Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐ വൈ സി സി യൂത്ത് ഫെസ്റ്റ് ശ്രദ്ദേയമായി

ഐ വൈ സി സി യൂത്ത് ഫെസ്റ്റ് ശ്രദ്ദേയമായി

സ്വന്തം ലേഖകൻ

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ്, ബഹ്റിന്റെ ആറാമത് യൂത്ത് ഫെസ്റ്റ് കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ് നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായി. കഴിഞ്ഞ ദിവസം കെ സി എ ഹാളിൽ വച്ച് സംഘടിപ്പിച്ച ' ഐ വൈ സി സി യൂത്ത് ഫെസ്റ്റ് 2019 ' യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം നിർവ്വഹിച്ചു.

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ സമാനതകളില്ലാത്ത പദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്ന ഐ വൈ സി സിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ വൈ സി സി പ്രസിഡന്റ് ബ്ലസ്സൻ മാത്യു അദ്യക്ഷനായിരുന്നു. കെ പി സി സി സംസ്‌ക്കാര സാഹിതി ചെയർമാൻ ശ്രീ. ആര്യാടൻ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രധാനമന്ത്രിക്ക് കത്തയക്കുന്ന സാഹിത്യ സാംസ്‌കാരിക പ്രവർത്തകരെ പോലും ഭീഷണിപ്പെടുത്തുകയും കേസെടുക്കുകയും ചെയ്യുന്ന ഫാസിസ്‌റ് ഭരണകൂടമാണു ഇന്ത്യയിൽ നിലനിൽക്കുന്നതെന്നും രാജ്യത്തെ നീതി നിയമ വ്യവസ്ഥകളിൽ പോലും ഭരണകൂട ഇടപെടലുകൾ നടക്കുന്നത് ഭീതി ഉളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. അനീഷ് വരിക്കണ്ണാമല, യൂത്ത് കോൺഗ്രസ്സ് പത്തനംതിട്ട പാർലമെന്റ് പ്രസിഡന്റ് റോബിൻ പരുമല, ബഹ്റൈനിലെ പ്രമുഖ മാധ്യമ പ്രവർത്തകനും, ഡെയിലി ട്രിബ്യുൺ ചീഫ് എഡിറ്ററുമായ സോമൻ ബേബി, സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാട് തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

മട്ടന്നൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ആയിരുന്ന അനശ്വരനായ ധീരരക്തസാക്ഷി ഷുഹൈബിന്റെ സ്മരണാർദ്ധം ഐ വൈ സി സി ഏർപെടുത്തിയ ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം സൗദി അറേബിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ ശ്രീ. ഷിഹാബ് കൊട്ടുകാടിന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീൻ കുര്യാക്കോസ് എം പി പ്രവാസി മിത്രാ പുരസ്‌കാരവും, ബഹറിനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബഹറിനിലെ സാമൂഹിക ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവുമായ ചന്ദ്രൻ തിക്കോടിക്ക് യാത്രഅയപ്പും, കെ പി സി സി സംസ്‌കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് അദ്ദേഹത്തിന് ഉപഹാരവും സമർപ്പിച്ചു.

എബിയോൺ അഗസ്റ്റിന്റെ നേതൃത്തത്തിൽ യൂത്ത് ഫെസ്റ്റ് 2019 നോട് അനുബന്ധിച്ച് പ്രസിദ്ധികരിച്ച സ്മരണിക യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് എം പി പ്രകാശനം ചെയ്യ്തു.

ഐ വൈ സി സിയുടെ കലാപ്രതിഭകളും, ബഹറിനിലെ കലാപ്രവർത്തകരും അണിയിച്ചൊരുക്കിയ വിവിധ കലാപരുപാടികൾ യൂത്ത് ഫെസ്റ്റിൽ അരങ്ങേറി. ഐ വൈ സി സി ജനറൽ സെക്രട്ടറി റിച്ചി കളത്തുരേത്ത് സ്വാഗതം ആശംസിച്ചു. യൂത്ത് ഫെസ്റ്റ് 2019 ജനറൽ കൺവീനർ ദിലീപ് ബാലകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു. ഐ വൈ സി സി ട്രഷറർ ഷബീർ മുക്കൻ, യൂത്ത് ഫെസ്റ്റ് 2019 സബ് കമ്മറ്റി ഭാരവാഹികളായ ലിനു തോമ്പിൽ സാം, ധനേഷ് എം പിള്ള, എബിയോൺ അഗസ്റ്റിൻ, ഐ വൈ സി സി കേന്ദ്രകമ്മറ്റി ഭാരവാഹികൾ എന്നിവർ പരുപാടികൾക്ക് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP