Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചരിത്രമെഴുതി നാളെ സൗദിയിൽ വനിതകളുടെ റസലിങ്; കിങ് ഫഹദ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുക നതാലിയയും ലാസി ഇവാൻസും; ലോകം സാക്ഷ്യം വഹിക്കുന്നത് മതശാസനകളുടെ ഇരുമ്പ് മറകൾക്കുള്ളിൽ നിന്നും പുറത്തെത്തുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കരുത്തിന്

ചരിത്രമെഴുതി നാളെ സൗദിയിൽ വനിതകളുടെ റസലിങ്; കിങ് ഫഹദ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുക നതാലിയയും ലാസി ഇവാൻസും; ലോകം സാക്ഷ്യം വഹിക്കുന്നത് മതശാസനകളുടെ ഇരുമ്പ് മറകൾക്കുള്ളിൽ നിന്നും പുറത്തെത്തുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കരുത്തിന്

മറുനാടൻ ഡെസ്‌ക്‌

ജിദ്ദ: ചരിത്രമെഴുതി നാളെ സൗദി അറേബ്യയിൽ വനിതകൾ റെസലിങ് വേദിയിൽ ഏറ്റുമുട്ടും. ഡബ്ല്യുഡബ്ല്യുഇ സംഘടിപ്പിക്കുന്ന വനിതാ റസലിങ് മത്സരമാണ് കിങ് ഫഹദ് സ്റ്റേഡിയത്തിൽ നടക്കുന്നത്. വനിതകളുടെ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് വേണ്ടി ഡബ്ല്യുഡബ്ല്യുഇ സൗദി ഭരണകൂടവുമായി നിരവധി ചർച്ചകൾ നടത്തിയിരുന്നു. ഇപ്പോഴാണ് അനുമതി നൽകിയത്.

പ്രമുഖ താരങ്ങളായ നതാലിയ, ലാസി ഇവാൻസ് എന്നിവരാണ് ഏറ്റുമുട്ടുന്നത്. ഡബ്ല്യുഡബ്ല്യുഇ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മത്സരം പ്രഖ്യാപിച്ചത്.ക്രൗൺ ജെവലിന് വേണ്ടി നടക്കുന്ന മത്സരം കിങ് ഫഹദ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സൗദി അറേബ്യ ഭരണകൂടവുമായി ഡബ്ല്യുഡബ്ല്യുഇ മത്സരങ്ങൾ സംഘടിപ്പിക്കാൻ കരാറിലെത്തിയിരുന്നു. കഴിഞ്ഞ വർഷം മത്സരങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.

മതശാസനകളുടെ ഇരുമ്പുമറയ്ക്കുള്ളിൽ സ്ത്രീകളെ തളച്ചിടുന്ന രാജ്യത്ത് 2005ൽ അബ്ദുല്ല രാജാവ് അധികാരമേറ്റശേഷമാണ് ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങിയത്. രാജ്യത്തിന്റെ പരമോന്നത ഉപദേശക സമിതിയായ ശൂറയിൽ 30 ശതമാനം സ്ത്രീകളെ ഉൾപ്പെടുത്തിയതായിരുന്നു തുടക്കം.2009ൽ നൂറ ബിൻത് അബ്ദുല്ല അൽ നാസറിനെ വിദ്യാഭ്യാസ ഉപമന്ത്രിയായി നിയമിച്ചു. സമസ്തമേഖലകളിലും സ്ത്രീ പാതിനിധ്യം ഉറപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. വനിതാ വോട്ടവകാശം അനുവദിച്ചതും 2015 മുതൽ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അനുമതി നൽകിയതും സ്ത്രീകളുടെ അവകാശങ്ങളോടുള്ള മാറുന്ന സമീപനത്തിന്റെ തെളിവായിരുന്നു. സൗദിയുടെ സാമൂഹിക അന്തരീക്ഷത്തിൽ വരുന്ന നിർണായക മാറ്റമാണു ഇത് സൂചിപ്പിച്ചത്.

സദാചാര സമിതിയായ ഹയയിലും, മക്കയിലെയും മദീനയിലെയും സുരക്ഷാ സേനയിലും വനിതകളെ ഉൾപ്പെടുത്തിയതും ശ്രദ്ധേയ മുന്നേറ്റങ്ങൾ. വനിതകൾക്കു കോടതിയിൽ സ്വതന്ത്രമായി കേസ് വാദിക്കാനും അനുവാദം കൊടുത്തത് സ്ത്രീ മുന്നേറ്റത്തിലെ മറ്റൊരു തിളക്കമേറിയ അധ്യായമായിരുന്നു. ലണ്ടൻ ഒളിംപിക്‌സിലേക്കുള്ള സൗദി വനിതാ അത്‌ലീറ്റുകളുടെ വരവിനെ ലോകം കയ്യടിയോടെയായിരുന്നു സ്വീകരിച്ചത്.

വനിതകൾക്ക് വലിയ നിയന്ത്രങ്ങൾ ഉണ്ടായിരുന്ന സൗദി അറേബ്യയിൽ സമീപ വർഷങ്ങളിൽ നിയന്ത്രണങ്ങൾ പലതും എടുത്ത് മാറ്റിയിരുന്നു. രണ്ടായിരത്തിപതിനാറിൽ ജുമാന അൽ ഷമിയെന്ന വനിതയാണ് ആദ്യമായി ടി.വി.യിൽ പ്രത്യക്ഷപ്പെട്ട സൗദി വനിത. പിന്നീട് രാവിലെയുള്ള സോഫ്റ്റ് വാർത്തകളും പാചകപരിപാടികളുമൊക്കെ അവതരിപ്പിക്കാൻ വനിതകൾക്ക് അവസരം ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സൗദിയിൽ ഒരു വനിത ആദ്യമായി ടെലിവിഷനിൽ വാർത്താ അവതാരകയായി എത്തിയത്.

സർക്കാർ ഉടമസ്ഥതയിലുള്ള സൗദി ടി.വി ചാനൽ ഒന്നിലാണ് വിയാം അൽ ദഖീൽ, രാത്രി ഒൻപതരയ്ക്കുള്ള വാർത്ത അവതരിപ്പിച്ചത്. സൗദി ദേശീയദിനാഘോഷത്തോടു അനുബന്ധിച്ചായിരുന്നു ചരിത്രസംഭവം. 2018 ജൂണിലാണ് സൗദിയിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ അനുമതി ലഭിക്കുന്നത്. ലോകത്ത് വാഹനം ഓടിക്കാൻ സ്ത്രീകൾക്ക് വിലക്കുണ്ടായിരുന്ന ഏക രാജ്യമായിരുന്നു സൗദി അറേബ്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP