Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അതി തീവ്ര ന്യൂനമർദ്ദം 'മഹാ' ചുഴലിക്കാറ്റായി രൂപപ്പെട്ടതോടെ ലക്ഷദ്വീപിൽ ജാഗ്രതാ നിർദ്ദേശം; ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം അല്ലെങ്കിലും കേരളത്തിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; മീൻ പിടുത്തം ശനിയാഴ്‌ച്ച വരെ പൂർണ്ണമായും നിരോധിച്ച കേരള തീരത്ത് ഒരു കാരണവശാലും കടലിൽ പോകാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ്; കടലിൽ പോയ മത്സ്യത്തൊഴിലാളികൾ ഉടൻ മടങ്ങാനും നിർദ്ദേശം; ശക്തമായ കാറ്റിന്റെയും മഴയുടെയും സാഹചര്യത്തിൽ ജാഗ്രതയിൽ സർക്കാർ സംവിധാനങ്ങളും

അതി തീവ്ര ന്യൂനമർദ്ദം 'മഹാ' ചുഴലിക്കാറ്റായി രൂപപ്പെട്ടതോടെ ലക്ഷദ്വീപിൽ ജാഗ്രതാ നിർദ്ദേശം; ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം അല്ലെങ്കിലും കേരളത്തിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; മീൻ പിടുത്തം ശനിയാഴ്‌ച്ച വരെ പൂർണ്ണമായും നിരോധിച്ച കേരള തീരത്ത് ഒരു കാരണവശാലും കടലിൽ പോകാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ്; കടലിൽ പോയ മത്സ്യത്തൊഴിലാളികൾ ഉടൻ മടങ്ങാനും നിർദ്ദേശം; ശക്തമായ കാറ്റിന്റെയും മഴയുടെയും സാഹചര്യത്തിൽ ജാഗ്രതയിൽ സർക്കാർ സംവിധാനങ്ങളും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിരിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 'മഹാ' എന്ന് പേരുള്ള ചുഴലിക്കാറ്റ് രൂപപ്പെട്ട സാഹചര്യത്തിൽ ലക്ഷദ്വീപിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള തീരത്ത് ശനിയാഴ്ച വരെ മീൻപിടുത്തം പൂർണ്ണമായും നിരോധിച്ചു. അതിപ്രക്ഷുബ്ധാവസ്ഥയിലുള്ള കടലിൽ ഒരു കാരണവശാലും പോകാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പുണ്ട്. കടൽ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്.

കേരളം 'മഹാ' ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലല്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്ത് രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ട്. ചില സമയങ്ങളിൽ ശക്തമായ കാറ്റിനും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ചുഴലിക്കാറ്റ് ശനിയാഴ്ച കൂടുതൽ ശക്തിപ്രാപിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പ്രഭാവത്തിൽ ശനിയാഴ്ച സംസ്ഥാനത്ത് മണിക്കൂറിൽ 90 കിലോ മീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. ശക്തമായ തിരമാലകൾക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കടലിൽ പോയ മത്സ്യത്തൊഴിലാളികൾ ഉടൻ മടങ്ങിയെത്തണമെന്നും നിർദ്ദേശമുണ്ട്.

സംസ്ഥാനത്ത് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റുജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപിൽ രണ്ട് ദിവസം റെഡ് അലേർട്ടാണ്. മറ്റന്നാൾ മുതൽ വടക്കൻ ജില്ലകളിൽ കൂടുതൽ മഴ പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രം പറഞ്ഞു. കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കൊല്ലം ബീച്ചിൽ നാളെയും (ഒക്ടോബർ 31) സന്ദർശകരെ വിലക്കി കൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. മലയോര മേഖലയിൽ ഇന്ന് വൈകിട്ട് ആറ് മണി മുതൽ നാളെ രാവിലെ ആറ് മണി വരെ യാത്രാ നിരോധനവും ഏർപ്പെടുത്തി. അത്യാവശ്യത്തിന് ഒഴികെ മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം എന്ന് കളക്ടർ അഭ്യർത്ഥിച്ചു. നവംബർ രണ്ട് വരെ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ശക്തമായ കാറ്റിനുള്ള സാധ്യതയുള്ളതിനാൽ അടച്ചുറപ്പുള്ള മേൽക്കൂരയില്ലാത്ത വീടുകളിൽ താമസിക്കുന്നവർക്ക് വേണ്ടി സുരക്ഷിതമായ ക്യാമ്പുകൾ ആരംഭിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. അത്തരം വീടുകളിൽ താമസിക്കുന്നവർ മുൻകരുതലിന്റെ ഭാഗമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതാണ്. അപകടാവസ്ഥയിലുള്ള പോസ്റ്റുകളോ മരങ്ങളോ ശ്രദ്ധയിൽ പെടുന്നവർ അധികൃതരെ അറിയിക്കുക. അത്തരം സാഹചര്യങ്ങളിലുള്ള വീടുകളിൽ താമസിക്കുന്നവരും സുരക്ഷയുടെ ഭാഗമായി മാറിത്താമസിക്കുക. ശക്തമായ കാറ്റിൽ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും പരസ്യ ബോർഡുകളും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ ഇവയ്ക്ക് കീഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. ഇലക്ട്രിക്ക് കമ്പികൾ പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ വെള്ളക്കെട്ടിൽ ഇറങ്ങാതിരിക്കുക.

വഴിയിലും മറ്റുമുള്ള വെള്ളക്കെട്ടുകളിൽ ഇലക്ട്രിക്ക് ഷോക്ക് ഇല്ല എന്നുറപ്പ് വരുത്തുക. അതിരാവിലെ ജോലിക്ക് പോകുന്നവരും വിദ്യാർത്ഥികളെയും പ്രത്യേകം ഈ കാര്യത്തിൽ ശ്രദ്ധിക്കുക. എന്തെങ്കിലും അപകടാവസ്ഥ ശ്രദ്ധയിൽ പെട്ടാൽ ഉടനെ ഗടഋആ യുടെ കൺട്രോൾ റൂം നമ്പറിൽ (1912) അറിയിക്കുക. വൈകുന്നേരങ്ങളിലെ കനത്ത മഴ താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശിക പ്രളയങ്ങളും (local flooding) മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. ദുരന്ത നിവാരണ അഥോറിറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പോസ്റ്റിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂർണരൂപം..

അറബിക്കടലിൽ 'മഹാ (MAHA)' ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നു.

അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമർദം ഒരു ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിരിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിപ്രക്ഷുബ്ധാവസ്ഥയിലുള്ള കടലിൽ ഒരു കാരണവശാലും പോകാൻ അനുവദിക്കില്ല. കടൽ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്.

കേരളം 'മഹാ' ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്ത് രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ട്. ചില സമയങ്ങളിൽ ശക്തമായ കാറ്റിനും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

ദുരന്ത നിവാരണ അഥോറിറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

കേരള സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP