Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാനഡയിൽ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് വൻ വ്യാജ റിക്രൂട്ട്‌മെന്റ് തട്ടിപ്പ്; കോട്ടയത്തുകാരികളായ ദിവ്യ മോഹനും റ്റിന്റു ജോണും ചേർന്ന് തട്ടിയെടുത്തത് അഞ്ചരക്കോടി രൂപ; വിദേശത്ത് ജോലി പ്രതീക്ഷിച്ച് പണം നൽകി കബളിപ്പിക്കപ്പെട്ടത് 150തോളം നഴ്‌സുമാർ; പതിനൊന്ന് മാസത്തിനുള്ളിൽ ഫാമിലി വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് ഒരോരുത്തരിൽ നിന്നും വാങ്ങിയത് അഞ്ച് ലക്ഷം വീതം; വിസ നൽകുമ്പോൾ ബാക്കി മൂന്ന് ലക്ഷവും നൽകണമെന്നും ധാരണ; തട്ടിപ്പു സ്ഥാപനം പ്രവർത്തിച്ചത് ലൈസൻസ് ഏതുമില്ലാതെ

കാനഡയിൽ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് വൻ വ്യാജ റിക്രൂട്ട്‌മെന്റ് തട്ടിപ്പ്; കോട്ടയത്തുകാരികളായ ദിവ്യ മോഹനും റ്റിന്റു ജോണും ചേർന്ന് തട്ടിയെടുത്തത് അഞ്ചരക്കോടി രൂപ; വിദേശത്ത് ജോലി പ്രതീക്ഷിച്ച് പണം നൽകി കബളിപ്പിക്കപ്പെട്ടത് 150തോളം നഴ്‌സുമാർ; പതിനൊന്ന് മാസത്തിനുള്ളിൽ ഫാമിലി വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് ഒരോരുത്തരിൽ നിന്നും വാങ്ങിയത് അഞ്ച് ലക്ഷം വീതം; വിസ നൽകുമ്പോൾ ബാക്കി മൂന്ന് ലക്ഷവും നൽകണമെന്നും ധാരണ; തട്ടിപ്പു സ്ഥാപനം പ്രവർത്തിച്ചത് ലൈസൻസ് ഏതുമില്ലാതെ

പ്രമോദ് ഒറ്റക്കണ്ടം

കോട്ടയം: നഴ്‌സിങ് പഠനം കഴിഞ്ഞ് വിദേശത്ത് ഒരു ജോലി ആഗ്രഹിക്കാത്ത മലയാളി നഴ്‌സുമാർ കുറവാണ്. ഏതുവിധേനെയും യൂറോപ്പിലേക്കും ഓസ്‌ട്രേലിയയിലേക്കും അമേരിക്കയിലേക്കും എത്തിപ്പെടാൻ ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടർ. എന്നാൽ, ഈ ആഗ്രഹത്തെ മറയാക്കി പണം തട്ടിയെടുക്കാൻ ശ്രമിക്കുന്ന നിരവധി തട്ടിപ്പുകാർ സജീവമായി രംഗത്തുണ്ട്. വിദേശ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് രംഗത്ത് കൂടുതൽ ജാഗ്രത വേണമെന്ന സർക്കാർ നിർദ്ദേശം ഉണ്ടായിട്ടും അതൊന്നും വിലവെക്കാതെ സ്വയം കുഴിയിൽ ചാടുന്നവരുടെ എണ്ണവും കൂടി വരുന്നുണ്ട്. കാനഡയിൽ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് നൂറ്റമ്പതോളം നഴ്‌സുമാരിയിൽ നിന്നുമായി അഞ്ചര കോടി രൂപ തട്ടിയെടുത്ത കോട്ടയത്തെ വ്യാജ റിക്രൂട്ടിഗ് ഏജൻസിക്കാണ് ഇപ്പോൾ പിടി വീണിരിക്കുന്നത്.

കാനഡയിലെ നോവാസ്‌കോർട്യയിലുള്ള കേപ് ബ്രിട്ടൻ റീജിയണൽ ഹോസ്പിറ്റലിലേക്ക് കാർഡിയാക് നേഴ്‌സിങ്, അസിസ്റ്റന്റ് പോസ്റ്റിലേക്കെന്ന പേരിൽ ജോലി വാഗ്ദാനം ചെയ്താണ് 150ഓളം നഴ്‌സുമാരിൽ നിന്നായി അഞ്ചര ക്കോടി രൂപ തട്ടിപ്പു നടത്തിയത്. രണ്ട് യുവതികൾ ചേർന്നു നടത്തുന്ന പാലായിൽ സാൻന്തോം കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ലൂമിനർ അക്കാഡമിക്കെതിരെ രണ്ട് നഴ്‌സുമാരാണ് പൊലീസിൽ പരാത നൽകിയത്. അക്കാഡമിയുടെ പാർട്ണർമാരായ കടപ്പാട്ടൂർ താമസിച്ചു വരുന്ന ദിവ്യ മോഹൻ, പുലിയന്നൂർ സ്വദേശിനി റ്റിന്റു ജോൺ എന്നിവർക്കെതിരെയാണ് പരാതി.

വിദേശ ജോലി പ്രതീക്ഷിച്ച് പണം നൽകി ജോലി ലഭിക്കാതെ തട്ടിപ്പിന് ഇരയായ കോട്ടയം സ്വദേശിനി ജിന്റു ജോസഫ്, പാമ്പാടി സ്വദേശിനി നീതു ജോയി എന്നീ രണ്ട് നഴ്‌സുമാരാണ് കോട്ടയം എസ് പിക്ക് പരാതി നൽകിയത്. ഇവരുടെ മൊഴി രേഖപ്പെടുത്തി പാലാ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം തുടങ്ങി. പരാതിക്കാരിൽ നിന്നും പതിനൊന്ന് മാസത്തിനുള്ളിൽ ഫാമിലി വിസാ നൽകാമെന്ന് വിശ്വസിപ്പിച്ച് അഞ്ചു ലക്ഷം രൂപ വീതം തട്ടിയെടുത്തു എന്നാണ് പരാതി. വിസ നൽകുമ്പോൾ ബാക്കി 3 ലക്ഷം രൂപ കൂടി നൽകണം എന്ന വ്യവസ്ഥയാണ് ഇവർ മുന്നോട്ടു വെച്ചത്.

ദിവ്യയുടെ പാലയിലെ എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടിലേക്കാണ് ഇരുവരും തുക കൈമാറിയത്. പണം നൽകി മൂന്നു വർഷം കഴിഞ്ഞും വിസ ലഭിക്കാത്ത സാഹചര്യത്തിലാണ് ഇരുവരും പരാതി നൽകിയത്. ഇതിനിടയിൽ നിരവധി തവണ ഇവർ ഏജൻസി ഓഫീസിൽ പണം തിരികെ വാങ്ങാൻ സമീപിച്ചെങ്കിലും ചില രേഖകൾ നൽകി പിടിച്ചു നിൽക്കാനാണ് നടത്തിപ്പുകാർ ശ്രമിച്ചത്. നോവാസ്‌കോർട്യാ ഇമിഗ്രഷൻ അധികൃതരുമായി ബന്ധപ്പെട്ടപ്പോളാണ് ഇവർ നൽകിയത് മുഴുവനും വ്യാജ രേഖകളാണെന്ന് ബോധ്യമായത് തുടർന്ന് എസ് പി ക്കു പരാതി നൽകുകയായിരുന്നെന്നും ജിന്റു ജോസഫ് മറുനാടനോട് പറഞ്ഞു.

തങ്ങളെ പോലെ ഏതാണ്ട് നൂറ്റി അൽപതോളം നേഴ്‌സുമാരിൽ നിന്നും ഇവർ പണം വാങ്ങിയിട്ടുണ്ടെന്നും യുവതികൾ പറയുന്നു. അതേസമയം തങ്ങൾ നൂറോളം പേരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും വാങ്ങിയ പണത്തിൽ രണ്ടു കോടിയോളം തുക തിരികെ കൊടുത്തു എന്നുമാണ് കേസിൽ പ്രതിയായ റ്റിന്റു ജോൺ പ്രതികരിച്ചത്. അതേസമയം വിദേശ റിക്രൂട്ട്‌മെന്റ് നടത്താൻ ആവശ്യമായ മാൻപവർ ലൈസൻസോ മറ്റ് യാതൊരുവിധ ആധികാരിക രേഖകളോ തങ്ങൾക്കില്ലാ എന്നും ഇന്നേ വരെ ഒരാളെപ്പോലും വിദേശത്തേക്ക് അയച്ചിട്ടില്ലാ എന്നും ഇവർ തന്നെ സമ്മതിക്കുന്നു.

വിദേശ നഴ്‌സിങ് ജോലി ആഗ്രഹിക്കുന്നവർ കൂടൂതലായി എത്തിന്ന ഐഇഎൽടിഎസ് പരിശീലന സ്ഥാപനങ്ങളിൽ നിന്നും പഠിതാക്കളുടെ നമ്പർ സംഘടിപ്പിച്ചാണ് ഇവർ തട്ടിപ്പിനു തുടക്കമിടുന്നത്. സ്‌കോർ കുറവുള്ള നേഴ്‌സുമാരെ ഫോണിൽ വിളിച്ച് ജനസംഖ്യ തീരെ കുറവുള്ള കാനഡയിലെ നോവാസ്‌കോർട്യാ സംസ്ഥാനത്തെ ഹോസ്പിറ്റലിലേക്ക് നേഴ്‌സിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിരവധി ഒഴിവുകളുണ്ടെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ഐഇഎൽടിഎസ് സ്‌കോർ 5 മതിയെന്നും ഫാമിലി വിസ നൽകുമെന്നും ഇവർ പറഞ്ഞു. ഈ വാക്കുകൾ വിശ്വസിച്ചത് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ മോഹിച്ചവർ എട്ട് ലക്ഷം രൂപ നൽകാമെന്ന് അറിയിക്കുകയാിരുന്നു.

ആദ്യം 5 ലക്ഷം രൂപയും വിസ നൽകുമ്പോൾ 3 ലക്ഷവും നൽകണം എന്നതായിരുന്നു ഇവരുടെ നിർദ്ദേശം. ഇത് വിശ്വസിച്ച് പണം നൽകിയ നൂറ് കണക്കിത് യുവതികളാണ് തട്ടിപ്പിനിരയായത്. കോട്ടയത്തെ ഐഇഎൽടിഎസ് പരിശീലന സ്ഥാപനത്തിലെ മുൻ ജീവനക്കാരികളായിരുന്നു ദിവ്യയു റ്റിന്റുവും. ഈ സ്ഥാപനത്തിലെ പരിചയവും ബന്ധങ്ങളും ഉപയോഗിച്ചാണ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിനിറങ്ങിയത്. അവരുടെ സ്ഥാപനത്തിലെ ബോർഡിൽ നിരവധി കോഴ്‌സുകൾ ചെയ്യുന്നതായും പരസ്യം ചെയ്തിട്ടുണ്ട്.

മുൻപ് മൂന്ന് ഷട്ടർ മുറികളുണ്ടായിരുന്ന കൊട്ടാരമറ്റം ബസ് ടെർമിനലിന്റെ മുന്നിലെ സ്ഥാപനത്തിൽ ഇപ്പോൾ ഒരു മുറി മാത്രമാണ് തുറക്കുന്നത്. അതും സ്ഥിരമല്ല മറ്റു ജീവനക്കാരുമില്ല. രണ്ട് സ്ത്രീകളുടേയും പരാതിയിൽ കേസെടുത്ത പാലാ പൊലീസ് പ്രതികളുടെ ബാങ്ക് അക്കാണ്ട് അടക്കമുള്ളത് പരിശോധിച്ചു വരുന്നതായും അടുത്ത ടിവസം തുടർ നടപടികളുണ്ടാവുമെന്നും പോമറുനാടനോടു പറഞ്ഞു. അടുത്ത ദിവസങ്ങളിൽ ഇവർക്കെതിരേ നിരവധി പേർ പരാതിയുമായി വരാൻ സാധ്യതയമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP