Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെന്നിന്ത്യൻ നടി ഗീതാഞ്ജലി രാമകൃഷ്ണ അന്തരിച്ചു; അന്ത്യം ഹൈദരാബാദിൽ ഹൃദയാഘാതത്തെ തുടർന്ന്; തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ച ഗീതാഞ്ജലിയുടെ ഭർത്താവ് തെലുങ്ക് നടൻ രാമകൃഷ്ണ  

തെന്നിന്ത്യൻ നടി ഗീതാഞ്ജലി രാമകൃഷ്ണ അന്തരിച്ചു; അന്ത്യം ഹൈദരാബാദിൽ ഹൃദയാഘാതത്തെ തുടർന്ന്; തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ച ഗീതാഞ്ജലിയുടെ ഭർത്താവ് തെലുങ്ക് നടൻ രാമകൃഷ്ണ   

മറുനാടൻ ഡെസ്‌ക്‌

ഹൈദ്രാബാദ്; തെന്നിന്ത്യൻ സിനിമകളിൽ ദീർഘകാല അഭിനയാനുഭവമുള്ള ഗീതാഞ്ജലി രാമകൃഷ്ണ (72) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം. തമന്ന നായികയായ 'ദാറ്റ് ഈസ് മഹാലക്ഷ്മി'യാണ് അവസാന ചിത്രം. ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അവർ.

1961ൽ നന്ദമുരി തരക രാമറാവു സംവിധാനം ചെയ്ത തെലുങ്ക് ചിത്രം സീതാരാമ കല്യാണമാണ് ആദ്യചിത്രം. ഡോ. ചക്രവർത്തി, ലത മനസുലു, ബൊബ്ബിലി യുദ്ധം, ദേവത, ഗൂഢാചാരി 116 തുടങ്ങിയവയാണ് പ്രധാന സിനിമകൾ. കാട്ടുമാളിക (1966), സ്വപ്നങ്ങൾ (1970), മധുവിധു (1970) തുടങ്ങിയവയാണ് അഭിനയിച്ച മലയള സിനിമകൾ.

ആന്ധ്ര പ്രദേശിലെ കാക്കിനടയിലാണ് ജനനം. നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചതിന് ശേഷം തെലുങ്ക് നടൻ രാമകൃഷ്ണയെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം ദീർഘകാലം അഭിനയത്തിൽ നിന്ന് വിട്ടുനിന്ന ഗീതാഞ്ജലി തിരിച്ചെത്തിയതിന് ശേഷം അവതരിപ്പിച്ചത് സ്വഭാവ കഥാപാത്രങ്ങളെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP