Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖത്തർ ഇന്ത്യൻ ഫുട്‌ബോൾ ഫോറം ഫുട്‌ബോൾ ടൂർണമന്റെ് മാക് ഖത്തർ ജേഴ്‌സി പ്രകാശനം ചെയ്തു

ഖത്തർ ഇന്ത്യൻ ഫുട്‌ബോൾ ഫോറം ഫുട്‌ബോൾ ടൂർണമന്റെ് മാക് ഖത്തർ ജേഴ്‌സി പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

ദോഹ: ഖത്തർ ഇന്ത്യൻ ഫുട്‌ബോൾ ഫോറം സങ്കടിപ്പിക്കുന്ന അന്തർ ജില്ലാ ഫുട്‌ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന മാക് ഖത്തർ (മലയാളി അസോസിയേഷൻ ഓഫ് കോഴിക്കോട്) ടീമിന്റെ ജേഴ്‌സി പ്രകാശനം, [ടീം ക്യാപ്റ്റൻ ഫൈസലിന് ജേഴ്‌സി കൈമാറിക്കൊണ്ട് ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ശ്രീ. നിലാങ്ഷു ഡേ നിർവഹിച്ചു.

അൽ മിനാര റെസ്റ്റാറന്റിൽ വച്ച് നടന്ന പ്രൗഢ ഗംഭീര ചടങ്ങിൽ ഇന്ത്യൻ സ്പോർട്സ് സെന്റർ വൈസ് പ്രസിഡന്റ് ഇപി അബ്ദുറഹ്മാൻ, ഇന്ത്യൻ സ്പോർട്സ് സെന്റർ സെക്രട്ടറി (ഹെഡ് ഓഫ് ഫുട്‌ബോൾ) സഫീർ, ടീം സ്‌പോൺസർമാരായ ഐവ എക്സ്‌പ്രസ്സ് കാർഗോ മാനേജിങ് പാർട്ണർ ഫൈസൽ, മുജീബ്, ഐസ്ബർഗ് ഉടമ മുഹമ്മദ് എന്നിവർ സംസാരിച്ചു. മാക് പ്രസിഡന്റ് അഡ്വ: മുഹമ്മദ് ഇക്‌ബാൽ അധ്യക്ഷനായിരുന്ന ചടങ്ങിൽ മാക് വൈസ് പ്രസിഡന്റ് യാസിർ കെസി സ്വാഗതവും ടീം മാനേജർ റഹീം നന്ദിയും പറഞ്ഞു.

മൂന്ന് തവണ ചാമ്പ്യന്മാരും 7 തവണ സെമി ഫൈനലിസ്റ്റുകളുമാണ് മാക് ഖത്തർ. മാക് ഖത്തർന്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തേകുകയാണ് ഫുട്‌ബോൾ ടീമിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. അസീസ് പൊയിലിൽ,അർമാൻ, ഹെൽമി,ഇല്യാസ്, നിസാർ, അമീൻ കൊടിയത്തൂർ, എന്നിവർ ചടങ്ങിന് നേതൃത്വം നൽകി .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP