Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമലഗിരിയിൽ അതിക്രമത്തിന് ഇരയായത് മലയാളി പെൺകുട്ടി; പീഡിപ്പിച്ചത് മലയാളിയായ കരാട്ടെ അദ്ധ്യാപകനും; പരാതിപ്പെട്ടപ്പോൾ വൈദികന്റെ നേതൃത്വത്തിൽ വീടുകയറി ആക്രമണവും അപവാദ പ്രചാരണവും; അക്രമത്തിന് ഒത്താശ ചെയ്തത് ഇരയുടെ അച്ഛനും സഹോദരങ്ങളും; ഗുരുതരാവസ്ഥയിലായ പെൺകുട്ടി ആശുപത്രിയിൽ; കുടുംബ പ്രശ്‌നമാക്കി കേസ് അട്ടിമറിക്കാൻ പൊലീസിന്റെ ഗൂഢനീക്കം; വിവാദത്തിലാകുന്നത് വടക്കൻ കേരളം ആസ്ഥാനമായ സഭയ്ക്ക് കീഴിലെ സ്‌കൂൾ മാനേജ്‌മെന്റ്

വിമലഗിരിയിൽ അതിക്രമത്തിന് ഇരയായത് മലയാളി പെൺകുട്ടി; പീഡിപ്പിച്ചത് മലയാളിയായ കരാട്ടെ അദ്ധ്യാപകനും; പരാതിപ്പെട്ടപ്പോൾ വൈദികന്റെ നേതൃത്വത്തിൽ വീടുകയറി ആക്രമണവും അപവാദ പ്രചാരണവും; അക്രമത്തിന് ഒത്താശ ചെയ്തത് ഇരയുടെ അച്ഛനും സഹോദരങ്ങളും; ഗുരുതരാവസ്ഥയിലായ പെൺകുട്ടി ആശുപത്രിയിൽ; കുടുംബ പ്രശ്‌നമാക്കി കേസ് അട്ടിമറിക്കാൻ പൊലീസിന്റെ ഗൂഢനീക്കം; വിവാദത്തിലാകുന്നത് വടക്കൻ കേരളം ആസ്ഥാനമായ സഭയ്ക്ക് കീഴിലെ സ്‌കൂൾ മാനേജ്‌മെന്റ്

മറുനാടൻ മലയാളി ബ്യൂറോ

ഊട്ടി: ഗൂഢല്ലൂർ പുത്തൂർവയൽ സ്‌കൂളിൽ കരാട്ടേ അദ്ധ്യാപകനിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടത് മലയാളി ദമ്പതികളുടെ മകൾക്ക്. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് അദ്ധ്യാപകനിൽ നിന്നും ദുരനുഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ ഊട്ടിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. പരാതി നൽകിയതിന്റെ പേരിൽ പെൺകുട്ടിയേയും അമ്മയേയും ഒരു സംഘം ആളുകൾ വീടുകയറി ആക്രമിച്ചിരുന്നു. വടക്കൻ കേരളത്തിൽ ആസ്ഥാനമായുള്ളതും നീലഗിരി ജില്ല വരെ വ്യാപിച്ചു കിടക്കുന്നതുമായ ഒരു രൂപതയുടെ കീഴിലുള്ളതാണ് വിമലഗിരി പള്ളി. തമിഴ്‌നാട്ടിലെ ഒരു പ്രദേശിക കക്ഷിനേതാവിന്റെ നേതൃത്വത്തിലാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്.

പരാതിയിൽ കരാട്ടേ അദ്ധ്യാപകനും സംഭവം മറച്ചുവച്ച് പെൺകുട്ടിയെ അപമാനിച്ച ഇടവക വികാരിയായ വൈദികനും സ്‌കൂൾ പ്രിൻസിപ്പലായ വൈദികനും അടക്കമുള്ളവർക്കെതിരെ പോക്സോ കേസ് എടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ലൈംഗികാതിക്രമത്തിനു പുറമേ മാനസിക പീഡനങ്ങൾക്കും അപമാനത്തിനും ക്രൂരമായ മർദ്ദനത്തിനുമാണ് പെൺകുട്ടി ഇരയായിരിക്കുന്നത്. എന്നാൽ മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് കുറ്റവാളികളെ രക്ഷിക്കാനാണ് ഗൂഡല്ലൂർ പൊലീസിന്റെ ശ്രമം. എന്നാൽ ദേശീയ മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തതോടെ പ്രശ്‌നം സജീവമാകുന്നുണ്ട്. അപ്പോഴും പൊലീസ് പീഡകർക്കൊപ്പമാണ്. വിവാദം ഒഴിവാക്കാൻ ചിലത് ചെയ്യുന്നുവെന്ന് മാത്രം.

മലയാളിയായ കരാട്ടെ അദ്ധ്യാപകനാണ് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത്. അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിക്ക് ഗൂഡല്ലൂരിലെ ആശുപത്രിയിൽ ചികിത്സ നിഷേധിക്കുകയും ചെയ്തു. പൊലീസിന്റെ സമ്മർദ്ദഫലമായാണ് ചികിത്സ നിഷേധിച്ചതെന്നാണ് ആരോപണം. ഇതേത്തുടർന്ന് മലയാളികൾ ഇടപെട്ട് ഊട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിൽ കുട്ടിയുടെ ചെവിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പെൺകുട്ടിയും അമ്മയും ഗൂഡല്ലൂർ പൊലീസിൽ പരാതി നൽകിയതോടെയാണ് വീടുകയറി അക്രമമുണ്ടായത്. പെൺകുട്ടിയുടെ അച്ഛനും സഹോദരന്മാരുമാണ് അക്രമം നടത്തിയത്. ഈ സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. വീടുകയറി അക്രമിച്ചതുമായി ബന്ധപ്പെട്ടുള്ള കേസിൽ പള്ളി വികാരി ജാമ്യമെടുക്കാതെ ഒളിവിലാണ്.

വിമലഗിരിയിലുള്ള ഒരു സ്‌കൂളിലാണ് മൂന്നു മാസങ്ങൾക്ക് മുമ്പ് ലൈംഗികാതിക്രമം നടന്നത്. ഇയാളും മലയാളിയാണ്. സംഭവത്തെ തുടർന്ന് തുടർന്ന് പെൺകുട്ടി കരാട്ടേ പഠനം ഉപേക്ഷിച്ചു. ഇതോടെ അദ്ധ്യാപകന്റെ അതിക്രമം മറ്റു കുട്ടികൾക്കു നേരെയായി. സ്‌കൂളിൽ ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിൽ കുട്ടികൾ ദുരനുഭവം പങ്കുവച്ചു. കുട്ടികളിൽ നിന്നും മൊഴി രേഖപ്പെടുത്തിയ ചൈൽഡ് ലൈൻ അത് സ്ഥലം ഡി.വൈ.എസ്‌പിക്ക് കൈമാറി. ബാലവകാശ കമ്മീഷനും ഇടപെട്ടിരുന്നു. കരാട്ടേ അദ്ധ്യാപകന് പുറമേ വിമലഗിരി സ്‌കൂൾ പ്രിൻസിപ്പൽ, പള്ളി വികാരി എന്നിവരെയാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്. ഈ കേസിൽ അന്വേഷണം തുടരുകയാണ്.

വൈദികർക്കെതിരെ പരാതി നൽകിയെന്ന് അറിഞ്ഞതോടെ വിമലഗിരിയിലെ കുട്ടിയുടെ ഇടവക വികാരി കുട്ടിയെ സ്വാധീനിച്ച് മൊഴിമാറ്റിക്കാൻ ശ്രമിച്ചു. ഇതു പൊളിഞ്ഞതോടെ വികാരി തന്നെ കുട്ടിയെയും കുടുംബത്തേയും പള്ളിയിലെ ആരാധനയ്ക്കിടെ അപമാനിച്ചു. ഇതോടെ കുടുംബം ഗൂഡല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തി വാക്കാൽ പരാതി നൽകി. രൂപത അധികൃതർക്കും പരാതി നൽകുമെന്നും അറിയിച്ചു. അപമാനിക്കൽ തുടർന്നതോടെ പൊലീസിന് പരാതി എഴുതി നൽകാൻ കുടുംബം തീരുമാനിച്ചു. ഇതിനിടെ കുട്ടിയുടെ പിതാവിനെ വശത്താക്കിയ എത്തിയ ഗുണ്ടകൾ ഞായറാഴ്ച വീട് കയറി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം വികാരി ഒളിവിലാണ്. കുട്ടിയുടെ പിതാവും സഹോദരന്മാരും ഉൾപ്പെടുന്ന സംഘമാണ് ആക്രമിച്ചത്.

ഇയാൾ ഇപ്പോൾ ഒളിവിലാണ്. കുട്ടിയുടെ തല ഭിത്തിയിൽ ഇടിപ്പിച്ചതിന്റെ ഫലമായി ചെവിക്ക് ഗുരുതരമായി തകരാർ സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയെ ഡോക്ടർ അറിയിച്ചിട്ട് പോലും ഗൂഢല്ലൂർ പൊലീസ് തിരിഞ്ഞുനോക്കിയില്ല. കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യിക്കാൻ സമ്മർദ്ദവും നടത്തി. സമ്മർദ്ദം ശക്തമായതോടെ കുട്ടിയെ പറഞ്ഞുവിടാൻ ഡോക്ടർമാർ നിർബന്ധിതരായി. ഈ സമയം അവിടെ എത്തിയ ചില മലയാളികൾ ചേർന്ന് കുട്ടിയെ ഊട്ടിയിലുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. വീട് കയറിയുള്ള ആ്രകമണത്തിനെതിരെ പരാതിയും നൽകി. കേസിൽ നാലു പേരെ കസ്റ്റഡിയിൽ എടുത്തുവെങ്കിലും പൊലീസ് രാവിലെ അവരെ വിട്ടയക്കുകയായിരുന്നു.

പൊലീസ് ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ നടത്തുകയാണ്. കുടുംബപ്രശ്നമെന്ന നിലയിൽ ഒത്തുതീർപ്പാക്കാം എന്നാണ് പൊലീസിന്റെ നിലപാട്. തമിഴ്‌നാട്ടിലുള്ള ചില ദേശീയ മാധ്യമങ്ങൾ വിഷയത്തിൽ ഇടപെട്ടതോടെ ഇന്നലെ രാത്രി 12 മണിക്ക് ഊട്ടിയിലെ ആശുപത്രിയിൽ എത്തിയ പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. താൻ പറയാത്ത കാര്യങ്ങളും പൊലീസ് എഴുതിച്ചേർക്കാൻ ശ്രമിച്ചതോടെ പെൺകുട്ടി എതിർത്തു. കേസിന്റെ ബലത്തിന് അതാവശ്യമാണെന്നായിരുന്നു പൊലീസിന്റെ നിലപാട്. എന്നാൽ താൻ പറയാത്ത കാര്യങ്ങൾ മൊഴിയായി എഴുതരുതെന്നു പറഞ്ഞ് പെൺകുട്ടി എതിർത്തതോടെ പൊലീസ് മൊഴി മാറ്റിയെഴുതി. തുടർന്ന് പെൺകുട്ടിയെ ഒരു വെള്ളപേപ്പറിൽ ഒപ്പുവയ്‌പ്പിക്കുകയും ചെയ്ത് പൊലീസ് മടങ്ങിയെന്ന് പെൺകുട്ടിയുടെ അമ്മയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ചൊവ്വാഴ്ച ഉച്ചവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടില്ല. ഇതിനിടെ കേസിന്റെ ആവശ്യത്തിനായി പെൺകുട്ടിയേയും അമ്മയേയും പൊലീസ് വാഹനത്തിന്റെ കയറ്റി ഗൂഢല്ലൂർക്ക് കൊണ്ടുപോയതായും വിവരമുണ്ട്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാതെയാണ് കൂട്ടിക്കൊണ്ടുപോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP