Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാനസിക ആരോഗ്യ പ്രശ്നങ്ങൾ; ഓസ്‌ട്രേലിയൻ ടീമിനോട് താൽക്കാലികമായി വിടപറഞ്ഞ് സൂപ്പർ താരം; മാക്‌സ് വെല്ലിന്റെ തീരുമാനത്തിൽ ഞെട്ടി ആരാധകർ; താരത്തിന് ഗുരുതര പ്രശ്‌നമെന്ന് ടീം സൈക്കോളജിസ്റ്റ്

മാനസിക ആരോഗ്യ പ്രശ്നങ്ങൾ; ഓസ്‌ട്രേലിയൻ ടീമിനോട് താൽക്കാലികമായി വിടപറഞ്ഞ് സൂപ്പർ താരം; മാക്‌സ് വെല്ലിന്റെ തീരുമാനത്തിൽ ഞെട്ടി ആരാധകർ; താരത്തിന് ഗുരുതര പ്രശ്‌നമെന്ന് ടീം സൈക്കോളജിസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

മെൽബൺ; മാനസിക ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഓസ്ട്രേലിയൻ സൂപ്പർ താരം ഗ്ലെൻ മാക്സ്വെൽ ടീമിൽ നിന്ന് താൽകാലിക അവധിയെടുത്തു.ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് താരത്തിന്റെ തീരുമാനം പുറത്ത് വിട്ടത്.ടീമിന്റെ സൈക്കോളജിസ്റ്റായ ഡോ. മൈക്കൽ ലോയ്ഡാണ് ഇക്കാര്യം സ്ഥിരീകരിച്ചു. ശ്രീലങ്കയ്ക്കെതിരെ അവസാന ടി20യിൽ മാക്സ്വെല്ലിന് പകരം ഡാർസി ഷോർട്ട് കളിക്കും. ലങ്കയ്ക്കെതിരെ ആദ്യ ടി20യിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു മാക്സ്വെൽ.

പരമ്പര ഇതിനോടകം ഓസ്ട്രേലിയ സ്വന്തമാക്കികഴിഞ്ഞു. മൂന്ന് മത്സരങ്ങളിൽ ആദ്യ രണ്ട് ടി20കളിലും ഓസീസ് ജയിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ മാക്സ്വെൽ 28 പന്തിൽ 62 റൺസ് നേടിയിരുന്നു. മാക്സ്വെല്ലിന് എത്രയും പെട്ടന്ന് തിരിച്ചെത്താൻ സാധിക്കട്ടെയെന്ന് സഹതാരങ്ങൾ ആശംസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP