Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷാക്കിബിനില്ലാത്ത രോഷം നിങ്ങൾക്ക് എന്തിന്? രണ്ടുവർഷത്തെ വിലക്ക് കൂടിപ്പോയെന്ന് പരിതപിക്കുന്നവരെ തിരുത്തി ഹർഷ ഭോഗ്‌ലെ; ബംഗ്ലാദേശിൽ ഏറ്റവും കൂടുതൽ പണമുണ്ടാക്കുന്ന ക്രിക്കറ്റ് താരമാണ് ഷാക്കിബ്; മുൻ ക്യാപ്റ്റൻ പാഴാക്കിയത് ഒത്തുക്കളിക്കാരുടെ ഓഫറിനെ കുറിച്ച് ഐസിസിയെ അറിയിച്ച് നല്ല മാതൃകയാകാനുള്ള അവസരമെന്നും ഭോഗ്‌ലെ

ഷാക്കിബിനില്ലാത്ത രോഷം നിങ്ങൾക്ക് എന്തിന്? രണ്ടുവർഷത്തെ വിലക്ക് കൂടിപ്പോയെന്ന് പരിതപിക്കുന്നവരെ തിരുത്തി ഹർഷ ഭോഗ്‌ലെ; ബംഗ്ലാദേശിൽ ഏറ്റവും കൂടുതൽ പണമുണ്ടാക്കുന്ന ക്രിക്കറ്റ് താരമാണ് ഷാക്കിബ്; മുൻ ക്യാപ്റ്റൻ പാഴാക്കിയത് ഒത്തുക്കളിക്കാരുടെ ഓഫറിനെ കുറിച്ച് ഐസിസിയെ അറിയിച്ച് നല്ല മാതൃകയാകാനുള്ള അവസരമെന്നും ഭോഗ്‌ലെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസനെതിരായ നടപടിയിൽ വിഷമിക്കുന്നവർക്ക് മറുപടിയുമായി ക്രിക്കറ്റ് പണ്ഡിതനും കമന്റേറ്ററുമായ ഹർഷ ഭോഗ്ലെ. ഷാക്കിബിനെതിരായ നടപടി കുറഞ്ഞ് പോയെന്നും ദേഷ്യപ്പെടുന്നതിൽ കാര്യമില്ലെന്ന് ഹർഷ ഭോഗ്ലെ പറഞ്ഞു.ഒരു വർഷത്തിനുള്ളിൽ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാവുന്ന രീതിയിൽ ഷാക്കിബിന്റെ വിലക്ക് ഒതുങ്ങിയത് അദ്ദേഹത്തിന്റെ ഭാഗ്യമാണെന്ന് ഭോഗ്‌ലെ അഭിപ്രായപ്പെട്ടു. ഭോഗ്‌ലെയുടെ ടൈംലൈനിൽ ഉൾപ്പെടെ ഷാക്കിബിനെതിരായ കടുത്ത ശിക്ഷയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ആരാധകർ പ്രതികരിച്ചത്. ഈ സാഹചര്യത്തിലാണ് ഭോഗ്‌ലെയുടെ വിശദീകരണം.

'ഷാക്കിബിന് ലഭിച്ച ശിക്ഷ കൂടിപ്പോയെന്ന് ഒട്ടേറെപ്പേർ എന്റെ ടൈം ലൈനിൽ വന്ന് കമന്റ് ഇടുന്നത് കണ്ടു. ശരിക്ക് സംഭവിച്ചത് നേരെ തിരിച്ചാണ്. രണ്ടു വർഷം വിലക്കു ലഭിച്ചെങ്കിലും അതിൽ ഒരു വർഷത്തെ വിലക്ക് പ്രാബല്യത്തിലില്ലാത്തതിനാൽ ഒരു വർഷത്തിനുള്ളിൽ തിരിച്ചുവരാൻ അദ്ദേഹത്തിന് കഴിയുമെന്നത് വലിയൊരു ഭാഗ്യം തന്നെയാണ്' ഭോഗ്‌ലെ കുറിച്ചു.

'ഒത്തുകളി ശ്രമം റിപ്പോർട്ട് ചെയ്യാത്തതിന്റെ പേരിൽ ഷാക്കിബിനെ വിലക്കിയ വാർത്ത ബംഗ്ലാദേശ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഞെട്ടലുളവാക്കുന്നതാണ്. ബംഗ്ലാദേശിൽ ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന ക്രിക്കറ്റ് താരം ഷാക്കിബാണ്. അതുകൊണ്ടുതന്നെ ഒത്തുകളിക്കാനുള്ള ഓഫറിന്റെ കാര്യം ഐസിസിയെ അറിയിച്ച് നല്ലൊരു മാതൃക സൃഷ്ടിക്കാനുള്ള അവസരമാണ് അദ്ദേഹം പാഴാക്കിയത്' ഭോഗ്‌ലെ ചൂണ്ടിക്കാട്ടി.

'ക്രിക്കറ്റ് എത്രമാത്രം അപകടാവസ്ഥയിലാണെന്നും അധികം പണമൊന്നും സമ്പാദിക്കാനാകാത്ത ക്രിക്കറ്റ് താരങ്ങളെ കാത്തിരിക്കുന്ന ചതിക്കുഴികൾ എത്ര വലുതാണെന്നും ഈ സംഭവം നമ്മെ ഓർമപ്പെടുത്തുന്നു. ശ്രീലങ്കയിൽ അടുത്തിടെ സംഭവിച്ച കാര്യങ്ങൾ കൂടി ചേർത്തുവായിക്കുമ്പോൾ ഒത്തുകളിക്കെതിരായ ബോധവത്കരണം കൂടുതൽ ശക്തമാക്കേണ്ട സമയം അതിക്രമിച്ചു.'

'ഷാക്കിബ് മാത്രമല്ല, ഒരു കളിക്കാരനും അഴിമതിക്കെതിരായ ഐസിസിയുടെ ചട്ടങ്ങൾക്ക് അതീതരല്ല. ഏറ്റവും താഴ്ന്ന തലത്തിൽ കളിക്കുന്ന യുവതാരങ്ങൾ പോലും ഒത്തുകളി ശ്രമങ്ങൾ എത്രയും പെട്ടെന്നുതന്നെ ഐസിസിയെ അറിയിക്കാൻ ബാധ്യസ്ഥരാണ്. ഇത്തരം മൂന്നു ശ്രമങ്ങളാണ് ഷാക്കിബിന്റെ കാര്യത്തിൽ ഉണ്ടായതെന്നത് ആശ്ചര്യപ്പെടുത്തുന്നു.' ഭോഗ്‌ലെ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP