Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂളിലെ കെമിസ്ട്രി ലാബിൽ നിന്ന് മോഷണം പോയത് ആസിഡുകൾ; സൾഫ്യൂരിക് ആസിഡ് ഉൾപ്പെടെ ഉള്ളവ മോഷ്ടിച്ചത് കുപ്പിയോടെ; അന്വേഷണത്തിനായി സ്‌പെഷ്യൽ ബ്രാഞ്ച്

സ്‌കൂളിലെ കെമിസ്ട്രി ലാബിൽ നിന്ന് മോഷണം പോയത് ആസിഡുകൾ; സൾഫ്യൂരിക് ആസിഡ് ഉൾപ്പെടെ ഉള്ളവ മോഷ്ടിച്ചത് കുപ്പിയോടെ; അന്വേഷണത്തിനായി സ്‌പെഷ്യൽ ബ്രാഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

പൂച്ചാക്കൽ: സ്‌കൂളിലെ കെമിസ്ട്രി ലാബിൽ നിന്ന് ആസിഡുകൾ മോഷണം പോയ സംഭവത്തിൽ സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സ്‌കൂളിൽ നിന്ന് സൾഫ്യൂരിക് ആസിഡ്, ഹൈഡ്രോക്ലോറിക് ആസിഡ്, നൈട്രിക് ആസിഡ് എന്നിവ ഒക്ടോബർ ഒന്നാം തീയതി മോഷണം പോയെന്നാണ് സംശയിക്കുന്നത്. പള്ളിപ്പുറം തിരുനെല്ലൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ ലാബിലാണ് മോഷണമുണ്ടായത്. പ്രിൻസിപ്പൽ പരാതി നൽകിയതിനെ തുടർന്ന് പ്രാഥമിക അന്വേഷണം നടത്തിയിട്ടും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. സ്‌കൂളിലെ ലാബ് അസിസ്റ്റന്റിൽ നിന്ന് പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. സൾഫ്യൂരിക് ആസിഡ് ഒരു കുപ്പി മുഴുവനായും നൈട്രിക്, ഹൈഡ്രോക്ലോറിക് ആസിഡുകൾ ഭാഗികമായും കാണാതായെന്നാണ് ലാബ് അസിസ്റ്റന്റ് പറയുന്നത്.

ആസിഡുകൾ കുപ്പിയിൽ നിറച്ചുവച്ചിരുന്നെന്നും എന്നാൽ ജനാല തുറന്നുകിടന്നിരുന്നെന്നും ലാബ് അസിസ്റ്റന്റ് പൊലീസിനോട് പറഞ്ഞിരുന്നു. ഈ സമയത്ത് ആരെങ്കിലും എടുത്തതാണെന്നാണ് ഇവർ സംശയിക്കുന്നത്. ആസിഡുകൾ കാണാതായ സംഭവം വളരെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. സംഭവത്തിൽ ഇന്നലെ സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ സ്‌കൂളിലെത്തി പ്രിൻസിപ്പലിനോടും അദ്ധ്യാപകരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. ആസിഡ് ആരാണ് എടുത്തത് എന്ന കാര്യത്തിൽ വ്യക്തത ഇല്ല. അതേസമയം, അദ്ധ്യാപകനുള്ള സമയത്താണ് വിദ്യാർത്ഥികൾ ലാബിൽ പ്രവേശിക്കാറുള്ളതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP