Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാഹം കഴിഞ്ഞ് സൗദിയിലെത്തിയ മലയാളി യുവാവ് താമസ സ്ഥലത്ത് മരിച്ച നിലയിൽ; മരിച്ച സുബൈർ റിയാദിലെ സ്വകാര്യ സോഫാനിർമ്മാണ കമ്പനിയിലെ ജീവനക്കാരൻ; മൃതദേഹം റിയാദിൽ ഖബറടക്കും

വിവാഹം കഴിഞ്ഞ് സൗദിയിലെത്തിയ മലയാളി യുവാവ് താമസ സ്ഥലത്ത് മരിച്ച നിലയിൽ; മരിച്ച സുബൈർ റിയാദിലെ സ്വകാര്യ സോഫാനിർമ്മാണ കമ്പനിയിലെ ജീവനക്കാരൻ; മൃതദേഹം റിയാദിൽ ഖബറടക്കും

സ്വന്തം ലേഖകൻ

റിയാദ്: വിവാഹം കഴിഞ്ഞ് സൗദിയിലെത്തിയ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ആനക്കയം പന്തല്ലൂർ കിഴക്കുംപറമ്പ് സ്വദേശി ചെറുകപ്പള്ളി സ്വദേശി സുബൈറിനെയാണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് നഗരത്തിന്റെ തെക്കുഭാഗത്തുള്ള ഹരാജിലെ മുറിയിൽ മരിച്ചുകിടക്കുന്നതായി കാണുകയയായിരുന്നു. റിയാദിലെ ഒരു സ്വകാര്യ സോഫാനിർമ്മാണ കമ്പനിയിൽ ജീവനക്കാരനായിരുന്നു സുബൈർ.

വിവാഹത്തിനായി നാട്ടിൽ അവധിക്ക് പോയ യുവാവ് രണ്ടാഴ്ചയ്ക്ക് മുൻപാണ് തിരിച്ചെത്തിയത്. മൂസ, ആയിഷ എന്നിവരാണ് മാതാപിതാക്കൾ. ഹിബയാണ് ഭാര്യ. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP