Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തണ്ടർബോൾട്ട് വനത്തിൽ പോകുമ്പോൾ സച്ചിദാനന്ദൻ, ബിനോയ് വിശ്വം, കാനം, തുടങ്ങിയവരെ മുമ്പിൽ കൊണ്ടുപോകണം; വെടി വരുമ്പോൾ അറസ്റ്റ് ചെയ്യാൻ ഒരു റിട്ടയേർഡ് ജഡ്ജ് നല്ലതാണ്'; കാട് മാവോ വാദികൾക്ക് പതിച്ചു നൽകണം അല്ലെങ്കിൽ മേൽപ്പറഞ്ഞ മാന്യന്മാരെ വെടിക്കുള്ള പരിച ആക്കിയാലും പ്രശ്നം തീരും; മുട്ട് നോക്കി വെടിവെക്കാമല്ലോ! പിണറായിയേയും ബെഹ്‌റയേയും പരിഹസിച്ചവരെ കളിയാക്കി ടിപി സെൻകുമാർ; അട്ടപ്പാടിയിൽ മുൻ ഡിജിപിയുടെ നിലപാട് സോഷ്യൽ മീഡിയ ചർച്ചയാക്കുമ്പോൾ

തണ്ടർബോൾട്ട് വനത്തിൽ പോകുമ്പോൾ സച്ചിദാനന്ദൻ, ബിനോയ് വിശ്വം, കാനം, തുടങ്ങിയവരെ മുമ്പിൽ കൊണ്ടുപോകണം; വെടി വരുമ്പോൾ അറസ്റ്റ് ചെയ്യാൻ ഒരു റിട്ടയേർഡ് ജഡ്ജ് നല്ലതാണ്'; കാട് മാവോ വാദികൾക്ക് പതിച്ചു നൽകണം അല്ലെങ്കിൽ മേൽപ്പറഞ്ഞ മാന്യന്മാരെ വെടിക്കുള്ള പരിച ആക്കിയാലും പ്രശ്നം തീരും; മുട്ട് നോക്കി വെടിവെക്കാമല്ലോ! പിണറായിയേയും ബെഹ്‌റയേയും പരിഹസിച്ചവരെ കളിയാക്കി ടിപി സെൻകുമാർ; അട്ടപ്പാടിയിൽ മുൻ ഡിജിപിയുടെ നിലപാട് സോഷ്യൽ മീഡിയ ചർച്ചയാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഒടുവിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി മുൻ ഡിജിപി ടിപി സെൻകുമാറും. ബിജെപിയുമായി അടുത്ത സെൻകുമാറിനെ വാർത്തകളിൽ പലപ്പോഴും നിറച്ചത് പിണറായിയുമായുള്ള ഏറ്റുമുട്ടലുകളാണ്. എന്നാൽ മാവോയിസ്റ്റ് ആക്രമണ വിഷയത്തിൽ പിണറായി പൊലീസിനൊപ്പമാണ് സെൻകുമാർ. വാളയാറിലും മറ്റും ഉയർത്തുന്ന വിമർശനങ്ങൾ ചർച്ചയാകുമ്പോഴാണ് പിണറായിയെ പിന്തുണച്ച് സെൻകുമാർ എത്തുന്നത്.

അട്ടപ്പാടി വനമേഖലയിൽ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു. സിപിഐ. (മാവോയിസ്റ്റ്) കേന്ദ്രസമിതി അംഗവും ഭവാനി ദളത്തിന്റെ നേതാവുമായ തമിഴ്‌നാട് സേലം സ്വദേശി മണിവാസക(അപ്പു-56)മാണു തണ്ടർബോൾട്ട് കമാൻഡോകളുടെ വെടിയേറ്റു മരിച്ചത്. ഇതോടെ രണ്ടുദിവസമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി. ഇപ്പോൾ മാവോയിസ്റ്റുകളെ വധിച്ച പൊലീസ് നടപടിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഡിജിപി ടിപി സെൻകുമാർ. ഇടത് പക്ഷം പോലും പൊലീസിനെ വിമർശിക്കുകയാണ്. വഴി തെറ്റിയ സഖാക്കളെ കൊന്നൊടുക്കുന്നുവെന്നാണ് ബിനോയ് വിശ്വം പറയുന്നത്.

തണ്ടർബോൾട് വനത്തിൽ പോകുമ്പോൾ സച്ചിദാനന്ദൻ, ബിനോയ് വിശ്വം, കാനം, തുടങ്ങിയവരെ മുമ്പിൽ കൊണ്ടുപോകണം. വെടി വരുമ്പോൾ അറസ്റ്റ് ചെയ്യാൻ ഒരു റിട്ടയേർഡ് ജഡ്ജ് നല്ലതാണ്.- സെൻകുമാർ ഫേസ്‌ബുക്കിൽ കുറിച്ചു. ഇത് മാവോയിസ്റ്റുകൾക്കെതിരെ പൊലീസ് എടുക്കുന്ന നടപടികൾക്കുള്ള പിന്തുണയാണ്. മുഖ്യമന്ത്രിയ്‌ക്കൊപ്പം പലപ്പോഴും ഡിജിപി ലോക്‌നാഥ് ബെഹ്‌റയേയും സെൻകുമാർ പരിഹസിക്കുകയും ആരോപണ മുൾമുനയിൽ നിർത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ അട്ടപ്പാടിയിലെ നടപടിയിൽ ഇതേ സേനയെ അംഗീകരിക്കുകയാണ് മുൻ ഡിജിപി. മാവോയിസ്റ്റ് വേട്ടയിൽ എല്ലാ അർത്ഥത്തിലും പ്രതിക്കൂട്ടിലാണ് പിണറായി സർക്കാർ. അതിരൂക്ഷമായ ഭാഷയിലാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും ബിനോയ് വിശ്വവും പ്രതികരിച്ചത്. ഇതിന് സിപിഎം നേതാക്കൾ പോലും മറുപടി പറഞ്ഞില്ല.

ഇതിനിടെയാണ് സെൻകുമാർ പിണറായിയെ പിന്തുണച്ചെത്തുന്നത്. പിണറായി മുഖ്യമന്ത്രിയായി എത്തുമ്പോൾ ഡിജിപിയായിരുന്നു സെൻകുമാർ. പിന്നീട് സെൻകുമാറിനെ മാറ്റി ബെഹ്‌റയെ നിയമിച്ചു. ഇതോടെ നിയമ പോരാട്ടമായി. വിജയിച്ച് വീണ്ടും സെൻകുമാർ ഡിജിപിയായി. റിട്ടയർ ചെയ്തതോടെ സർക്കാരിന്റെ വിമർശകനായി. ബിജെപിയുമായും അടുത്തു. എന്നാൽ അട്ടപ്പാടിയിലെ മാവോ വേട്ട എത്തിയപ്പോൾ ഇതെല്ലാം മറികടന്ന് പൊലീസിനും മുഖ്യമന്ത്രിക്കുമൊപ്പം നിലയുറപ്പിക്കുകയാണ് സെൻകുമാർ.

സെ്ൻകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

വീണ്ടും മാവോയിസ്റ് പൊലീസ് വെടി വെപ്പ്.
ഇനി തണ്ടെർബോൾട് വനത്തിൽ പോകുമ്പോൾ
സച്ചിദാനന്ദൻ, ബിനോയ് വിശ്വം,
കാനം, തുടങ്ങിയവരെ മുമ്പിൽ കൊണ്ടുപോകണം. വെടി വരുമ്പോൾ അറസ്റ്റ് ചെയ്യാൻ ഒരു റിട്ടയേർഡ് ജഡ്ജ് നല്ലതാണ്. മാവോയിസ്റ്റുകൾ എകെ47നും എസ്പ്ലോസീവ്സുമായി കയറാൻ പാടില്ലാത്ത ഫോറെസ്റ്റിൽ എന്തിനു കഴിയണം?
അവർ വെടിവച്ചാൽ, അത് പരിച വെച്ചു തടഞ്ഞു കൂടെ?? ഇല്ലെങ്കിൽ കുറച്ചു പൊലീസുകാർ മരിച്ചാലെന്താ,??ഇതുവരെ 13000 അല്ലെ ഇവർ കൊന്നിട്ടൊള്ളു എന്നൊക്കെ ചോദിക്കാം.
നിലംബുർ അന്വേഷണം എന്തായി?

കാട് മാവോ വാദികൾക്ക് പതിച്ചു നൽകിയാൽ പ്രശനം തീരും. അല്ലെങ്കിൽ മേൽപ്പറഞ്ഞ മാന്യൻ മാരെ വെടിക്കുള്ള പരിച ആക്കിയാലും പ്രശ്നം തീരും. മുട്ട് നോക്കി വെടിവെക്കാമല്ലോ.
വെടി നേരിടേണ്ടവനെ അതിന്റെ
വിഷമം അറിയൂ. സ്വന്തം ജീവൻ
വെടിയുണ്ടക്കു മുന്നിൽ വെച്ചു
ഈ മാന്യന്മാർ പറയട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP