Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീമോൾ മാരാരി എന്ന വനിതാ സഖാവിന്റെ കാൻസർ ചികിൽസയ്ക്ക് കാശ് ചോദിച്ച് സുനിതാ ദേവദാസ് ഇട്ട പോസ്റ്റ് ഷെയർ ചെയ്തതു ആയിരങ്ങൾ; മൂന്ന് ലക്ഷം രൂപ പിരിച്ചെന്ന പോസ്റ്റ് ഇട്ട സുനിതയോട് ശ്രീമോൾക്ക് ജലദോഷം പോലും ഇല്ലെന്നത് അറിഞ്ഞില്ലേ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; കാനഡയിൽ ഇരുന്ന് തനിക്ക് അന്വേഷിക്കാൻ ആവില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞ് സിപിഎം ആക്ടിവിസ്റ്റ്; ഫിറോസ് കുന്നുംപറമ്പിലിന്റെ ചാരിറ്റി തട്ടിപ്പെന്ന് പറഞ്ഞ് സുനിത ഇപ്പോൾ എന്തു പറയുന്നു എന്ന് ചോദിച്ച് സോഷ്യൽ മീഡിയയും

ശ്രീമോൾ മാരാരി എന്ന വനിതാ സഖാവിന്റെ കാൻസർ ചികിൽസയ്ക്ക് കാശ് ചോദിച്ച് സുനിതാ ദേവദാസ് ഇട്ട പോസ്റ്റ് ഷെയർ ചെയ്തതു ആയിരങ്ങൾ; മൂന്ന് ലക്ഷം രൂപ പിരിച്ചെന്ന പോസ്റ്റ് ഇട്ട സുനിതയോട് ശ്രീമോൾക്ക് ജലദോഷം പോലും ഇല്ലെന്നത് അറിഞ്ഞില്ലേ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; കാനഡയിൽ ഇരുന്ന് തനിക്ക് അന്വേഷിക്കാൻ ആവില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞ് സിപിഎം ആക്ടിവിസ്റ്റ്; ഫിറോസ് കുന്നുംപറമ്പിലിന്റെ ചാരിറ്റി തട്ടിപ്പെന്ന് പറഞ്ഞ് സുനിത ഇപ്പോൾ എന്തു പറയുന്നു എന്ന് ചോദിച്ച് സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സോഷ്യൽ മീഡിയയിലെ സൈബർ മുഖമായിരുന്നു സുനിതാ ദേവദാസ്. ഫിറോസ് കുന്നുംപുറത്തിന്റെ ചാരിറ്റിയെ പോലും സംശയ നിഴലിൽ നിർത്തിയ വ്യക്തി. ഇപ്പോഴിതാ വലിയ ആരോപണങ്ങളിൽ സുനിതാ ദേവദാസ് ചെന്നു വീഴുന്നു. അതും ചാരിറ്റി തട്ടിപ്പ്. അസുഖമില്ലാത്ത വ്യക്തിയെ കാട്ടിയാണ് കാൻസർ രോഗത്തിനായുള്ള പണപ്പിരിവ് ആഹ്വാനം സോഷ്യൽ മീഡിയയിൽ സുനിത നടത്തിയത്. പിടിക്കപ്പെട്ടപ്പോൾ തന്നെ കള്ളം പറഞ്ഞ് വഞ്ചിച്ചതാണെന്ന സുനിത പറയുന്നു. അങ്ങനെ വിവാദത്തിൽ നിന്നും പണപ്പിരിവിൽ നിന്നും തടിയൂരുകയാണ് സുനിത. കാനഡയിൽ ഇരുന്ന് ആലപ്പുഴക്കാരിയുടെ സത്യസന്ധത താൻ എങ്ങനെ അന്വേഷിക്കുമെന്നാണ് ഉയരുന്ന ചോദ്യം. കാശിന്റെ കുറവ് മൂലം ആകുലതകളിൽ പെടുന്നവരെ നേരിട്ട് ചെന്ന് കണ്ട് കാര്യം ബോധ്യപ്പെട്ട് ചാരിറ്റി പ്രവർത്തനം ഓൺലൈനായി നടത്തുന്ന വ്യക്തിയാണ് ഫിറോസ് കുന്നുംപറമ്പിൽ. ഇദ്ദേഹത്തെ പോലും വിമർശിക്കുന്നവർക്കാണ് ഇപ്പോൾ ഓൺലൈൻ ചാരിറ്റിയിൽ അമിളി പറ്റിയത്.

ക്യാൻസർ എന്ന് കള്ളം പറഞ്ഞ് സോഷ്യൽ മീഡിയ വഴി തട്ടിപ്പ് നടത്തിയ സംഘത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത് വന്നതോടെയാണ് സുനിത പറ്റിയ തെറ്റ് തിരിച്ചറിഞ്ഞത്. ആലപ്പുഴ മാരാരിക്കുളം സ്വദേശിയായ വനിത സഖാവാണ് തട്ടിപ്പിന് നേതൃത്വം നൽകിയത്. ഈ കെണിയിൽ സുനിതാ ദേവദാസ് വീഴുകയായിരുന്നു. ശ്രീമോൾ മാരാരിയാണ് സുനിതയെ പറ്റിച്ചത്. ഇതോടെ പണം തിരികെ നൽകുമെന്ന് ഇടത് ആക്റ്റിവിസ്റ്റ് സുനിത ദേവദാസ് പറയുകയായിരുന്നു. തനിക്ക് ക്യാൻസറാണെന്നും കുടുംബത്തിന്റെ ദയനീയ അവസ്ഥയും അടക്കം വിവരിച്ച് ഫേസ്‌ബുക്കിൽ ശ്രീമോൾ പോസ്റ്റിടുകയായിരുന്നു. ഒപ്പം,അസുഖത്തെ തുടർന്ന് തലമുണ്ഡനം ചെയ്ത ചിത്രവും ഉണ്ടായിരുന്നു. ഇവരുടെ പോസ്റ്റ് സിപിഎം അനുഭാവമുള്ളവർ വനിത സഖാവിന്റെ അക്കൗണ്ട് നമ്പർ അടക്കം ചില ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. സുനിതയുടെ പോസ്റ്റ് കൂടെ കണ്ടപ്പോൾ സംഭവം വൈറലായി. പൈസ ആവശ്യപ്പെട്ടുള്ള സുനിതയുടെ പോസ്റ്റ് നിരവധി പേർ ഷെയർ ചെയ്തതോടെ ആലപ്പുഴക്കാരി വനിത സഖാവിന്റെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം എത്തി. എന്നാൽ ഈ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ക്യാൻസർ പോയിട്ട് ഒരു ചെറിയ പനി പോലും ഇല്ലെന്നുള്ള മെസ്സേജുകൾ പുറത്തുവന്നു തുടങ്ങി.

ഇതോടെ സഹായം അഭ്യർത്ഥിച്ചുള്ള പോസ്റ്റ് സുനിത ദേവദാസ് ഫേസ്‌ബുക്കിൽ നിന്നും ഡിലീറ്റ് ചെയ്തു. ഇതോടെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയർന്നു. പണം നൽകിയവരെല്ലാം തട്ടിപ്പിനെതിരേ രംഗത്തെത്തി. വിഷയം വിവാദമായതോടെ വനിത സഖാവും പോസ്റ്റ് മുക്കി. എന്നാൽ, സഹായിച്ചവരെല്ലാം പണം തിരികെ ആവശ്യപ്പെട്ട് രംഗത്തു വരുകയായിരുന്നു. ശ്രീമോൾ മാരാരിയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് സുനിത ഇപ്പോൾ വിശദീകരിക്കുന്നത്. സ്ത്രീകൾ മാത്രമുള്ള വിവിധ സ്ത്രീ കൂട്ടായ്മകൾ ഉണ്ട്. അതിലുള്ള മനുഷ്യരിൽ രണ്ടു പേരാണ് ഞാനും ശ്രീമോളും ( വേറെയും ധാരാളം സ്ത്രീകൾ അതിലൊക്കെയുണ്ട്). അവിടെ ശ്രീമോൾ നിരന്തരം കാൻസർ എന്നും കീമോ എന്നും നാലു സർജറി കഴിഞ്ഞു എന്നും കുട്ടികൾ ഇല്ല എന്നും പറഞ്ഞു പോസ്റ്റ് ഇടുമായിരുന്നു. പൈസയില്ലെന്നു പറയും. വെല്ലൂർ പോകണം എന്ന് പറയും. കോമയിലാണ് അഡ്‌മിറ്റ് ആണ് എന്ന് പറയും. അത് വിശ്വസിച്ചു പലരും ഇവളെ കാലങ്ങളായി സാമ്പത്തികമായി സഹായിച്ചു വന്നു-സുനിത വിശദീകരിക്കുന്നു.

ഇക്കഴിഞ്ഞ ജൂലായിൽ അവളുടെ കൂടെ താമസമുള്ള ഒരു മനുഷ്യൻ അവളെ ഉപേക്ഷിച്ചു , ജീവിക്കാൻ നിവൃത്തിയില്ല എന്ന് പറഞ്ഞു പോസ്റ്റ് ഇട്ടു. സ്ത്രീകൾ ആശ്വസിപ്പിച്ചു. പണം നൽകി. ഇപ്പോ കുറച്ചു ദിവസം മുൻപ് രോഗം കഠിനമാണെന്നും അവസാന സ്റ്റേജ് ആണെന്നും ലേക്ഷോറിൽ ഹൈ ഡോസ് ആറു കീമോ വേണം അത് കഴിഞ്ഞയുടൻ വെല്ലൂരിൽ സർജറി വേണം എന്ന് നിലവിളിയായി. ഗ്രൂപ്പിലെ പല സ്ത്രീകളും നേരിട്ട് പോയി. കണ്ടു . ആശ്വസിപ്പിച്ചു. അത് വിശ്വസിച്ച പലരും പണം നൽകി. ചിലർ ധനസഹായം ആവശ്യപ്പെട്ട് പോസ്റ്റ് ഇട്ടു. അതിനിടെ, ക്യാന്‌സര് രോഗികളുടെ ഗ്രൂപ്പായ 'അതിജീവനം വീ ക്യാൻ' ഗ്രൂപ്പിൽ ഒരു കൊല്ലമായി കാൻസർ രോഗിയായി അഭിനയിച്ചു ഇരിക്കുന്നുണ്ടായിരുന്നു. അവിടെയുള്ള, രോഗത്തിന്റെ ഭീകരാവസ്ഥ അറിയാവുന്നവർ ശ്രീമോളെ സപ്പോർട്ട് ചെയ്തതോടെ സർജറിക്കായി പണം പിരിക്കുവാനും പണം നൽകാനും കൂടുതൽ പേര് മുന്നോട്ട് വന്നു. ഈ പോസ്റ്റുകൾ കണ്ട ഞാൻ ശ്രീമോളോട് കാര്യം എന്താണെന്നു ചോദിച്ചു. അസുഖം വളരെ കൂടുതൽ ആണെന്നും ചികിത്സിക്കാൻ പണമില്ലെന്നും പറഞ്ഞു. മുൻപ് നാലു സർജറി കഴിഞ്ഞതാണ്. ഇപ്പോ ഉടൻ വെള്ളി മുതൽ ആറു കീമോ തുടങ്ങണം അത് കഴിഞ്ഞയുടൻ വെല്ലൂരിൽ സർജറി വേണം എന്ന് പറഞ്ഞു. പൈസ എത്ര ചെലവ് വരും എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് ഒരു കീമോക്ക് 32000 വച്ച് ആറു കീമോ. സർജറി കഴിഞ്ഞ തവണ ചെയ്തപ്പോൾ 286000 ആയി. ഇത്തവണയും അത്ര ആവും എന്നാണ്. ദയ തോന്നിയ ഞാൻ ആരോ തയ്യാറാക്കിയ പോസ്റ്റ് ഒന്നെഡിറ്റ് ചെയ്തു ഷെയർ ചെയ്തു. നമ്മളൊക്കെ പണം നൽകി. ഇത്രയുമാണ് എനിക്ക് അറിയാവുന്നത്-ഇതാണ് സുനിത ഇപ്പോൾ പറയുന്നത്.

അവൾ ചികിത്സ ഡോക്കുമെന്റുകൾ തന്നിരുന്നു. അതിൽ ചിലതിൽ കാൻസർ ഉണ്ടെന്നുണ്ടായിരുന്നു. ഞാൻ ചില ഡോക്ടർമാരെ കാണിച്ചിരുന്നു. എന്നാൽ ഇപ്പോ ആളുകൾ പറഞ്ഞു കേൾക്കുന്നത് ആ ചികിത്സ പേപ്പറൊക്കെ മറ്റാരുടേതോ ആയിരുന്നെന്നാണ്. ശ്രീമോൾക്ക് കാൻസർ ഇല്ലെന്നും തലമുടി കീമോ ചെയ്തു പോയതല്ലെന്നും മൊട്ടയടിച്ചതാണെന്നും കേൾക്കുന്നു. ബാക്കി വിവരങ്ങൾ ആലപ്പുഴക്കാരും മാരാരിക്കുളംകാരും കണ്ടു പിടിക്കും എന്ന് കരുതുന്നു. നന്ദി, സ്‌നേഹം, ശ്രീമോൾക്ക് പ്രത്യേകം നന്ദി.. സുനിത ദേവദാസ്-ഇങ്ങനെയാണ് സുനിത ഫെയ്‌സ് ബുക്കിൽ ഇപ്പോൾ കാര്യങ്ങൾ വിശദീകരിക്കുന്നത്. പാവപ്പെട്ടവരെ സഹായിക്കാൻ കേരളമെങ്ങും ഓടി നടക്കുന്ന ഫിറോസ് കുന്നംപറമ്പിലിനെ കളിയാക്കിയവർക്ക് തന്നെ ഇപ്പോൾ ഈ ഗതി വന്നതിനെ കുറിച്ച് ആലോചിച്ച് വിലപിക്കുന്നവരും സോഷ്യൽ മീഡിയയിൽ ഇപ്പോഴുണ്ട്. വലിയ കളിയാക്കലുകളാണ് ഇപ്പോൾ നേരിടേണ്ടി വരുന്നത്.

നടന്നത് നടന്നു. ഇനി പറഞ്ഞിട്ടോ കരഞ്ഞിട്ടോ കാര്യമില്ല. ഈ ചിത്രത്തിൽ കാണുന്ന ജോണി എന്ന ചെറുപ്പക്കാരൻ സഹായം ആവശ്യപ്പെടുന്നുണ്ട്. അസുഖം കാൻസർ ആണോ എന്നറിയില്ല. എന്തായാലും തലയിൽ മുടി ഇല്ല. പുള്ളിയുടെ അക്കൗണ്ട് നമ്പർ തരാമെന്ന് പറഞ്ഞിട്ടുണ്ട്. അവന്റെ സൂക്കേടിന് ആവശ്യമുള്ള പണം എടുത്ത ശേഷം ബാക്കി മറ്റുള്ള സേവനങ്ങൾക്ക് കൊടുക്കാവുന്നതാണ്. ആശുപത്രി ബില്ലടക്കം പിന്നീട് പബ്ലിഷ് ചെയ്യുന്നതായിരിക്കും. ജീവിക്കാൻ വേണ്ടി ബഹിരാകാശ യാത്രികൻ, ഡോക്ടർ, എൻജിനിയർ, റീയൽ എസ്റ്റേറ്റ് ഏജന്റ്, ജിം ഇൻസ്ട്രക്ടർ, യോഗാ ടീച്ചർ, മെക്കാനിക്ക്, പ്ലംബർ എന്നു വേണ്ട സകല തൊഴിലുകളും ജോണി ചെയ്തിട്ടുണ്ട്. ഇപ്പോ തീരെ വയ്യ. കൈ അയച്ചു സഹായിക്കൂ-ഇതാണ് ട്രോളായി സുനിതയുടെ പേജിന് താഴെ തന്നെ വരുന്ന കമന്റ്. പിരിച്ച കാശ് മുഴുവൻ ജനങ്ങൾക്ക് തിരിച്ച് കൊടുത്ത് ഓഡിറ്റ് വെളിപ്പെടുത്തുന്നത് വരെ സുനിതക്ക് ഈ വഞ്ചനയിൽ നിന്ന് ഒഴിഞ്ഞ് മാറാനാവില്ല -ഇതാണ് മറ്റൊരു പ്രതികരണം.

ഫിറോസിനേയും ഈ ചർച്ചകളിലേക്ക് കൊണ്ടു വരുന്നുണ്ട് സോഷ്യൽ മീഡിയ. കണ്ടാളുടെ നെഞ്ചത്ത് കയറുമ്പോൾ ചെളിബ്രെറ്റി ആയാലും പ്രമുഖ ആയാലും ഓർക്കണം ചെയ്യാത്ത തെറ്റിന് ക്രൂശിക്കുമ്പോൾ ഉള്ള വേദന അത് വളരെ വലുതാണ്. ഒരു നിരപരാധി ക്രൂശിക്കപ്പെടുമ്പോൾ അവിടെ കാലം ഒരു നീതി നടപ്പിലാക്കും' അതായിരിക്കും കാവ്യനീതി അത് നടപ്പിൽ ആയി എന്നെ ഇവിടെയുള്ളു. ഈ വിഷയത്തിൽ നീ നിരപരാധി ആണെന്ന് അറിയാം ഇനിയെങ്കിലും ഓഡിറ്റ് എന്നൊക്കെ പറഞ്ഞു ഇറങ്ങുമ്പോൾ ഓർക്കുക എല്ലാവരും ഇതുപോലെ മനസ്സലിഞ്ഞിട്ടാണ് ഇറങ്ങുന്നത് എന്ന്. 'ചില തട്ടിപ്പുകാർ ഒഴികെ'.. ഇതാണ് മറ്റൊരു വിമർശനം. പിരിച്ച പൈസ മുഴുവൻ ജനങ്ങൾക്ക് തിരിച്ച് കൊടുത്ത് ഓഡിറ്റ് പരസ്യപ്പെടുത്തുന്നത് വരെ സുനിതക്ക് ഈ വഞ്ചനയിൽ നിന്ന് ഒഴിഞ്ഞ് മാറാനാവില്ല ഫിറോസ് ബൂമറാംങ് -ഇങ്ങനെ ഒളിയമ്പുമായി കടന്നാക്രമിക്കുന്നവരും ഉണ്ട്. അങ്ങനെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഇപ്പോഴും ഈ തട്ടിപ്പിൽ ഉയരുന്നത്.

കനേഡിയൻ പൗരത്വമുള്ള മാധ്യമ പ്രവർത്തകയാണ് സുനിത ദേവദാസ് . 2017 ൽ മംഗളം ടി വി ചാനലിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയി ജോലി നോക്കിയെങ്കിലും 3 മാസത്തിനു ശേഷം ജോലി രാജി വെച്ചു. ഏഷ്യാനെറ്റിനും ഏഷ്യാനെറ്റ് ന്യൂസിനും വേണ്ടി ഔദ്യോഗികമായി ബിഗ്ബോസ് സംബന്ധിയായ ലേഖനങ്ങളും അഭിമുഖങ്ങളും ചെയ്തിരുന്നു ഇടതു പക്ഷ സഹയാത്രികയായി ഫേസ്‌ബുക്കിലൂടെ നിരവധി വീഡിയോ പ്രതികരണങ്ങൾ നടത്തുന്നു. ഈ പ്രതികരണങ്ങളിൽ എല്ലാം നിറച്ചത് ഇടത് ചിന്തകളാണ്. ശബരിമല സമയത്ത് നവോത്ഥാനത്തിന്റെ ശബ്ദമായി സുനിത മാറി. ഇത്തരത്തിലൊരു ആക്ടിവിസ്റ്റാണ് ഇപ്പോൾ പിരിവ് പ്രതിക്കൂട്ടിൽ നിൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP