Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആദായനികുതി നിരക്ക് കുറച്ചേക്കില്ല; വ്യക്തിഗത ആദായനികുതിയുടെ കാര്യത്തിൽ ഇളവുവേണമെന്ന ആവശ്യം തള്ളിയേക്കും; നടപടി സാമ്പത്തിക മാന്ദ്യം അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ച്

ആദായനികുതി നിരക്ക് കുറച്ചേക്കില്ല; വ്യക്തിഗത ആദായനികുതിയുടെ കാര്യത്തിൽ ഇളവുവേണമെന്ന ആവശ്യം തള്ളിയേക്കും; നടപടി സാമ്പത്തിക മാന്ദ്യം അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ച്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി;സാമ്പത്തികമാന്ദ്യം നിലനിൽക്കുന്നതിനാൽ, സമ്പന്നർക്കുള്ള ആദായനികുതിനിരക്കിൽ കേന്ദ്രസർക്കാർ കുറവുവരുത്തിയേക്കില്ല. ആദായനികുതിനിരക്ക് കുറയ്ക്കുമെന്നത് കേന്ദ്രസർക്കാരിന്റെ ബജറ്റ് വാഗ്ദാനമായിരുന്നു. എന്നാൽ അതിഭീകരമായ സാമ്പത്തിക മാന്ദ്യമാണ് നിലനിൽക്കുന്നത് ഈ സാഹചര്യം കണക്കിലെടുത്ത് നിരക്ക് തൽക്കാലം കുറയ്‌ക്കേണ്ടതില്ല എന്നാണ് സർക്കാർ കണക്കു കൂട്ടുന്നത്.

ധനമന്ത്രാലയം കോർപ്പറേറ്റ് നികുതി 22 ശതമാനംവരെ കുറച്ചതോടെ, വ്യക്തിഗത ആദായനികുതിയുടെ കാര്യത്തിലും ഇളവുവേണമെന്ന ആവശ്യം ശക്തമായിരുന്നു. സാമ്പത്തികമാന്ദ്യം, കുറഞ്ഞ നികുതിവരവ്, നികുതിയിതര വരുമാനത്തിലെ കുറവ് തുടങ്ങി പലകാരണങ്ങളാണ് വ്യക്തിഗത ആദായനികുതി നിരക്കു കുറയ്ക്കുന്നതിൽനിന്ന് സർക്കാരിനെ പിന്തിരിപ്പിക്കുന്നത്.

കഴിഞ്ഞ ധനകാര്യ ബജറ്റിലാണ് അതിസമ്പന്നർക്കുള്ള വ്യക്തിഗത ആദായനികുതി 42 ശതമാനാക്കി വർധിപ്പിച്ചത്. ഇതിനെതിരെ പ്രതിഷേധങ്ങളുയർന്നതോടെയാണ് ആദായനികുതിയുമായി ബന്ധപ്പെട്ട കമ്മറ്റി ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുള്ളത്. വിവിധ സ്ലാബുകളിലെ നികുതി കുറക്കാൻ ധനകാര്യ മന്ത്രാലയത്തോട് ശുപാർശ ചെയ്തത്. എന്നാൽ നികുതി നിരക്ക് കുറക്കേണ്ടെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളത്. പൗരന്മാരുടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്താൻ ഉയർന്ന നികുതി നിരക്കുകൾ സഹായിക്കുമെന്നാണ് സർക്കാർ നിലപാട്. താഴ്ന്ന വരുമാനമുള്ളവരുടെ നികുതി ഭാരം കുറക്കുന്നതിന് സർക്കാർ നടപടിയെടുക്കുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP