Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒടുവിൽ ബോറിസ് ജോൺസന് ചരിത്ര വിജയം; അവസാന നിമിഷത്തെ നീക്കങ്ങൾക്കൊടുവിൽ വമ്പൻ ഭൂരിപക്ഷത്തോടെ ഡിസംബർ 12ന് തെരഞ്ഞെടുപ്പ് നടത്താൻ അനുമതി; ബ്രെക്സിറ്റ് മാത്രം വിഷയമായെടുത്ത് പ്രചാരണത്തിനിറങ്ങി ടോറികൾ; പിന്തുണയ്ക്കാത്തവർക്ക് സീറ്റ് പോലുമില്ല

ഒടുവിൽ ബോറിസ് ജോൺസന് ചരിത്ര വിജയം; അവസാന നിമിഷത്തെ നീക്കങ്ങൾക്കൊടുവിൽ വമ്പൻ ഭൂരിപക്ഷത്തോടെ ഡിസംബർ 12ന് തെരഞ്ഞെടുപ്പ് നടത്താൻ അനുമതി; ബ്രെക്സിറ്റ് മാത്രം വിഷയമായെടുത്ത് പ്രചാരണത്തിനിറങ്ങി ടോറികൾ; പിന്തുണയ്ക്കാത്തവർക്ക് സീറ്റ് പോലുമില്ല

സ്വന്തം ലേഖകൻ

റെ നാളത്തെ ബ്രെക്സിറ്റ് അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ നാടകീയമായ വഴിത്തിരിവ്. ലിബറൽ ഡെമോക്രാറ്റുകളും സ്‌കോട്ടിഷ് നാഷണൽ പാർട്ടിയും പിന്തുണയ്ക്കുമെന്നുറപ്പായതോടെ നാണംകേട് ഒഴിവാക്കാൻ ലേബർ പാർട്ടിയും പിൻതുണച്ചതോടെ ബോറിസ് ജോൺസൻ ആഗ്രഹിച്ചതുപോലെ ഡിസംബർ 12ന് തന്നെ പൊതു തെരഞ്ഞെടുപ്പ് നടക്കും. ഇന്നലെ രാത്രിയിൽ നടന്ന നാടകീയ നീക്കങ്ങൾക്കൊടുവിലാണ് തെരഞ്ഞെടുപ്പ് അനുമതി നൽകിക്കൊണ്ടുള്ള ബിൽ പാസായത്.

പരസ്യമായി തന്നെ ബ്രെക്സിറ്റ് ഉയർത്തി ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ ടോറികൾ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുമ്പോൾ ബ്രെക്സിറ്റ് വിരോധികളുടെ വോട്ടുകൾ ലിബറൽ ഡെമോക്രാറ്റുകൾക്കും ലേബറിനും വീതിച്ചുപോകും എന്നതാണ് ടോറികൾക്ക് പ്രതീക്ഷ നൽകുന്നത്. ഈ തെരഞ്ഞെടുപ്പ് വാസ്തവത്തിൽ ബ്രെക്സിറ്റ് റഫറണ്ടമായി മാറിയേക്കുന്ന പ്രത്യേകത കൂടിയുണ്ട്. ടോറികളാണ് അധികാരത്തിൽ എത്തുന്നതെങ്കിൽ ജനങ്ങൾ ബ്രെക്സിറ്റിനെ അനുകൂലിക്കുന്നു എന്നും അവർക്ക് ഭൂരിപക്ഷം നഷ്ടമായാൽ എതിർക്കുന്നു എന്നുമുള്ള നിഗമനത്തിൽ എത്തേണ്ടി വരും.

പരസ്യമായി തന്നെ ബ്രെക്സിറ്റ് ഉയർത്തി ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ ടോറികൾ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുമ്പോൾ ബ്രെക്സിറ്റി വിരോധികളുടെ വോട്ടുകൾ ലിബറൽ ഡെമോക്രാറ്റുകൾക്കും ലേബറിനും വീതിച്ചുപോകും എന്നതാണ് ടോറികൾക്ക് പ്രതീക്ഷ നൽകുന്നത്. ഈ തെരഞ്ഞെടുപ്പ് വാസ്തവത്തിൽ ബ്രെക്സിറ്റ് റഫറണ്ടമായി മാറിയേക്കുന്ന പ്രത്യേകത കൂടിയുണ്ട്. ടോറികളാണ് അധികാരത്തിൽ എത്തുന്നതെങ്കിൽ ജനങ്ങൾ ബ്രെക്സിറ്റിനെ അനുകൂലിക്കുന്നു എന്നും അവർക്ക് ഭൂരിപക്ഷം നഷ്ടമായാൽ എതിർക്കുന്നു എന്നുമുള്ള നിഗമനത്തിൽ എത്തേണ്ടി വരും.

ബ്രെക്സിറ്റിനെ എതിർത്ത് പുറത്തുപോയ ടോറി എംപിമാർക്ക് സീറ്റ് ലഭിക്കുമോ എന്നു കണ്ടറിയേണ്ടി വരും. ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവർക്ക് സീറ്റ് നൽകേണ്ടതില്ല എന്ന നിലപാടിലാണ് ബോറിസ് ജോൺസൺ. അങ്ങനെ വരുമ്പോൾ സ്വന്തം പാർട്ടിയിലെ ഐനക്യ പ്രശ്നം പരിഹരിച്ച് ഭൂരിപക്ഷം ഉറപ്പിക്കാൻ കഴിയുമെന്ന് ബോറിസ് കരുതുന്നു. നിലവിലുള്ള എംപിമാരെ തെരഞ്ഞെടുക്കുന്നതിൽ ബോറിസ് ജോൺസന് പങ്കൊന്നുമില്ലായിരുന്നു. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ തനിക്ക് വിശ്വസ്തരായവർക്ക് മാത്രം സീറ്റ് നൽകാൻ ആണ് ബോറിസിന്റെ തീരുമാനം. അതുകൊണ്ട് തന്നെ ഭൂരിപക്ഷം കിട്ടിയാൽ ബ്രെക്സിറ്റ് സംബന്ധിച്ച അനിശ്ചിതത്വം അവസാനിക്കും എന്ന പ്രത്യേകതയുണ്ട്.

ക്രിസ്മസിന് മുമ്പ് ഡിസംബർ 12ന് തെരഞ്ഞെടുപ്പ് നടത്താനുള്ള ബോറിസിന്റെ നീക്കത്തെ തുടക്കം മുതൽ തന്നെ ലേബർ പാർട്ടി ശക്തമായി എതിർത്തിരുന്നു. അക്കാരണത്താലാണ് ഇത് സംബന്ധിച്ച ബിൽ ആദ്യം ബോറിസിന് പാസാക്കാൻ സാധിക്കാതെ വന്നത്. എന്നാൽ ഇന്നലെ നടന്ന ശ്രമത്തിൽ ലിബറൽ ഡെമോക്രാറ്റുകളും സ്‌കോട്ടിഷ് നാഷണൽ പാർട്ടി അഥവാ എസ്എൻപിയും നേരത്തെയുള്ള ഇലക്ഷനെ പിന്തുണച്ചതോടെ ലേബർ നേതാവ് ജെറമി കോർബിന്റെയും അദ്ദേഹത്തിന്റെ എംപിമാരുടെയും ഇക്കാര്യത്തിലുള്ള എതിർപ്പ് നിഷ്പ്രഭമാവുകയായിരുന്നു. ഇക്കാര്യത്തിൽ 295 വോട്ടുകൾക്കെതിരെ 315 വോട്ടുകൾ നേടിയാണ് ഗവൺമെന്റ് വിജയിച്ചിരിക്കുന്നത്.

ഡിസംബർ ഒമ്പതിന് ഇലക്ഷൻ നടത്തുന്നതിനായിരുന്നു എസ്എൻപിയും ലിബറൽ ഡെമോക്രാറ്റുകളും നേരത്തെ അനുകൂലിച്ചതെങ്കിലും ഭൂരിഭാഗം എംപിമാരും ഡിസംബർ 12ലെ ഇലക്ഷൻ എന്ന ഗവൺമെന്റ് തീരുമാനത്തെ പിന്തുണക്കാൻ തീരുമാനിച്ചതോടെ ഈ തിയതി സ്ഥിരീകരിക്കപ്പെടുകയായിരുന്നുവെന്നാണ് കോമൺസിൽ നിന്നും ഇന്നലെ പുറത്ത് വന്ന റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.ഇന്നലെ ഇത് സംബന്ധിച്ച വിശദമായ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും ശേഷം ഇതിനായുള്ള ബിൽ കോമൺസിൽ നാടകീയമായാണ് പാസാക്കപ്പെട്ടിരിക്കുന്നത്.

ഇടക്കാല തെരഞ്ഞെടുപ്പിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം എംപിമാരിൽ നിന്നും ലഭിക്കാതിരിക്കാൻ ലേബർ നേതാവ് തനിക്കാവുന്ന വിധത്തിലെല്ലാം ശ്രമിച്ചുവെങ്കിലും ബോറിസിന് ഇക്കാര്യത്തിൽ നിറഞ്ഞ പിന്തുണയേകി ലിബറൽ ഡെമോക്രാറ്റുകളും എസ്എൻപിയും രംഗത്തെത്തിയതോടെ കോർബിൻ നിസ്സഹായനായവുകയായിരുന്നു. ഇതോടെ തന്റെ പ്രധാനമന്ത്രി സാധ്യതയും തീർത്തും ഇല്ലാതാകുമെന്ന ആശങ്കയും നിലവിൽ കോർബിനെ വേട്ടയാടുന്നുണ്ട്. 16 വയസുള്ളവർക്കും യുകെയിലെ യൂറോപ്യൻ യൂണിയൻകാർക്കും വോട്ടവകാശം ലഭ്യമാക്കുന്നതിനുള്ള ഭേദഗതികൾ അംഗീകരിപ്പിച്ചെടുക്കുന്നതിലും ലേബർ ഇന്നലെ കടുത്ത പരാജയം നേരിട്ടിരുന്നു.

ഡിസംബർ 12ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ തനിക്ക് നല്ലൊരു ഭൂരിപക്ഷമേകണമെന്നും എന്നാൽ മാത്രമേ ഉചിതമായ രീതിയിൽ അടുത്ത വർഷം ആദ്യം തന്നെ യുകെയെ യൂറോപ്യൻ യൂണിയൻ പുറത്തെത്തിക്കാൻ തന്റെ സർക്കാരിന് സാധിക്കുകയുള്ളുവെന്നും ഇന്നലത്തെ ഇലക്ഷൻ പ്രഖ്യാപനത്തിന് ശേഷം ബോറിസ് വോട്ടർമാരോട് അഭ്യർത്ഥിച്ചിരുന്നു. തനിക്ക് ഭൂരിപക്ഷം ലഭിച്ച് വിജയിച്ചാൽ താൻ ഉടനെ കോമൺസിലേക്ക് മടങ്ങിയെത്തുമെന്നും ബ്രെക്‌സിറ്റിനായി താൻ തയ്യാറാക്കിയ ഡീൽ പാസാക്കിയ ബ്രെക്‌സിറ്റ് എത്രയും വേഗം നടപ്പിലാക്കുമെന്നും ബോറിസ് ഉറപ്പേകുന്നു.

ജനുവരിയിൽ ബോറിസ് ബ്രെക്‌സിറ്റ് നടപ്പിലാക്കുമെന്നും ഇതിന് പുറമെ നേരത്തെ വാഗ്ദാനം ചെയ്തത് പോലെ സ്‌കൂളുകൾ, ഹോസ്പിറ്റൽ, പൊലീസിങ് രംഗത്ത് വിപ്ലവകരമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുമെന്നും ഇത്തരം രംഗങ്ങളിലെ ഫണ്ട് അപര്യാപ്തത പരിഹരിക്കുന്നതിനായി പണം അനുവദിക്കുമെന്നും ഡൗണിങ് സ്ട്രീറ്റ് വ്യക്തമാക്കുന്നു. ഇലക്ഷനെ അനുകൂലിച്ച് പോകരുതെന്ന ലേബർ നേതാവ് കോർബിന്റെ വിപ്പിനെ ധിക്കരിച്ച് ഇലക്ഷനെ അനുകൂലിച്ച് വോട്ട് ചെയ്യാൻ 100ൽ അധികം ലേബർ എംപിമാർ രംഗത്തെത്തിയതും ബോറിസിന് ഇക്കാര്യത്തിൽ ഗുണം ചെയ്തിട്ടുണ്ട്.

രാജ്യത്തെ നേരത്തെ ഇലക്ഷനിലേക്ക് നയിക്കുന്ന ഇലക്ഷൻ ബിൽ ബോറിസ് ഇന്നലെ കോമൺസിൽ അവതരിപ്പിക്കുയും രണ്ടാം വായനയിൽ ഔപചാരികമായ വോട്ടിന്റെ ആവശ്യമില്ലാതെ ഇതിന് തത്വത്തിൽ അംഗീകാരം ലഭിക്കുകയുമായിരുന്നു. തുടർന്ന് ഈ ബിൽ കമ്മിറ്റി സ്റ്റേജിലേക്ക് പോവുകയും ഭേദഗതികൾ പരിഗണിക്കുകയും ചെയ്തിരുന്നു. ഇതിലേക്ക് ഒരു ഭേദഗതി മാത്രമാണ് ഡെപ്യൂട്ടി സ്പീക്കൽ ലിൻഡ്‌സെ ഹോയ്‌ലെ തെരഞ്ഞെടുത്തത്. തുടർന്ന് രാത്രി നടന്ന നിർണായകമായ വോട്ടിംഗിൽ സർക്കാർ വിജയിക്കുകയും ഡിസംബർ 12ന് ഇലക്ഷൻ സ്ഥിരീകരിക്കപ്പെടുകയുമായിരുന്നു. മൂന്നാം വായനയിൽ ബില്ലിന്റെ അവസാന വേർഷൻ കോമൺസ് അംഗീകരിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച നിയമം ഇനി ലോർഡ്‌സിലേക്കാണ് നീങ്ങുക. എന്നാൽ ഈ ബില്ലിന് ലോർഡ്‌സിൽ കടമ്പകൾ നേരിടേണ്ടി വരുമെന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP