Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

`വീട്ടിൽ വരുന്ന സഖാവിനോട് ഒറ്റ ചോദ്യം`; 60 വർഷം കൊണ്ട് കേരളത്തിൽ എന്ത് കമ്മ്യൂണിസ്റ്റ് ആശയമാണ് നടപ്പിലാക്കി വിജയിച്ചത്; ഒന്നുമില്ല അല്ലേ? പിന്നെന്ത് മാങ്ങാത്തൊലിക്കാണ് ഇവിടെ ഈ കമ്മ്യൂണിസം പറയുന്നത്; കഴുതകളായി ജീവിക്കുന്ന കേരളത്തിലെ 35% ജനങ്ങളെ കമ്മ്യൂണിസ്റ്റ് എന്ന് വിളിച്ചാൽ അത്ഭുതപെടരുത്; പക്ഷേ ഞാൻ അങ്ങനെ വിളിച്ചാൽ കഴുതകൾ എന്റെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കും അവരെ അപമാനിച്ചതിന്; അഖിൽ കോട്ടാത്തല എഴുതുന്നു

`വീട്ടിൽ വരുന്ന സഖാവിനോട് ഒറ്റ ചോദ്യം`; 60 വർഷം കൊണ്ട് കേരളത്തിൽ എന്ത് കമ്മ്യൂണിസ്റ്റ് ആശയമാണ് നടപ്പിലാക്കി വിജയിച്ചത്; ഒന്നുമില്ല അല്ലേ? പിന്നെന്ത് മാങ്ങാത്തൊലിക്കാണ് ഇവിടെ ഈ കമ്മ്യൂണിസം പറയുന്നത്; കഴുതകളായി ജീവിക്കുന്ന കേരളത്തിലെ 35% ജനങ്ങളെ കമ്മ്യൂണിസ്റ്റ് എന്ന് വിളിച്ചാൽ അത്ഭുതപെടരുത്; പക്ഷേ ഞാൻ അങ്ങനെ വിളിച്ചാൽ കഴുതകൾ എന്റെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കും അവരെ അപമാനിച്ചതിന്; അഖിൽ കോട്ടാത്തല എഴുതുന്നു

അഖിൽ കോട്ടാത്തല

ഴുതകളായി ജീവിക്കുന്ന കേരളത്തിലെ 35% ജനങ്ങളെ കമ്മ്യൂണിസ്റ്റ് എന്ന് വിളിച്ചാൽ ആരും അത്ഭുതപെടരുത്.പക്ഷെ ഞാൻ അങ്ങനെ വിളിക്കില്ല വിളിച്ചാൽ കഴുതകൾ എന്റെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കും അവരെ അപമാനിച്ചെന്ന് പറഞ്ഞ്.ഞാൻ ഇനി പറയുന്നത് മുഴുവൻ ഇവിടുത്തെ കമ്മ്യൂണിസ്റ്റ് അനുഭാവികളോട് മാത്രമാണ്.എന്തായാലും 62 വർഷമായി കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടല്ലോ..എന്തായിരുന്നു 1957 ഇൽ സഖാക്കന്മാർ അന്നത്തെ ജനതയോട് പറഞ്ഞിരുന്നത്.ചുമ്മാ ചിന്തിച്ചു നോക്കൂ..ജാതി ഇല്ലാതാകും, പട്ടിണി ഇല്ലാതാക്കും, മതേതരത്വം കൊണ്ട് വരും..വികസനം കൊണ്ട് വരും, കാർഷിക മേഖലയിൽ വിപ്ലവം തീർക്കും അന്ധവിശ്വാസങ്ങൾ തൂത്തെറിയും.അതിന് ശേഷം ഭരണം തുടങ്ങി എന്തെങ്കിലും മാങ്ങാത്തൊലി ചെയ്തതായി അറിവുണ്ടോ..?

ഇനി ചുമ്മാ ബിജെപി യെ ഒന്നെടുത്തു നോക്കാം..അവർ കേമന്മാർ ആയതുകൊണ്ടല്ല സ്വന്തം പാർട്ടിയുടെ ആശയം അവർ അധികാരത്തിൽ കയറിയാൽ നടപ്പിലാക്കുന്നത് എങ്ങനെയെന്ന് ഒന്നറിഞ്ഞിരിക്കാൻ വേണ്ടിയാണ്.. ഭരണത്തിൽ കയറി 6 വർഷം കൊണ്ട് പശു വികാരം ഉത്തരേന്ത്യയിൽ കൂടുതൽ ബലപ്പിച്ചു.രാജ്യത്തെ ദേശീയ വികാരം കൂടുതൽ ഭദ്രമാക്കി..ചരിത്രത്തിലെ അവരുടെ നേതാക്കൾക്ക് പ്രാധാന്യം കൊടുത്തു.രാജ്യത്തു ഹൈന്ദവവികാരം സൃഷ്ട്ടിച്ചെടുത്തു.

ഇങ്ങനെ വേണം ആശയപരമായി ഭരിക്കാൻ..ബിജെപി അവരുടെ രാഷ്ട്രീയ ആശയങ്ങൾ ആണ് ഇപ്പോൾ നടപ്പിലാക്കുന്നത്..അതിന് വേണ്ടിയാണ് 40%ജനത അവരെ പിന്തുണച്ചത്.കോൺഗ്രസ്സ് അവരുടെ ആശയം ആയിരിക്കണം ഇനി ജനങ്ങളോട്പറയേണ്ടത് അപ്പോൾ ജനം ആലോചിച്ച ശേഷം ഏത് ആശയത്തിനൊപ്പം നിൽക്കണം എന്ന വികാരത്തിൽ എത്തും.ആശയം നഷ്ടപെട്ടതാണ് കോൺഗ്രസ്സിനു പറ്റിയ ക്ഷീണവും അത് പോട്ടെ നമ്മുടെ വിഷയം അതല്ല.

അതുകൊണ്ടാണ് ഞാൻ ആവർത്തിച്ചു ചോദിക്കുന്നത് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നടപ്പിലാക്കിയ ഒരു കമ്മ്യൂണിസ്റ്റ് ആശയം പറയാൻ കഴിയുമോ..?30 വർഷം മുൻപ് കോരനോട് കമ്യൂണിസ്റ്റ് പാർട്ടി പറഞ്ഞു ഇത്തവണ ജയിച്ചാൽ നിനക്കു കക്കൂസ് തരും..
കമ്മ്യൂണിസ്റ്റ് പാർട്ടി കക്കൂസ് നൽകുന്നതും നോക്കി ഇരുന്നായിരുനെങ്കിൽ കോരൻ ഗുദം പൊട്ടി ചത്തെനെ.അന്ന് നിക്കറിൽ തൂറി നടന്ന അതേ സഖാവ് ഇപ്പോൾ ഇന്നോവയിൽ വന്നിറങ്ങി കോരനോട് പറയുവാ ..അടുത്ത തവണ ഉറപ്പായും നിനക്ക് വീടും കക്കൂസും തന്നിരിക്കും.

കോരന് അല്പം വിവരം വെച്ചിരിക്കുന്നു അയാൾ പറഞ്ഞു..തംബ്രാൻ എന്നെ പറ്റിക്കുവാ ഇത്തവണ ഞാൻ വോട്ട് തരില്ല..
ഇത് കേട്ട സഖാവ് പുതിയ പ്‌ളേറ്റ് ഇറക്കി എടാ അപ്പുറത്ത് മത്സരിക്കുന്നവനെ അറിയാല്ലോ..നായരാ..അവന്റെ അപ്പൂപ്പൻ പണ്ട് നിന്റെ അപ്പൂപ്പനോട് ചെയ്തത് നി മറന്നാലും ഞാൻ മറക്കില്ല..'ഇല്ലാബ്റാ ..ആ നായന്മാർ നാറികൾക്ക് ഞങ്ങടെ കുടിയിൽ നിന്നും ഒറ്റ വോട്ട് കൊടുക്കില്ല..ഞാൻ ഇനി പെരുവഴിയിൽ കിടന്നാലും പഴയതൊന്നും ഞാൻ മറക്കില്ല..'ഇതാണ് ഒരു ശരാശരി സഖാവ് ഇന്നും ദളിത് കുടുംബങ്ങളിൽ നിന്നും വോട്ടുറപ്പിക്കുന്ന ശൈലി..സമാനമായ ഇതേ തന്ത്രം ഈഴവ സമുദായത്തോടും അടിക്കും.

ബിജെപി ഒരൽപ്പം കൂടി വേരുറപ്പിച്ചതോടെ സഖാക്കൻന്മാർ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം കൂടി ഏറ്റെടുത്തു.. കോൺഗ്രസ് ജയിക്കും എന്നുറപ്പുള്ളിടത് ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങളോട് ജയ സാധ്യത ബിജെപി ക്കാണെന്ന് വരുത്തി തീർക്കും..അവർ വന്നാൽ കുത്തിയെടുക്കുന്ന ശൂലത്തെ കുറിച്ചും ,വായിൽ നിന്നും പിടിച്ചു പറിക്കുന്ന ബീഫിനെ കുറിച്ചും,പൊളിച്ചു കളയുന്ന പള്ളിയെ കുറിച്ചും പറഞ്ഞു ഭയപ്പെടുത്തും..കൂട്ടത്തിൽ സ്വയം അവരുടെ രക്ഷകരായി അഭിനയിക്കുകയും ചെയ്യും..

മതേതര ജാതി ഇതര പ്രസ്ഥാനമായി നടിക്കുന്ന ഈ കമ്മ്യൂണിസ്റ്റ് പാർട്ടി 60 വർഷക്കാലം പ്രവർത്തിച്ചിട്ടും കേരളത്തിൽ ഇന്നും ജാതീയ മത വികാരങ്ങൾ നിലനിൽക്കുന്നു എങ്കിൽ എന്ത് ഉണ്ടാക്കാൻ ആണ് ഇവർ ഇവിടെ പ്രവർത്തിച്ചത്.എന്നിട്ടും ഇന്നും ഇവറ്റകളെ ജനം വിശ്വസിക്കുന്നു...അല്ല വിശ്വസിപ്പിക്കുന്നു അതവരുടെ മിടുക്ക് എന്നും വിശ്വസിക്കുന്നവരുടെ കഴിവില്ലായ്മ എന്നും കരുതി ആശ്വസിക്കാം.കർഷകർക്ക് വേണ്ടിയും തൊഴിലാളികൾക്കും വേണ്ടിയും വാദിച്ചു വാദിച്ചു കേരളത്തിൽ കാർഷിക മേഖല ഇല്ലാതാക്കി തൊഴിലാളികൾ ബംഗാളിൽ നിന്നും കൂട്ടമായി വന്നിറങ്ങിയതുകൊണ്ട് ബംഗാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ കുടുംബം ചാവാതെ അവിടെ കിടക്കുന്നു..

കേരളത്തിൽ വരേണ്ടിയുന്ന ഒട്ടുമിക്ക സംരംഭകരെയും ഭീഷണിപ്പെടുത്തിയും പണം പിരിച്ചു ഇല്ലാതാക്കി അതിന്റെ ഫലമായി കേരളത്തിൽ യുവാക്കൾക്ക് തൊഴിൽ ഇല്ലാത്ത അവസ്ഥ ആയി.അറബി നാട്ടിലെ പണവും 5 വർഷം കൂടുമ്പോൾ കോൺഗ്രസ് ഭരിച്ചതും കൂടി ഇല്ലായിരുന്നെങ്കിൽ ഇവന്മാർ കേരളത്തെ മറ്റൊരു ബംഗാൾ ആക്കിയേനെ.പണ്ട് കാലത്ത് നായന്മാർക്കിടയിൽ ഉണ്ടായിരുന്ന കേമ മനോഭാവത്തെ ഇല്ലാതാക്കാൻ ദലിതനൊപ്പം കൂടിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്നൊരു നായരും ദളിതനും ഒരുമിച്ചു നടക്കുന്നത് കണ്ടാൽ അപ്പോൾ പോയി കുത്തി തിരിപ്പുണ്ടാക്കും.കാരണം അവർ സ്‌നേഹിച്ചാൽ ഇല്ലാതാവുന്നത് കമ്മ്യൂണിസ്റ്റ്കാരന്റെ ചോറാണ്..

രാജ്യങ്ങൾ തമ്മിൽ യുദ്ധം ഇല്ല എങ്കിൽ ആയുധം വിളിക്കുന്നവൻ പട്ടിണി കിടന്നു ചാകില്ലേ.ഇത് കമ്മ്യൂണിസ്റ്റ്കാരന് നന്നായി അറിയാം.ജാതി മറന്ന് മനുഷ്യർ ഒന്നിച്ചാൽ പിന്നെന്തിനാണ് കമ്മ്യൂണിസം..അതുകൊണ്ട് നിലനിൽപ്പിനു വേണ്ടി ഇവറ്റകൾ മനുഷ്യരെ തമ്മിൽ തല്ലിച്ചു കൊല്ലും..എത്രയും വേഗം ഇവന്മാരെ തിരിച്ചറിഞ്ഞാൽ അത്രയും വേഗം രക്ഷപെടാം.വീട്ടിൽ വരുന്ന ഓരോ സഖാവിനോടും ഇത്ര മാത്രം ചോദിക്കുക.എന്താണ് സഖാവേ 60 വർഷമായി നമ്മൾ കേരളത്തിൽ നടപ്പിലാക്കി വിജയിച്ച ഒരു കമ്മ്യൂണിസ്റ്റ് ആശയം...?

അഖിൽ കോട്ടാത്തല..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP