Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കയും സഖ്യകക്ഷികളും തകർത്തെറിയാൻ നോക്കിയപ്പോൾ സംരക്ഷിച്ചത് ചുറ്റിനും കിടങ്ങുകൾ തീർത്ത്; യുദ്ധത്തിൽ തകർന്നപ്പോൾ അരമുറുക്കിയുടുത്തും പുനരുജ്ജീവിപ്പിക്കാൻ ഒരുമിച്ച് നിന്നു; എന്നിട്ടും ദയയില്ലാത്ത അഗ്‌നി ഒരു നിമിഷം കൊണ്ട് വിഴുങ്ങി; ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഹയിലെ ഷൂറി കാസിൽ കത്തി ചാമ്പലായി; 600 വർഷം പഴക്കമുള്ള യുനെസ്‌കോയുടെ ചരിത്ര സ്മാരകത്തെ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലം

രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കയും സഖ്യകക്ഷികളും തകർത്തെറിയാൻ നോക്കിയപ്പോൾ സംരക്ഷിച്ചത് ചുറ്റിനും കിടങ്ങുകൾ തീർത്ത്; യുദ്ധത്തിൽ തകർന്നപ്പോൾ അരമുറുക്കിയുടുത്തും പുനരുജ്ജീവിപ്പിക്കാൻ ഒരുമിച്ച് നിന്നു; എന്നിട്ടും ദയയില്ലാത്ത അഗ്‌നി ഒരു നിമിഷം കൊണ്ട് വിഴുങ്ങി; ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഹയിലെ ഷൂറി കാസിൽ കത്തി ചാമ്പലായി; 600 വർഷം പഴക്കമുള്ള യുനെസ്‌കോയുടെ ചരിത്ര സ്മാരകത്തെ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലം

മറുനാടൻ മലയാളി ബ്യൂറോ

പ്പാൻകാർ ദൈവസമാനമായി കാണുന്ന കെട്ടിടമായ നഹയിലെ ഷൂറി കാസിൽ ഇന്ന് പുലർച്ചെ പ്രാദേശിക സമയം മൂന്ന് മണിക്ക് കത്തി നശിച്ചു. 14ാം നൂറ്റാണ്ടിൽ നിർമ്മിച്ച കാസിലിന് 600 വർഷം പഴക്കമുണ്ട്. യുനെസ്‌കോയുടെ ലോ പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ഈ ചരിത്രസ്മാരകം പുരാതന ജപ്പാനീസ് റ്യുക്യു രാജവംശത്തിന്റെ ആസ്ഥാനമാണ്.രണ്ടാം ലോക മഹായുദ്ധ വേളയിൽ അമേരിക്കയും സഖ്യകക്ഷികളും തകർത്തെറിയാൻ ശ്രമിച്ചിട്ട് പോലും ഈ കാസിലിനെ ധീരമായി രക്ഷിച്ച കഥയാണ് ജപ്പാൻകാർക്ക് പറയാനുള്ളത്.

അന്ന് ചുറ്റിനും കിടങ്ങുകൾ തീർത്തായിരുന്നു ജപ്പാൻ പട്ടാളക്കാർ ഈ സൗധത്തെ സംരക്ഷിച്ചിരുന്നത്. യുദ്ധത്തിൽ രാജ്യം തകർന്ന് കൊടിയ ദാരിദ്ര്യത്താൽ വലഞ്ഞിട്ടും അരമുറുക്കിയുടുത്ത് കാസിൽ പുനരുജ്ജീവിപ്പിക്കാന് ജപ്പാൻകാർ ഒരുമിച്ച് നിന്നിരുന്നു. ഇത്രയേറെയ പ്രതിസന്ധികളിലും കാസിലിനെ സംരക്ഷിക്കാൻ തങ്ങൾക്ക് സാധിച്ചിട്ടും നിനച്ചിരിക്കാതെയുണ്ടായ ഒരു അഗ്‌നിബാധയിൽ കാസിൽ ഏതാണ്ട് പൂർണമായും ഇല്ലാതായതിന്റെ ഞെട്ടലിൽ നിന്നും ജപ്പാൻകാർക്ക് ഇനിയും വിട്ട് മാറാൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഈ ചരിത്രസ്മാരകത്തെ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

തങ്ങളെ സംബന്ധിച്ചിടത്തോളം ഷൂറി കാസിൽ ദൈവസമാനമായിരുന്നുവെന്നാണ് തീപിടിത്തം കണ്ട് ഹൃദയം തകർന്ന ഇവിടുത്തെ 84കാരനായ ടോമോക്കോ മിയാസറ്റോ പരിതപിക്കുന്നത്.തീപിടിത്തത്തെ തുടർന്ന് ഈ കെട്ടിടം അസ്ഥിപഞ്ജരമായി നിലകൊള്ളുന്ന വീഡിയോകളും ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. തീ കത്തിപ്പടരുന്നതിന്റെ ചിത്രങ്ങളും മുകളിൽ നിന്നും പകർത്തിയ ഫൂട്ടേജും വെളിച്ചത്ത് വന്നിട്ടുണ്ട്.അഗ്‌നിബാധയെ തുടർന്ന് ഇവിടെ നിരവധി ഫയർ ഫൈററർമാരും ഡസൻ കണക്കിന് ഫയർ ട്രക്കുകളും എത്തിച്ചേർന്നിട്ടുണ്ട്. കെട്ടിടത്തിന് മേലേക്ക് വെള്ളം ചീറ്റുന്ന ഫോട്ടോകളും പുറത്ത് വന്നിരുന്നു.

അഗ്‌നിബാധയെ തുടർന്ന് ആർക്കെങ്കിലും പരുക്കേറ്റുവോ എന്ന കാര്യം വ്യക്തമല്ല. ഇന്ന് രാവിലെ പ്രാദേശിക സമയം 2.47നായിരുന്നു ഇവിടെ അഗ്‌നിബാധയുണ്ടായെന്ന് എമർജൻസി നമ്പറുകളിലേക്ക് വിളി വന്നതെന്നും തുടർന്ന് ഇതിന് സമീപം താമസിക്കുന്നവരെ ഉടനടി സുരക്ഷിതമായ ഇടങ്ങളിലേക്ക് നീക്കിയിരുന്നുവെന്നും ഒക്കിനാവ പൊലീസ് വക്താവായ റ്യോ കോച്ചി വെളിപ്പെടുത്തുന്നു.തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ച് വരുന്നുവെന്നും സെക്യൂരിറ്റി കമ്പനി അലാറം ഇന്ന് പുലർച്ചെ 2.30ന് തീപിടിത്തത്തിന് മുമ്പ് ഓഫായിരുന്നുവെന്നും കോച്ചി പറയുന്നു.

മെയിൻ ടെമ്പിളിൽ നിന്നുമാരംഭിച്ച അഗ്‌നിബാധ മറ്റിടങ്ങളിലേക്ക് പരക്കുകയായിരുന്നു. ഇപ്പോഴും അഗ്‌നിയെ ചെറുക്കാനായി ഫയർ ഫൈറ്റർമാർ പോരാടുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. കാസിലിന്റെ മധ്യത്തിലുള്ള പ്രധാന കെട്ടിടത്തെ സെയ്ഡെൻ എന്നാണ് വിളിക്കുന്നത്. ഇതിനോട് ബന്ധപ്പെട്ട് അഞ്ച് വേറിട്ട കെട്ടിടങ്ങളുമുണ്ട്. സെയ്ഡെനിൽ നിന്നും തുടങ്ങിയ അഗ്‌നി മറ്റ് കെട്ടിടങ്ങളിലേക്ക് അതിവേഗം പടരുകയും സർവനാശം വിതയ്ക്കുകയുമായിരുന്നു.കാസിൽ ഗാർഡുമാരാണ് ആദ്യം തീ കണ്ടതെന്നാണ് പൊലീസ് പറയുന്നത്.

ഷൂറി കാസിലിന് തീപിടിച്ചുവെന്ന് കേട്ട് താൻ ഞെട്ടിത്തരിച്ച് പോയെന്നാണ് എമർജൻസി മീറ്റിംഗിൽ നഹ മേയറായ മിക്കികോ ഷിറോമ പ്രതികരിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP