Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മരുഭൂമിയിലെ മണൽത്തരികൾ പൊന്നാക്കി മാറ്റി; സൗദിയിലെ ജനങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് ഇത് സാദ്ധ്യമായത്; ഇന്ത്യയുമായി നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബന്ധം സൂക്ഷിക്കുന്ന രാഷ്ട്രമാണ് സൗദി; ചിരപുരാതനമായ ഈ ബന്ധമാണ് തന്ത്രപ്രധാന പങ്കാളിത്തത്തിനായുള്ള ഉറപ്പുള്ള അടിത്തറ; റിയാദിലെ ഫ്യൂച്ചർ ഇൻവസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിൽ സൗദി അറേബ്യയെ പ്രശംസ കൊണ്ട് മൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി

മരുഭൂമിയിലെ മണൽത്തരികൾ പൊന്നാക്കി മാറ്റി; സൗദിയിലെ ജനങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് ഇത് സാദ്ധ്യമായത്; ഇന്ത്യയുമായി നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബന്ധം സൂക്ഷിക്കുന്ന രാഷ്ട്രമാണ് സൗദി; ചിരപുരാതനമായ ഈ ബന്ധമാണ് തന്ത്രപ്രധാന പങ്കാളിത്തത്തിനായുള്ള ഉറപ്പുള്ള അടിത്തറ; റിയാദിലെ ഫ്യൂച്ചർ ഇൻവസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിൽ സൗദി അറേബ്യയെ പ്രശംസ കൊണ്ട് മൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യയെയും ഭരണാധികാരികളെയും പുകഴ്‌ത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗഹൃദ പാതയിൽ ഇന്ത്യയ്ക്കും സൗദിക്കും ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മണൽത്തരികളെ സ്വർണമാക്കി മാറ്റിയവരാണ് സൗദി ജനതയെന്നും അദ്ദേഹം പറഞ്ഞു. റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിൽ സംസാരിക്കുകയായിരുന്നു മോദി. സൗദിയിലെ ജനങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് ഇത് സാദ്ധ്യമായത്. ഇതിന് മികച്ച നേതൃത്വം നൽകുകയാണ് സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും. ഇന്ത്യയുമായി നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബന്ധം സൂക്ഷിക്കുന്ന രാഷ്ട്രമാണ് സൗദി. ചിരപുരാതനമായ ഈ ബന്ധമാണ് തന്ത്രപ്രധാന പങ്കാളിത്തത്തിനായുള്ള ഉറപ്പുള്ള അടിത്തറ- മോദി പറഞ്ഞു.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ അഞ്ചു ട്രില്യൺ ഡോളറിന്റെ സാമ്പത്തിക ശക്തിയാകുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും മോദി പ്രസംഗത്തിൽ വ്യക്തമാക്കി. ഇന്ന് ഇന്ത്യയിൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ട് അപ്പ് ഇകോസിസ്റ്റമുണ്ട്. തങ്ങളുടെ സ്റ്റാർട്ട് അപ്പുകൾ അന്താരാഷ്ട്ര തലത്തിൽ തന്നെ നിക്ഷേപമിറക്കിക്കൊണ്ടിരിക്കുന്നു. ഇതിന്റെ നേട്ടങ്ങൾ പ്രയോജനപ്പെടുത്താൻ ആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.

2024 ഓടു കൂടി ഗ്യസ് ടെർമിനൽ, പൈപ്പ്ലൈൻ തുടങ്ങിയ മേഖലയിൽ 100 ബില്യൺ ഡോളറിന്റെ നിക്ഷേപം ഇന്ത്യ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. വെസ്റ്റ് കോസ്റ്റ് റിഫൈനറി പദ്ധയിൽ മുതൽ മുടക്കാൻ സൗദി ആരാംകോ തയ്യാറായതിൽ താൻ സന്തുഷ്ടനാണെന്നും മോദി കൂട്ടിച്ചേർത്തു. മോദിക്ക് പുറമേ, ജോർദാനിലെ അബ്ദുല്ല രാജാവ്, ബ്രസീൽ പ്രസിഡണ്ട് ജൈർ ബൊൽസനാരോ, നൈജീരിയൻ പ്രസിഡണ്ട് മുഹമ്മദ് ബുഹാരി, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, മുബാദല ഇൻവസ്റ്റ്മെന്റ് ഗ്രൂപ്പ് സിഇഒ ഖൽദൂൻ അൽ മുബാറക് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കുന്നുണ്ട്. നേരത്തെ ആഗോള നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിലെത്തിയപ്പോൾ വലിയ സ്വീകരണമാണ് ലഭിച്ചത്. റിയാദ് ഗവർണ്ണർ എച്ച്ആർഎച്ച് പ്രിൻസ് ഫൈസൽ ബിൻ ബന്ദർ അൽ സൗദ് മോദിയെ സ്വീകരിച്ചു. മൂല്യവത്തായ ഒരു സുഹൃത്തുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള സുപ്രധാന സന്ദർശനത്തിന്റെ തുടക്കം കുറിച്ച് കൊണ്ട് സൗദി അറേബ്യയിലെത്തിയെന്നായിരുന്നു മോദി സന്ദർശനത്തെ കുറിച്ച് ട്വിറ്ററിൽ കുറിച്ചത്.

അതേസമയം തന്ത്രപ്രധാന വ്യാപാരപങ്കാളികളെന്ന നിലയിൽ സൗദി അറേബ്യ ഇന്ത്യയുടെ എണ്ണ, പ്രകൃതിവാതക പദ്ധതികളിൽ മുതൽമുടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റിയാദിനെ ഒറു പ്രാദേശിക ചാനലിനന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരിൽനിന്ന് സുസ്ഥിരമായ ഒരു ചാനൽ ഇന്ത്യയിലേക്കു തുറക്കാനുള്ള നീക്കത്തിന്റെ തുടക്കമാണിതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിൽക്കുന്നയാളും വാങ്ങുന്നയാളും എന്നതിൽ നിന്ന് തന്ത്രപ്രധാന പങ്കാളികളെന്ന നിലയിലേക്ക് ഉറ്റബന്ധം പുരോഗമിക്കുന്നതിന്റെ ഭാഗമാണ് എണ്ണ, പ്രകൃതിവാതക പദ്ധതികളിലെ സൗദി നിക്ഷേപമെന്നും മോദി കൂട്ടിച്ചേർത്തു. നിലവിൽ ഇന്ത്യക്കാവശ്യമായ അസംസ്‌കൃത എണ്ണയുടെ 18 ശതമാനവും സൗദി അറേബ്യയാണ് നൽകുന്നത്.

ഏറ്റവും വലിയ രണ്ടാമത്തെ ക്രൂഡോയിൽ ദാതാക്കളാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സൗദി. നമ്മുടെ മൊത്തം ഊർജാവശ്യങ്ങൾക്ക് പരിഹാരമാകുന്ന പ്രധാന സ്രോതസ്സെന്ന നിലയിൽ സൗദി അറേബ്യയുടെ നിർണായക സ്ഥാനത്തെ തങ്ങൾ വിലമതിക്കുകയാണെന്നും മോദി പറഞ്ഞു. എണ്ണവിലയുടെ സ്ഥിരതക്കുവേണ്ടിയുള്ള ആഗോളശ്രമങ്ങളിൽ ഇന്ത്യ ഭാഗഭാക്കാകും. ഇന്ത്യയുടെ പടിഞ്ഞാറൻ തീരദേശത്ത് പ്രതിദിനം 12 ലക്ഷം ബാരൽ ഉൽപാദകശേഷിയോടെ നിർമ്മിക്കുന്ന കൂറ്റൻ ശുദ്ധീകരണശാലയിൽ സൗദി അരാംകോയും അബൂദബി നാഷനൽ ഓയിൽ കമ്പനിയും (അഡ്‌നോക്) 50 ശതമാനമെന്ന വ്യവസ്ഥയിൽ മുതൽമുടക്കാൻ പ്രാഥമിക കരാർ ഒപ്പുവെച്ചു.

റിലയൻസ് ഇൻഡസ്ട്രിയുടെ പെട്രോകെമിക്കൽസ്, എണ്ണശുദ്ധീകരണ വ്യവസായത്തിൽ സൗദി അരാംകോ ശതകോടി ഡോളർ മുതൽമുടക്കിൽ 20 ശതമാനം ഓഹരി പങ്കാളിത്തം തേടാനും ആലോചിക്കുന്നു. ഈ സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിൽ ഊർജ മേഖലയിൽ സുപ്രധാന ഉടമ്പടികൾ ഒപ്പുവെക്കുമെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ തന്ത്രപ്രധാന എണ്ണനിക്ഷേപങ്ങൾ ഉറപ്പുവരുത്താൻ അരാംകോയുടെ പങ്കാളിത്തം ഇന്ത്യ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP