Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹാമർ തലയിൽ വീണ് അഫീൽ മരിച്ചതിന് കാരണക്കാർ നാല് പേർ; ത്രോ മത്സരങ്ങളുടെ റഫറിയും വിധികർത്താക്കളും സിഗ്നലിങ് ഒഫീഷ്യലുകളും കുറ്റക്കാർ; കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും അറസ്റ്റ് ചെയ്തില്ല; ചെറിയ വകുപ്പായതിനാൽ ഊരിപ്പോകുമെന്നും മാതൃകാപരമായ ശിക്ഷ നൽകാനെന്നും വിശദീകരണം

ഹാമർ തലയിൽ വീണ് അഫീൽ മരിച്ചതിന് കാരണക്കാർ നാല് പേർ; ത്രോ മത്സരങ്ങളുടെ റഫറിയും വിധികർത്താക്കളും സിഗ്നലിങ് ഒഫീഷ്യലുകളും കുറ്റക്കാർ; കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും അറസ്റ്റ് ചെയ്തില്ല; ചെറിയ വകുപ്പായതിനാൽ ഊരിപ്പോകുമെന്നും മാതൃകാപരമായ ശിക്ഷ നൽകാനെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന ജൂനിയർ മീറ്റിനിടെ ഹാമർ തലയിൽ വീണ് ചികിത്സയിലായിരിക്കെ മരിച്ച വളന്റിയർ അഫീൽ ജോൺസൺ മരിച്ച സംഭവത്തിൽ നാല് പേർ കുറ്റക്കാരെന്ന് പൊലീസ് കുറ്റപത്രം. ഒരേ സമയം ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ സംഘടിപ്പിച്ചതും ഒരേ ഫിനിഷിങ് പോയിന്റ് നിശ്ചയിച്ചതുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ ബോധ്യപ്പെട്ടു. ഇതിന് കാരണക്കാർ നാല് പേരാണെന്ന് പൊലീസ് ഒടുവിൽ കണ്ടെത്തി. ത്രോ മത്സരങ്ങളുടെ റഫറി മുഹമ്മദ് കാസിം, ത്രോ ഇനങ്ങളുടെ വിധികർത്താവായ ടി.ഡി.മാർട്ടിൻ, സിഗ്‌നൽ നൽകാൻ ചുമതലയിലുണ്ടായിരുന്ന ഒഫിഷ്യൽമാരായ കെ.വി. ജോസഫ്, പി. നാരായണൻ കുട്ടി എന്നിവരാണ് കുറ്റക്കാർ. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

അതേ സമയം ഇവരെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലേക്ക് ഇനിയും പൊലീസ് എത്തിയിട്ടില്ല. കോടതിയിൽ കുറ്റ പത്രം സമർപ്പിച്ച ശേഷം ബാക്കി തീരുമാനം എന്ന നിലപാടിലാണ് പൊലീസ് നിസാര വകുപ്പ് ചുമത്തിയതിനാൽ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ പ്രതികളെ ജാമ്യത്തിൽ വിടേണ്ടിവരും. ഇത് ഒഴിവാക്കി കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനാണ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. അഫീലിന് നീതിക്കായി ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മാതാപിതാക്കൾ മുഖ്യമന്ത്രിയെ നേരിൽകണ്ട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP