Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിനച്ചിരിക്കാതെ ബാഗ്ദാദിയുടെ ഒളിത്താവളത്തിൽ കടന്ന് കയറിയ അമേരിക്കൻ പട്ടാളത്തെ നേരിടാൻ ഐസിസ് കൂലിപട്ടാളം ഒരുങ്ങിയപ്പോൾ ആകാശത്ത് നിന്നും ആക്രമണം; ഡ്രോണുകളും ഹെലികോപ്ടറുകളും തകർത്തെറിഞ്ഞത് ഐസിസ് സാമ്രാജ്യത്തിന്റെ ആസ്ഥാനം; അവിശ്വാസികൾക്കായി അത്യപൂർവ്വ ഓർപ്പറേഷന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ട് പെന്റഗൺ; അബൂബേക്കർ അൽ ബാഗ്ദാദി ജീവിച്ചിരിക്കുന്നുവെന്ന് പറയുന്നവർക്കെല്ലാം ഇനി വായടക്കാം

നിനച്ചിരിക്കാതെ ബാഗ്ദാദിയുടെ ഒളിത്താവളത്തിൽ കടന്ന് കയറിയ അമേരിക്കൻ പട്ടാളത്തെ നേരിടാൻ ഐസിസ് കൂലിപട്ടാളം ഒരുങ്ങിയപ്പോൾ ആകാശത്ത് നിന്നും ആക്രമണം; ഡ്രോണുകളും ഹെലികോപ്ടറുകളും തകർത്തെറിഞ്ഞത് ഐസിസ് സാമ്രാജ്യത്തിന്റെ ആസ്ഥാനം; അവിശ്വാസികൾക്കായി അത്യപൂർവ്വ ഓർപ്പറേഷന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ട് പെന്റഗൺ; അബൂബേക്കർ അൽ ബാഗ്ദാദി ജീവിച്ചിരിക്കുന്നുവെന്ന് പറയുന്നവർക്കെല്ലാം ഇനി വായടക്കാം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഐസിസ് തലവൻ അബൂബേക്കർ അൽ ബാഗ്ദാദിയുടെ മരണം സ്ഥിരീകരിക്കാൻ പാക്കിസ്ഥാൻ ആവശ്യപ്പെട്ടത് തെളിവാണ്. ബാഗ്ദാദിയെ കൊന്നതിന് തെളിവ് വിടുന്നത് വരെ ഇത് വിശ്വസിക്കില്ലെന്നും പാക്കിസ്ഥാൻ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാൻ വെറുമൊരു ചെറുമീനാണ്. എങ്കിലും സംശയങ്ങൾ അന്തരീക്ഷത്തിൽ കത്തുന്നത് അമേരിക്ക ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ഓർപ്പറേഷന്റെ വീഡിയോ തന്നെ പുറത്തു വിടുകയാണ് പെന്റഗൺ. ബാഗ്ദാദിയെ പിടിച്ചു പോയി കൊന്നുവെന്ന് പറയുന്ന വിമർശകർക്ക് കൂടിയുള്ള മറുപടി. അതുകൊണ്ട് തന്നെ അബൂബേക്കർ അൽ ബാഗ്ദാദി ജീവിച്ചിരിക്കുന്നുവെന്ന് പറയുന്നവർക്കെല്ലാം ഇനി വായടക്കാം. ഓപ്പറേഷനിൽ അമേരിക്കൻ സൈനിക കരുത്ത് തകർത്തെറിഞ്ഞത് ഐസിസ് സാമ്രാജ്യത്തിന്റെ ആസ്ഥാനമാണ്.

ഡെൽറ്റാ ഫോഴ്‌സ് നീക്കത്തിന്റെ ആകാശ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. ഐസിസ് തീവ്രവാദികളുമായി ഏറ്റു മുട്ടൽ നടക്കുന്നതും തുടർന്ന് ആകാശത്ത് നിന്ന് ബോംബ് വർഷിക്കുന്നതുമെല്ലാം വീഡിയോയിൽ ഉണ്ട്. ഹെലികോപ്ടർ ഉപയോഗിച്ചും ബാഗ്ദാദിയുടെ ഒളിക്കേന്ദ്രം ആക്രമിച്ചു. സ്വയം പൊട്ടിത്തെറിച്ചാണ് ബാഗ്ദാദി മരിച്ചത്. ഇതിൽ സ്വന്തം മക്കളായ രണ്ട് കുട്ടികളും പൊട്ടിതെറിച്ചു മരിച്ചു. പന്ത്രണ്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ബാഗ്ദാദിയുടെ ഒളി കേന്ദ്രത്തിലേക്ക് ഡെൽറ്റാ ടീം ഇരച്ചു കയറുകയായിരുന്നു. രണ്ട് ദിശയിൽ നിന്നായിരുന്നു ആക്രമണം. ചുവരുകളിൽ തുളയുണ്ടാക്കിയാണ് നായ അടങ്ങുന്ന കമാണ്ടോ സംഘം ഓപ്പറേഷൻ നടത്തിയത്. ഐസിസന്റെ യഥാർത്ഥ ആസ്ഥാനമായിരുന്നു അത്.

ഞായറാഴ്ച അർധരാത്രി ഇറാഖിൽ നിന്ന് 8 ഹെലികോപ്റ്ററുകളിലും വിമാനങ്ങളിലും മറ്റുമായാണ് യുഎസ് സേന സിറിയ ലക്ഷ്യമായി പറന്നത്. സ്‌പെഷൽ ഓപ്പറേഷൻസ് വിഭാഗമായ ഡെൽറ്റ ഫോഴ്‌സസിനായിരുന്നു നേതൃത്വം. ഒരു മണിക്കൂർ 10 മിനിറ്റ് യാത്രയ്‌ക്കൊടുവിൽ രാത്രി ഒന്നിന് ഇദ്ലിബിലെ ബാരിഷയിലിറങ്ങുമ്പോൾ ബഗ്ദാദിയുടെ ഒളിത്താവളത്തിൽ നിന്നു വെടിയുതിർന്നു. തിരിച്ചുള്ള മിസൈൽ വർഷത്തിൽ 2 വീടുകളിലൊന്നു തരിപ്പണമായി. യുഎസ് സേന കീഴടങ്ങാൻ നിർദ്ദേശിച്ചപ്പോൾ 2 മുതിർന്നവരും 11 കുട്ടികളും പുറത്തെത്തി. എന്നാൽ ബഗ്ദാദിയും 2 ഭാര്യമാരും 3 കുട്ടികളും ഉള്ളിലെ തുരങ്കത്തിലേക്കു കടന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ സ്വയം സ്‌ഫോടനം നടത്തുകയായിരുന്നു. പുലർച്ചെ മൂന്നരയോടെ യുഎസ് ഹെലികോപ്റ്ററുകൾ തിരികെ. മുൻപു രണ്ടു തവണ അവസാന നിമിഷം ഉപേക്ഷിക്കേണ്ടി വന്ന ഓപ്പറേഷൻ ഇക്കുറി വിജയം. ബഗ്ദാദിയുടെ ശരീരാവശിഷ്ടങ്ങൾ ഇസ്‌ലാം ആചാരപ്രകാരം കടലിൽ മറവു ചെയ്തതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനെ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ബഗ്ദാദിയെ യുഎസ് കുടുക്കിയത് രഹസ്യനീക്കങ്ങളിലൂടെയാണ്. ബഗ്ദാദിയുടെ ഒളിസങ്കേതത്തെക്കുറിച്ചുള്ള വിവരങ്ങളും കെട്ടിടത്തിന്റെ രൂപരേഖ അടക്കമുള്ള കാര്യങ്ങളും വിശ്വസ്തനായ ചാരൻ വഴിയാണ് യുഎസ് സൈന്യത്തിനു ലഭിച്ചത്. ബഗ്ദാദിയെക്കുറിച്ചു വിവരങ്ങൾ നൽകിയ ചാരന് യുഎസ് രണ്ടരക്കോടി ഡോളർ ( ഏകദേശം 177 കോടിയോളം രൂപ) പാരിതോഷികം നൽകുമെന്ന സൂചനയും പുറത്തു വന്നു. ബഗ്ദാദിയെ പിടികൂടുന്നവർക്കു ഇത്രയും തുക യുഎസ് മുൻപ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സിറിയയിലെ ഇദ്ലിബ് പ്രവശ്യയിലെ ബഗ്ദാദിയുടെ ഒളിത്താവളവും സിറിയൻ അതിർത്തിയിൽ കൂടുതൽ സുരക്ഷ തേടി ബഗ്ദാദി നീങ്ങാനിടയുള്ള വിവരവും യുഎസ് സേനയ്ക്ക് കൈമാറിയത് ഇയാളാണെന്നാണ് സൂചന. ബഗ്ദാദിയെ സൈന്യം വളയുമ്പോഴും ഇയാൾ ഒപ്പമുണ്ടായിരുന്നു. ബഗ്ദാദി കൊല്ലപ്പെട്ടതിനു ശേഷം ഇയാൾ കുടുംബത്തോടൊപ്പം രക്ഷപെട്ടതായാണ് റിപ്പോർട്ട്. ഐഎസ് ആക്രമണത്തിൽ അടുത്ത ബന്ധു കൊല്ലപ്പെട്ടതാണ് ഐഎസിനെതിരെ പ്രവർത്തിക്കാൻ ഇയാളെ പ്രേരിപ്പിച്ചത്. എന്നാൽ ഇങ്ങനെയൊരു ചാരനെ കുറിച്ച് പെന്റഗണോ വൈറ്റ്ഹൗസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. തീർത്തും അനൗദോഗികമായ

ബഗ്ദാദിയുടെ ഒളിസങ്കേതത്തിൽ കടന്നു കയറിയ കുർദ് ചാരനാണു കെട്ടിടത്തിന്റെ രൂപരേഖ, ബഗ്ദാദിക്കൊപ്പം എത്ര പേർ തുടങ്ങിയ വിവരങ്ങൾ ചോർത്തിയതെന്നാണ് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തു വന്നത്. കമാൻഡോ നടപടിക്ക് സഹായമാകുന്ന രീതിയിൽ ചില വിവരങ്ങൾ കുർദുകൾ നൽകിയിരുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നേരത്തേ പറഞ്ഞിരുന്നു. ബഗ്ദാദിയുടെ താമസസ്ഥലം വരെ എത്താൻ സാധിച്ചിരുന്നതായും ഇവിടെ നിന്നാണ് ബഗ്ദാദിയുടെ അടിവസ്ത്രം ശേഖരിച്ചതെന്നും കുർദുകൾ നയിക്കുന്ന എസ്ഡിഎഫിന്റെ ഉപദേശകൻ പൊലാറ്റ് കാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിഎൻഎ പരിശോധനയ്ക്കായി ബഗ്ദാദിയുടെ അടിവസ്ത്രം മോഷ്ടിച്ചത് താനാണെന്നു കുർദുകളിലൊരാൾ അവകാശവാദം ഉന്നയിച്ചിരുന്നു. ഇയാൾക്കാണ് പാരിതോഷികം പ്രഖ്യാപിച്ചതെന്നും ബഗ്ദാദിയെ കുടുക്കിയത് ഇയാളെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച പുലർച്ചെ സിറിയയിൽ നടത്തിയ സൈനിക നടപടിക്കൊടുവിലാണ് ബഗ്ദാദി കൊല്ലപ്പെട്ടത്. ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നു. തുർക്കി അതിർത്തിയോടു ചേർന്ന് വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലെ ബാരിഷ ഗ്രാമത്തിൽ ബഗ്ദാദിയുടെ ഒളിത്താവളം യുഎസ് വളയുകയായിരുന്നു.
പിടിക്കപ്പെടുമെന്നായപ്പോൾ, സ്വയം നടത്തിയ സ്‌ഫോടനത്തിൽ ബഗ്ദാദിയുടെ മൂന്നു കുട്ടികളും കൊല്ലപ്പെട്ടതായും ട്രംപ് വ്യക്തമാക്കി. യുഎസ് സൈന്യത്തിന്റെ കയ്യിൽപെടാതെ ഭയന്നോടിയ ബഗ്ദാദി സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച്ജീ വനൊടുക്കുകയായിരുന്നു. അഞ്ചു വർഷത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്ന ബഗ്ദാദി. ബാഗ്ദാദിയെ വേട്ടയാടിയ അമേരിക്കൻ സൈനിക നായയുടെ ചിത്രം ട്വീറ്റ് ചെയ്ത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചർച്ചകൾക്ക് പുതു മാനം നൽകിയിരുന്നു. ബാഗ്ദാദിയെ വേട്ടയാടി കൊലപ്പെടുത്തുന്നതിൽ മഹത്തായ പങ്കുവഹിച്ച അത്ഭുതകരമായ നായ എന്ന വിശേഷണത്തോടെയാണ് ട്രംപ് ചിത്രം ട്വീറ്റ് ചെയ്തത്. നായയുടെ ചിത്രം പങ്കുവെച്ചെങ്കിലും പേര് വെളിപ്പെടുത്താനാകില്ലെന്നും ട്രംപ് പറയുന്നു. ബാഗ്ദാദിയെ പിന്തുടർന്ന് പിടികൂടി കൊലപ്പെടുത്തുന്നതിൽ മികച്ച പങ്കുവഹിച്ച നായയാണിതെന്നും ട്രംപ് ട്വീറ്റിൽ പറയുന്നു.

സുരക്ഷാ കാരണങ്ങളാൽ നായയുടെ പേരോ ഫോട്ടോയോ പുറത്തുവിടില്ലെന്ന് പെന്റഗൺ തിങ്കളാഴ്ച അറിയിച്ചിരുന്നെങ്കിലും ട്രംപ് നായയുടെ ചിത്രം പുറത്തുവിടുകയായിരുന്നു. 'നായ ഇപ്പോഴും ഓപ്പറേഷൻ തീയറ്ററിലാണ്, എപ്പോൾ പൂർണ ആരോഗ്യവാനായി ഡ്യൂട്ടിയിലേക്ക് മടങ്ങാൻ കഴിയുമെന്ന് അറിവില്ല. അതുകൊണ്ട് തന്നെ അതുവരെ ഫോട്ടോകളോ നായയുടെ പേരോ മറ്റോ പുറത്തുവിടാൻ ഉദ്ദേശ്യമില്ല,' എന്നായിരുന്നു നേരത്തെ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ പറഞ്ഞത്. സിറിയയിലെ സൈനിക നീക്കത്തിനിടെ നായയാണ് ബഗ്ദാദിയെ ഒരു തുരങ്കത്തിലേക്ക് ഓടിച്ചുകയറ്റിയതെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇവിടെ വച്ച് മൂന്ന് മക്കൾക്കൊപ്പം ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കിയത്. സ്‌ഫോടനത്തിൽ നായക്ക് പരിക്കേൽക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP