Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുതിർന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു; അന്ത്യം ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ

മുതിർന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു; അന്ത്യം ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത; മുതിർന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത(83) അന്തരിച്ചു. കൊൽക്കത്തയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മൂന്ന് തവണ രാജ്യസഭയിലേക്കും ലോക്സഭയിലേക്കും ഗുരുദാസ് ദാസ് ഗുപ്ത് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിൽ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ്.

1985ൽ അദ്ദേഹം രാജ്യസഭയിൽ അംഗമായിരുന്നു. ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറിയായി 2001-ൽ ഗുപ്ത തെരഞ്ഞെടുക്കപ്പെട്ടിരുന്നു.2004ൽ പശ്ചിമ ബംഗാളിലെ പൻസ്‌കുരയിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2009ൽ പശ്ചിമ ബംഗാളിലെ ഘട്ടാലിനെ പതിനഞ്ചാം ലോക്സഭയിയിൽ പ്രതിനിധീകരിച്ചു. ജെ.പി.സി അംഗമായിരുന്നു. പാർലമെന്റിൽ നിരവധി സുപ്രധാന വിഷയങ്ങൾ ഉന്നയിക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്. ജയശ്രീ ദാസ്ഗുപ്തയാണ് ഭാര്യ.

എൺപതുകളിൽ രാഷ്ട്രീയ ജീവിതം ആരംഭിച്ച ഗുരുദാസ് ദാസ് ഗുപ്ത 1985ൽ രാജ്യസഭാ അംഗമായിരുന്നു. 2009ൽ പശ്ചിമബംഗാളിലെ ഘട്ടാലിനെ ലോക്സഭയിൽ അദ്ദേഹം പ്രതിനിധീകരിച്ചിരുന്നു. ടുജി സ്പെക്ട്രം കേസിൽ ജെപിസി അംഗങ്ങളിൽ ഒരാളായിരുന്നു. ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP