Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാറിൽ പിടിച്ചും കഴുത്ത് ഞെരിച്ചും വനിതാ പൊലീസിന്റെ തോന്ന്യാസത്തരങ്ങൾ... സാരിയടക്കം വലിച്ചഴിച്ചു... ഒരാശ്വാസം മാത്രം വെടിവച്ചു കൊന്നില്ലല്ലോ അത്രയും ദയ കാട്ടിയല്ലോ നന്ദിയുണ്ട്; എ കെ ജി സെന്ററിന്റെ അടുക്കളയ്ക്കുള്ളിൽ കയറി പ്രതിഷേധിക്കാനല്ല ജനാധിപത്യ രീതിയിൽ തെരുവിൽ പ്രതിഷേധിക്കാനാണ് വന്നത്; വാളയാർ വിഷയത്തിൽ പ്രതിഷേധിച്ചവരെ നേരിട്ട പൊലീസ് രീതിയെ രൂക്ഷമായി വിമർശിച്ച് ശ്രീജാ നെയ്യാറ്റിൻകര

മാറിൽ പിടിച്ചും കഴുത്ത് ഞെരിച്ചും വനിതാ പൊലീസിന്റെ തോന്ന്യാസത്തരങ്ങൾ... സാരിയടക്കം വലിച്ചഴിച്ചു... ഒരാശ്വാസം മാത്രം വെടിവച്ചു കൊന്നില്ലല്ലോ അത്രയും ദയ കാട്ടിയല്ലോ നന്ദിയുണ്ട്; എ കെ ജി സെന്ററിന്റെ അടുക്കളയ്ക്കുള്ളിൽ കയറി പ്രതിഷേധിക്കാനല്ല ജനാധിപത്യ രീതിയിൽ തെരുവിൽ പ്രതിഷേധിക്കാനാണ് വന്നത്; വാളയാർ വിഷയത്തിൽ പ്രതിഷേധിച്ചവരെ നേരിട്ട പൊലീസ് രീതിയെ രൂക്ഷമായി വിമർശിച്ച് ശ്രീജാ നെയ്യാറ്റിൻകര

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാളയാർ പ്രശ്‌നത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതിഷേധം ഇരമ്പുകയാണ്. ആ പെൺകുട്ടികൾക്ക് നീതി കിട്ടണം എന്നാവശ്യപ്പെട്ടുള്ള സ്വരങ്ങളാണ് എങ്ങും ഉയരുന്നത്. ഇന്നലെ വെൽഫെയർപാർട്ടിയും ഈ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ, വെൽഫെയർ പാർട്ടിയുടെ പ്രതിഷേധത്തെ പൊലീസ് നേരിടുകയായിരുന്നു. സ്ത്രീകൾ അടക്കമുള്ള പ്രക്ഷോഭകരെ പൊലീസ് നേരിട്ടത് അതിശക്തമായിട്ടായിരുന്നു. ശ്രീജാ നെയ്യാറ്റിൻകരക്കും പരിക്കേറ്റിരുന്നു. പൊലീസ് അതിക്രമത്തെ രൂക്ഷമായി വിമർശിച്ചു കൊണ്ട് ശ്രീജാ നെയ്യാറ്റിൻകര രംഗത്തെത്തി.

സ്ത്രീ നവോത്ഥാന നായകൻ പിണറായി വിജയന്റെ പൊലീസ് പ്രതികരിക്കുന്ന പെണ്ണുങ്ങനെ എങ്ങനെയാണ് നേരിടുന്നത് എന്ന വിമർശനം ഉന്നയിച്ചു കൊണ്ടാണ് ശ്രീജയുടെ പോസ്റ്റ്. മാറിൽ പിടിച്ചും കഴുത്ത് ഞെരിച്ചും വനിതാ പൊലീസിന്റെ തോന്ന്യാസത്തരങ്ങളെന്ന് അവർ കുറ്റപ്പെടുത്തി പരിപാടിയിൽ പങ്കെടുത്ത എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ വിനീത വിജയനും അനുഭവം മറ്റൊന്നല്ല... അവരുടെ സാരിയടക്കം വലിച്ചഴിച്ചുവെന്നും ശ്രീജ ചൂണ്ടിക്കാട്ടി.

സംഭവത്തെ വിമർശിച്ച് ശ്രീജാ നെയ്യാറ്റിൻകര ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:

സ്ത്രീ നവോത്ഥാന നായകൻ പിണറായി വിജയന്റെ പൊലീസാണിത് .... പ്രതികരിക്കുന്ന പെണ്ണുങ്ങളെ നേരിടുന്ന രീതി കാണുന്നില്ലേ ... ജനാധിപത്യ രാജ്യത്തെ ഭരണാധികാരിക്കെതിരെ മുദ്രാവാക്യം വിളിച്ചു എന്ന 'ക്രിമിനൽ' കുറ്റത്തിനാണ് എന്റെ കഴുത്ത് ഇവ്വിധം ഞെരിച്ചത്...

വാളയാർ പെൺകുട്ടികൾക്ക് നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിലേക്ക് വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മാർച്ചിൽ മുദ്രാവാക്യം മുഴക്കുന്നത് തടസപ്പെടുത്താനായിരുന്നു... മാറിൽ പിടിച്ചും കഴുത്ത് ഞെരിച്ചും വനിതാ പൊലീസിന്റെ തോന്ന്യാസത്തരങ്ങൾ... പരിപാടിയിൽ പങ്കെടുത്ത എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ വിനീത വിജയനും അനുഭവം മറ്റൊന്നല്ല... അവരുടെ സാരിയടക്കം വലിച്ചഴിച്ചു...

ഒരാശ്വാസം മാത്രം വെടിവച്ചു കൊന്നില്ലല്ലോ അത്രയും ദയ കാട്ടിയല്ലോ നന്ദിയുണ്ട്.. ഒന്ന് മാത്രേ പറയാനുള്ളൂ കാക്കി ചെന്നായ്ക്കളെ കൊണ്ട് കഴുത്തു ഞെരിച്ചും അപമാനിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ, മുദ്രാവാക്യങ്ങളെ തടയാൻ ശ്രമിച്ചാൽ നിലച്ചു പോകുന്നതല്ല ഞങ്ങളുടെ ശബ്ദം ഓർത്തു വച്ചേക്കുക...

രണ്ടു ദലിത് പെൺകുട്ടികളുടെ ജീവിക്കാനുള്ള അവകാശം കവർന്നെടുത്ത ക്രിമിനലുകളെ രക്ഷിക്കാൻ കൂട്ട് നിന്ന കാക്കി കുപ്പായക്കാരെ നിലയ്ക്ക് നിർത്തിയിട്ട് മതി നീതി ചോദിച്ചു വരുന്ന പെണ്ണുങ്ങളുടെ കഴുത്ത് ഞെരിക്കാനും മാറിൽ പിടിച്ച് അപമാനിക്കാനും പെൺ കാക്കിപ്പടയെ ട്രെയിനിങ് നൽകി നിരത്തി നിർത്തുന്നത്....

എ കെ ജി സെന്ററിന്റെ അടുക്കളയ്ക്കുള്ളിൽ കയറി പ്രതിഷേധിക്കാനല്ല ഞങ്ങൾ വന്നത് ജനാധിപത്യ രീതിയിൽ തെരുവിൽ പ്രതിഷേധിക്കാനാണ്... അത് ഭരണഘടനാവകാശവുമാണ്.... മറന്നു പോകരുത് സഖാവത്....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP