Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചേർത്ത് വയ്ക്കാവുന്ന രണ്ട് സ്‌ക്രീനുകളുമായി എൽജിയുടെ പുതിയ ഫോൺ; ഇനി മുതൽ ഒരേ സമയം രണ്ട് കാര്യങ്ങൾ ചെയ്യാം; കീബോർഡായും ഗെയിം കൺട്രോളറായും ഉപയോഗിക്കാം; നവംബർ എട്ട് മുതൽ വിപണിയിൽ

ചേർത്ത് വയ്ക്കാവുന്ന രണ്ട് സ്‌ക്രീനുകളുമായി എൽജിയുടെ പുതിയ ഫോൺ; ഇനി മുതൽ ഒരേ സമയം രണ്ട് കാര്യങ്ങൾ ചെയ്യാം; കീബോർഡായും ഗെയിം കൺട്രോളറായും ഉപയോഗിക്കാം; നവംബർ എട്ട് മുതൽ വിപണിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ചേർത്ത് വയ്ക്കാവുന്ന രണ്ട് സ്‌ക്രീനുകളുമായി എൽജിയുടെ പുതിയ ഫോൺ. ജി 8 എക്‌സ് തിൻക്യു എന്ന ഈ ഫോൺ അടുത്ത മാസം അവസാനം പുറത്തിറങ്ങും. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഫോണിന്റെ വശത്തായിട്ട് തന്നെ ഒരു സ്‌ക്രീൻ കൂടി ചേർത്ത് വയ്ക്കാമെന്നതാണ്. 699 ഡോളറാണ് ഇതിന്റെ വില. മൾട്ടി ടാസ്‌കിങ്ങ് ഈ ഫോണിലൂടെ സാധിക്കും. 6.1 ഇഞ്ച് നീളമുള്ള ഒഎൽഇഡി ഡിസ്പ്ലേ ആണ്. ഏത് ഭാഗത്ത് നിന്ന് അൺ ലോക്ക് ചെയ്യാനും പ്രധാന സ്‌ക്രീനിൽ മറ്റെന്തെങ്കിലും ചെയ്യുകയാണെങ്കിൽ ചേർത്ത വെച്ചിരിക്കുന്ന സ്‌ക്രീൻ കീ ബോർഡായി ഉപയോഗിക്കാനും സാധിക്കും. അല്ലെങ്കിൽ ഗെയിം കൺട്രോളറായും ഉപയോഗിക്കാം.

ഉപയോഗശേഷം വീണ്ടും ചേർത്ത് വെച്ച് സാധാരണ സ്‌ക്രീൻ പോലെ ആക്കാനും സാധിക്കും. എന്നാൽ ഒരു സ്‌ക്രീൻ കൂടി ഉപയോഗിക്കുന്നത് ചാർജ് വേഗത്തിൽ പോകാൻ കാരണമാകുമെന്നും ബാറ്ററിക്ക് പ്രശ്‌നമുണ്ടാക്കുമെന്നും വിമർശനം ഉയരുന്നുണ്ട്. ഉപഭോക്താക്കൾക്കായി നവംബർ ഒന്നിന് തിൻക്യു പുറത്തിറക്കുമെന്നും നവംബർ എട്ടിന് ഇത് വിപണിയിലെത്തുമെന്നും അധികൃതർ പറയുന്നു. സാംസങ് ഗാലക്സി ഫോൾഡും ഹുവാവേയുടെ മേറ്റ് എക്സും ഇതിനകം തന്നെ ലോകമെമ്പാടുമുള്ള വിപണികളിലെ ഉപയോക്താക്കൾക്ക് ലഭ്യമാണ്. ഇവയും മടക്കാൻ പറ്റുന്നവയാണ്. ഈ ഗണത്തിൽ പെടുന്നതാണ് തിൻക്യു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP