Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആളുമാറി കളിമാറി; വിട്ടുപോയ കളം പിടിക്കാൻ ഒരുമുഴം മുമ്പേ എറിഞ്ഞപ്പോൾ കമ്പനി ഫ്‌ളാറ്റ്; പാലാരിവട്ടം മേൽപ്പാലം അഴിമതിക്ക് കൂട്ടുനിന്ന ആർഡിഎസ് കമ്പനിയുടെ നാലരക്കോടി പെർഫോമൻസ് ഗ്യാരണ്ടി തിരിച്ച് പിടിച്ച് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ; തുക കൈവിട്ടുപോകാതിരിക്കാൻ ആർഡിഎസ് നടത്തിയ നിയമനീക്കങ്ങളെ പിന്നിൽ നിന്ന് വെട്ടി പുതിയ എംഡി രാഹുൽ.ആർ; നഷ്ടം വിവരിച്ച് പെർഫോമസ് ഗ്യാരണ്ടി തുക കോർപറേഷൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതോടെ പാളിയത് ആർഡിഎസ് നീക്കം

ആളുമാറി കളിമാറി; വിട്ടുപോയ കളം പിടിക്കാൻ ഒരുമുഴം മുമ്പേ എറിഞ്ഞപ്പോൾ കമ്പനി ഫ്‌ളാറ്റ്; പാലാരിവട്ടം മേൽപ്പാലം അഴിമതിക്ക് കൂട്ടുനിന്ന ആർഡിഎസ് കമ്പനിയുടെ നാലരക്കോടി പെർഫോമൻസ് ഗ്യാരണ്ടി തിരിച്ച് പിടിച്ച് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ; തുക കൈവിട്ടുപോകാതിരിക്കാൻ ആർഡിഎസ് നടത്തിയ നിയമനീക്കങ്ങളെ പിന്നിൽ നിന്ന് വെട്ടി പുതിയ എംഡി രാഹുൽ.ആർ; നഷ്ടം വിവരിച്ച് പെർഫോമസ് ഗ്യാരണ്ടി തുക കോർപറേഷൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതോടെ പാളിയത് ആർഡിഎസ് നീക്കം

എം മനോജ് കുമാർ

കൊച്ചി: റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ ചീത്തപ്പേര് മാറ്റാനുള്ള സർക്കാർ നീക്കങ്ങൾ ഫലം കാണുന്നു. പുതിയ എംഡിയായി സർക്കാർ നിയോഗിച്ച രാഹുൽ.ആർ. നടത്തിയ നീക്കങ്ങൾ ഇതിനുള്ള പ്രത്യക്ഷ ഉദാഹരണമായി മാറുകയും ചെയ്യുന്നു. പാലാരിവട്ടം പാലം അഴിമതിയിൽ കരാറുകാരായ ആർ.ഡി.എസ് കമ്പനിയുടെ പെർഫോമൻസ് ഗ്യാരണ്ടി തിരികെ പിടിച്ച റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ നടപടി സർക്കാരിനും കോർപറേഷനും ഒരേ പോലെ ഊർജ്ജം പകരുന്നതായി. പെർഫോമൻസ് ഗ്യാരണ്ടി തുക ലക്ഷ്യമിട്ടു ആർഡിഎസ് കമ്പനി നടത്തിയ നിയമ നീക്കങ്ങളെ പിന്നിൽ നിന്ന് വെട്ടിയാണ് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറെഷൻ ഈ തുക കമ്പനിയുടെ അക്കൗണ്ടിലേക്ക് മാറ്റിയത്.

പെർഫോമൻസ് ഗ്യാരണ്ടിയായ നാലര കോടി രൂപയാണ് ഇന്നലെ കോർപറേഷൻ തിരികെ പിടിച്ചത്. ആർ.ഡി.എസ് കമ്പനിയുടെ നീക്കങ്ങളെ മറികടന്നാണ് നടപടിയെന്നതാണ് പെർഫോമൻസ് ഗ്യാരണ്ടി തിരികെ പിടിച്ച നടപടിയുടെ തിളക്കം കൂട്ടുന്നത്. പാലാരിവട്ടം പാലത്തിൽ സർവത്ര അഴിമതിയെന്ന് വ്യക്തമായ സാഹചര്യത്തിൽ ആർ.ഡി.എസ് കമ്പനി പ്രതിക്കൂട്ടിൽ തുടരുകയായിരുന്നു. നഷ്ടം കമ്പനിയിൽ നിന്ന് തിരികെ പിടിക്കുമെന്നും സർക്കാർ തീരുമാനം കൈക്കൊണ്ടിരുന്നു. ഈ ഘട്ടത്തിൽ പെർഫോമൻസ് ഗ്യാരണ്ടി റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറെഷൻ തിരികെ പിടിക്കുമെന്ന് ആർഡിഎസ് കമ്പനിക്ക് ആശങ്കകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആർഡിഎസ് ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പെർഫോമൻസ് ഗ്യാരണ്ടി തുക അടക്കമുള്ള കാര്യങ്ങളിൽ സ്റ്റാറ്റസ്‌കോ നിലനിർത്താനാണ് ആർഡിഎസ് ഹൈക്കോടതിയെ സമീപിച്ചത്. ഇത് കണ്ടറിഞ്ഞാണ് നഷ്ടം ചൂണ്ടിക്കാട്ടി ഇന്നലെ തന്നെ പെർഫോമൻസ് ഗ്യാരണ്ടി തുക റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറെഷൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. അതുകൊണ്ട് തന്നെ സ്റ്റാറ്റസ്‌കോ നിലനിർത്താനുള്ള ആർഡിഎസിന്റെ നീക്കം ഫലം കണ്ടതുമില്ല.

ഇന്നലെയാണ് രാഹുൽ ആർ. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറെഷന്റെ എംഡിയായി ചുമതലയേറ്റത്. ആദ്യ തീരുമാനം തന്നെ പെർഫോമൻസ് ഗ്യാരണ്ടി തുക തിരികെ പിടിക്കാനുള്ളതുമായിരുന്നു. നഷ്ടം ചൂണ്ടിക്കാട്ടി നഷ്ടമായ തുക തിരികെ നല്കാൻ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ ഇപ്പോൾ നോട്ടീസ് നൽകാൻ ഒരുങ്ങുകയുമാണ്. കരാറിൽ നഷ്ടം ഈടാക്കാൻ വകുപ്പുകൾ ഉള്ളതിനാലാണ് തുക തിരികെ പിടിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ നോട്ടീസ് കോർപറേഷൻ ഉടൻ തന്നെ ആർഡിഎസിന് കൈമാറും. നിലവിൽ പാലാരിവട്ടം ബലപ്പെടുത്താൻ ഡിഎംആർസിയെ സർക്കാർ തീരുമാനിച്ചിടുണ്ട്. പക്ഷെ പാലത്തിലെ നഷ്ടം ആർഡിഎസ് കമ്പനി തിരികെ തരേണ്ടി വരും.

കരാർ പ്രകാരം നിർമ്മാണം നല്ലരീതിയിൽ നിർവഹിച്ച് കഴിഞ്ഞാൽ പെർഫോമൻസ് ഗ്യാരന്റി റിലീസ് ചെയ്ത് കരാറുകാർക്ക് കൊടുക്കുന്നതാണ് രീതി. കരാറിൽ പറയുന്നതുപ്രകാരം നിർമ്മാണം നടത്താതിരുന്നാൽ ഈ തുക സർക്കാരിന് കണ്ടുകെട്ടാമെന്നുള്ള കരാർ വ്യവസ്ഥ പ്രകാരമാണ് പണം കണ്ടുകെട്ടിയത്. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപറേഷന്റെ എംഡിയായി ചുമതലയേറ്റ രാഹുൽ ആർ ആണ് ഇതു സംബന്ധിച്ച നിർദ്ദേശം പൊതുമരാമത്ത് മന്ത്രിക്ക് മുന്നിൽ വെച്ചത്. ഇക്കാര്യം പരിശോധിച്ച മന്ത്രി തുക കണ്ടുകെട്ടുന്നതിന് അനുമതി നൽകി.

പാലത്തിന്റെ തകർച്ചയ്ക്ക് കാരണക്കാരായ കമ്പനിയിൽ നിന്നും പാലം നിർമ്മിക്കുന്നതിനാവശ്യമായ തുക ഈടാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പാലത്തിന്റെ പുനർനിർമ്മാണ പ്രവൃത്തികൾക്ക് ഡിഎംആർസിയെ മന്ത്രിസഭാ യോഗം ചമതലപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP