Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ത്രീക്കും പുരുഷനും വിവാഹിരാകാനുള്ള കുറഞ്ഞ പ്രായപരിധി ഏകീകരിക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നു എന്ന് കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രാലയം; കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം തേടിയിട്ടുണ്ടെന്നും വ്യക്തമാക്കിയത് ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കവെ

സ്ത്രീക്കും പുരുഷനും വിവാഹിരാകാനുള്ള കുറഞ്ഞ പ്രായപരിധി ഏകീകരിക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നു എന്ന് കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രാലയം; കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം തേടിയിട്ടുണ്ടെന്നും വ്യക്തമാക്കിയത് ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കവെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പുരുഷനും സ്ത്രീക്കും വിവാഹിതരാകാനുള്ള കുറഞ്ഞ പ്രായപരിധി ഏകീകരിക്കുന്നത് സംബന്ധിച്ച് ചർച്ച ആരംഭിച്ചതായി കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രാലയം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. വിവാഹ പ്രായം ഏകീകരിക്കണം എന്ന് ആവശ്യപ്പെട്ട് അഭിഭാഷകനും ബിജെപി നേതാവും ആയ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു വനിതാ ശിശുക്ഷേമ മന്ത്രാലയം. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെയും നിയമ കമ്മീഷന്റെയും അഭിപ്രായം തേടി ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിന് നൽകിയ വാക്കാൽ ഉള്ള മറുപടിയിൽ ആണ് സർക്കാർ വിവാഹ പ്രായം കുറയ്ക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചതായി വ്യക്തമാക്കിയത്. അതേസമയം സർക്കാർ ഹൈക്കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചിട്ടില്ല.

പുരുഷന്മാർക്കും സ്ത്രീകൾക്കും വിവാഹം കഴിക്കുന്നതിന് നിയമത്തിന്റെ പ്രാബല്യത്തോടെ വ്യത്യസ്ത പ്രായം കൽപ്പിക്കുന്നത് തുല്യതയ്ക്കുള്ള അവകാശവും അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14, 21 വകുപ്പുകളുടെ ലംഘനം ആണെന്നാണ് ഹർജിക്കാരന്റെ പ്രധാന ആക്ഷേപം. വിവാഹേതര ബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ 497, സിആർപിസി 198(2) എന്നീ വകുപ്പുകൾ റദ്ദാക്കിയ സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് ലിംഗാധിഷ്ടിതയമായി സ്ത്രീകളെ വ്യത്യസ്തരായി കണക്കാക്കുന്ന ഒരു നിയമം സ്ത്രീകളുടെ അന്തസിനെ അപമാനിക്കുന്നതാണ് എന്ന് വ്യക്തമാക്കിയിരുന്നു. ഇതും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2006ലെ ബാല വിവാഹ നിരോധന നിയമത്തിൽ ഭേദഗതി കൊണ്ട് വരാൻ നടപടികൾ ആരംഭിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു. 1872ലെ ഇന്ത്യൻ ക്രിസ്ത്യൻ വിവാഹ നിയമം, 1936 ലെ പാർസി വിവാഹ- വിവാഹ മോചന നിയമം, 1955 ലെ ഹിന്ദു വിവാഹ നിയമം, 1954 ലെ പ്രത്യേക വിവാഹ നിയമം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിയമമന്ത്രാലയത്തിന്റെ പരിഗണനയിൽ വരുന്നതായതിനാൽ കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം വനിത ശിശു ക്ഷേമ വകുപ്പ് തേടിയിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങൾക്ക് ഇടയിൽ ഏകാഭിപ്രായം രൂപീകരിക്കുന്നതിന്നതിന്റെ ഭാഗം ആയാണ് കേന്ദ്ര നിയമന്ത്രാലയത്തിന്റെ അഭിപ്രായം തേടിയത് എന്നും വനിത ശിശു ക്ഷേമ വകുപ്പ് കോടതിയിൽ വ്യക്തമാക്കി.

1954ലെ പ്രത്യേക വിവാഹ നിയമം, 2006 ലെ ബാലവിവാഹ നിരോധനം നിയമം എന്നിവ പ്രകാരം സ്ത്രീക്കും പുരുഷനം യഥാക്രമം 18, 21 വയസാണ് വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായമായി നിർദ്ദേശിക്കുന്നത്. 1955 ലെ ഹിന്ദു വിവാഹ നിയമത്തിലെ 5 (iii) വകുപ്പ് പ്രകാരം വധുവിന്റെ ഏറ്റവും കുറഞ്ഞ പ്രായമായി 18 വയസും വരന്റെ ഏറ്റവും കുറഞ്ഞ പ്രായമായി 21 വയസും നിർദ്ദേശിക്കുന്നു. ഇസ്ലാം വിവാഹ നിയമ പ്രകാരം പ്രായപൂർത്തിയായിട്ടില്ലെങ്കിലും, പെൺകുട്ടി ഋതുമതിയായിട്ടുണ്ടെങ്കിൽ വിവാഹത്തിന് സാധുത ഉണ്ട്. ഹാദിയ കേസിലെ വിധിയിൽ സുപ്രീം കോടതി ഇക്കാര്യം ശരിവച്ചിട്ടുണ്ട്. അശ്വനി ഉപാധ്യായുടെ ഹർജി 2020 ഫെബ്രുവരി19ന് പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP