭ ഉണ്ടായിരിക്കും. ലഡാക്കിൽ ഒരു എംപിയും, ജമ്മു കശ്മീരിൽ നാല് എംപിമാരുമുണ്ടാകും. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് കൂടി പൊതു ഹൈക്കോടതി ഉണ്ടായിരിക്കും. ജമ്മു കശ്മീരിലാണ് ഹൈക്കോടതി പ്രവർത്തിക്കുക. ഗുജറാത്തിൽ നിന്നുള്ള ഗിരീഷ് ചന്ദ്ര മർമു ജമ്മു കശ്മീരിന്റെ ലഫ്റ്റനന്റ് ഗവർണ്ണറായും,മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ആർ കെ മാത്തൂർ ലഡാക്കിലെ ആദ്യത്തെ ലഫ്റ്റന്റ് ഗവർണ്ണറായും ചുമതലേറ്റിട്ടുണ്ട്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന അനുച്ഛേദം 370 റദ്ദാക്കി മൂന്ന് മാസത്തിന് ശേഷമാണ് ഔദ്യോഗികമായ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജനം നില വിൽ വന്നത്. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായതോടെ ജമ്മുകശ്മീരിലെ രാഷ്ട്രപതി ഭരണം റദ്ദാക്കി. ചരക്ക് സേവന നികുതി നിയമം, ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയമം, കേന്ദ്ര വിവര നിയമ തുടങ്ങിയവയെല്ലാം കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് ബാധകമായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP