Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐഡിയയുമായി ലയിച്ചിട്ടും മകേഷ് അംബാനിയുടെ ജിയോക്കുമുന്നിൽ കൊമ്പുകുത്തി; വോഡഫോൺ രാജ്യം വിടുന്നു? കമ്പനി ഇന്ത്യയിൽ നേരിടുന്നത് കനത്ത നഷ്ടം; പ്രതിമാസം നഷ്ടമാവുന്നത് ലക്ഷക്കണക്കിന് വരിക്കാരെ; സുപ്രീംകോടതി ഉത്തരവ് വന്നതോടെ കുടിശ്ശിക നൽകേണ്ടത് 23,309 കോടി രൂപ; വോഡഫോണിന്റെ ആശങ്ക കൂട്ടിയത് മോദി സർക്കാർ ജിയോക്ക് ഒപ്പമാണെന്ന സൂചനകൾ; ഇന്ത്യൻ ടെലികോം വിപണി ജിയോയുടെ കുത്തകയാവുമോ?

ഐഡിയയുമായി ലയിച്ചിട്ടും മകേഷ് അംബാനിയുടെ ജിയോക്കുമുന്നിൽ കൊമ്പുകുത്തി; വോഡഫോൺ  രാജ്യം വിടുന്നു? കമ്പനി ഇന്ത്യയിൽ നേരിടുന്നത് കനത്ത നഷ്ടം; പ്രതിമാസം നഷ്ടമാവുന്നത് ലക്ഷക്കണക്കിന് വരിക്കാരെ; സുപ്രീംകോടതി ഉത്തരവ് വന്നതോടെ കുടിശ്ശിക നൽകേണ്ടത് 23,309 കോടി രൂപ; വോഡഫോണിന്റെ ആശങ്ക കൂട്ടിയത് മോദി സർക്കാർ ജിയോക്ക് ഒപ്പമാണെന്ന സൂചനകൾ; ഇന്ത്യൻ ടെലികോം വിപണി ജിയോയുടെ കുത്തകയാവുമോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ ടെലികോം വിപണി ഏതാണ്ട് പുർണ്ണമായും ജിയോക്ക് കുത്തകവത്ക്കരിക്കപ്പെടുന്നുവെന്നതിന്റെ വ്യക്തമായ സൂചനകൾ നൽകി വോഡഫോൺ ഇന്ത്യ രാജ്യം വിടുന്നതായി സൂചന. കടുത്ത മത്സരത്തിൽ പിടിച്ചുനിൽക്കാനാവതെ വന്നതോടെ
വോഡഫോൺ ഇന്ത്യൻ ടെലികോം രംഗത്ത് നിന്നും പിന്മാറാനൊരുങ്ങുകയാണെന്ന് അഭ്യൂഹം പരക്കുന്നതായി ടെലികോം ടോക്ക്, ബിസിനസ് ഇൻസൈഡർ പോലുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ടെലികോം രംഗത്തെ സങ്കീർണമായ സാഹചര്യവും വിപണിയിലെ കനത്ത നഷ്ടത്തെ തുടർന്നുണ്ടായ സാമ്പത്തിക സാഹചര്യവുമാണ് വോഡഫോണിനെ ഇന്ത്യയിൽ നിന്നും പിന്മാറാൻ പ്രേരിപ്പിക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. മോദി സർക്കാർ ജിയോക്ക് ഒപ്പമാണെന്ന സൂചനകളും, ഫെയർ കോമ്പറ്റീഷൻ ഇന്ത്യയിൽ നിന്ന് ഇല്ലാതാവുകയാണെന്ന ആശങ്കകളും കമ്പനിക്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ചെറുതും വലുതുമായി നിരവധി ടെലികോം കമ്പനികൾ വിലസിയിരുന്ന ഇന്ത്യയിൽ ഇന്ന് റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ മൂന്ന് കമ്പനികൾ മാത്രമാണ് സ്വകാര്യ മേഖലയിൽ ഉള്ളത്. ബ്രിട്ടീഷ് കമ്പനിയായ വോഡഫോൺ പിഎൽസിയുടെ ഉടമസ്ഥതയിലുള്ള വോഡഫോൺ ഇന്ത്യയും ഐഡിയ സെല്ലുലാറും തമ്മിൽ ലയിച്ചതോടെയാണ് വോഡഫോൺ ഐഡിയ എന്നൊരു ടെലികോം കമ്പനി രൂപമെടുത്തത്. വോഡഫോൺ പിഎൽസി എപ്പോൾ വേണമെങ്കിലും ഇന്ത്യ വിടാൻ തയ്യാറായിരിക്കുകയാണ്. കമ്പനി ഇന്ത്യയിൽ വലിയ നഷ്ടമാണ് നേരിടുന്നത്. ഏറ്റവും കൂടുതൽ വരിക്കാരുള്ള കമ്പനിയാണെങ്കിലും പ്രതിമാസം ലക്ഷക്കണക്കിന് വരിക്കാരെ കമ്പനിക്ക് നഷ്ടമാകുന്നുണ്ട്. ഈ സാഹചര്യം കാരണം മൂലധനം സമാഹരിക്കുന്നതിലും കമ്പനി പ്രയാസമനുഭവിക്കുകയാണ് എന്നും ടെലികോം ടോക്ക് റിപ്പോർട്ടിൽ പറയുന്നു.

അതിനിടെ കടം തിരിച്ചുപിടിക്കാനായി വോഡഫോൺ ഐഡിയ കടക്കാരെ സമീപിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ വാർത്തകൾ കമ്പനി നിഷേധിച്ചു. അടുത്തിടെയുണ്ടായ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആർ) നിർവചനം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് കമ്പനിയെ ബാധിച്ചിട്ടുണ്ട്. വിധി വന്നതോടെ വോഡഫോൺ ഐഡിയ ഇപ്പോൾ 23,309 കോടി രൂപ കുടിശ്ശിക നൽകേണ്ട അവസ്ഥയാണ്. ഈ തുക മൂന്ന് മാസത്തിനുള്ളിൽ നൽകണം. സുപ്രീംകോടതി തീരുമാനം വന്നതോടെ വോഡഫോൺ ഐഡിയയുടെ ഓഹരി 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കോടതി വിധിയെ തുടർന്ന് ടെലികോം കമ്പനികൾക്ക് മേലുള്ള അമിത ഭാരം നീക്കാൻ സർക്കാരിന്റെ സഹായം തേടാനൊരുങ്ങുകയാണ് കമ്പനിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP