Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'മഹാരാഷ്ട്രയിൽ ഹരിയാനയിലെ പോലെ അച്ഛൻ ജയിലിൽ കിടന്ന് അഴിയെണ്ണുന്ന ദുഷ്യന്ത് ചൗട്ടാലയില്ലെന്ന് സഞ്ജയ് റൗട്ട്; രണ്ടര വർഷത്തേക്ക് ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം നൽകില്ലെന്ന് ഫട്‌നാവിസ് '; അധികാരവടംവലിയെ ചൊല്ലി വാക്‌പോര് കടുത്തതോടെ ബിജെപിയുമായുള്ള സർക്കാർ രൂപീകരണ ചർച്ചകൾ റദ്ദാക്കി ഉദ്ധവ് താക്കറെ; 50-50 ഫോർമുല നടപ്പില്ലെന്ന് സഖ്യകക്ഷി വ്യക്തമാക്കിയതോടെ വേറെ വഴികൾ നോക്കുമെന്ന മുന്നറിയിപ്പുമായി ശിവസേന

'മഹാരാഷ്ട്രയിൽ ഹരിയാനയിലെ പോലെ അച്ഛൻ ജയിലിൽ കിടന്ന് അഴിയെണ്ണുന്ന ദുഷ്യന്ത് ചൗട്ടാലയില്ലെന്ന് സഞ്ജയ് റൗട്ട്; രണ്ടര വർഷത്തേക്ക് ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം നൽകില്ലെന്ന് ഫട്‌നാവിസ് '; അധികാരവടംവലിയെ ചൊല്ലി വാക്‌പോര് കടുത്തതോടെ ബിജെപിയുമായുള്ള സർക്കാർ രൂപീകരണ ചർച്ചകൾ റദ്ദാക്കി ഉദ്ധവ് താക്കറെ; 50-50 ഫോർമുല നടപ്പില്ലെന്ന് സഖ്യകക്ഷി വ്യക്തമാക്കിയതോടെ വേറെ വഴികൾ നോക്കുമെന്ന മുന്നറിയിപ്പുമായി ശിവസേന

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം രൂപീകരിക്കുമ്പോൾ, ശിവസേനയ്ക്ക് രണ്ടര വർഷത്തേക്ക് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തിരുന്നില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. മുഖ്യമന്ത്രി സ്ഥാനം വേണമെന്നും, 50:50 സീറ്റ് പങ്കിടൽ ഫോർമുല നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ശിവസേന ഇടഞ്ഞുനിൽക്കുന്നതിനിടെയാണ് ഫട്‌നാവിസിന്റെ പ്രതികരണം. അടുത്ത അഞ്ച് വർഷത്തേക്കും താൻ തന്നെയായിരിക്കും മുഖ്യമന്ത്രി. അമിത് ഷായും ഫട്‌നാവിസും 50: 50 ഫോർമുലയ്ക്ക ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പേ സമ്മതം മൂളിയതാണെന്ന് കഴിഞ്ഞ ആഴ്ചയാണ് ശിവസേന മേധാവി ഉദ്ധവ് താക്കറെ ഓർമിപ്പിച്ചത്.

ഫട്‌നാവിസിന്റെ പുതിയ പ്രഖ്യാപനത്തോടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം തുലാസിലായി. ഇതോടെ, ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ബിജെപി- ശിവസേന ചർച്ച റദ്ദാക്കി. ഉദ്ദവ് താക്കറെയാണ് ചർച്ചകളിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്. സഞ്ജയ് റൗട്ടാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. '50-50 ഫോർമുല' സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ അഭിപ്രായം പറഞ്ഞ സ്ഥിതിക്ക് ഇനി കൂടുതലെന്തു പറയാനാണെന്ന് അദ്ദേഹം ചോദിച്ചു. എന്തടിസ്ഥാനത്തിലാണ് തങ്ങൾ ചർച്ചയ്ക്ക് മുൻകൈയെടുക്കേണ്ടതെന്നും റൗട്ട് ചോദിച്ചു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ചർച്ചയിൽ നിന്ന് പിന്മാറാൻ ശിവസേന തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം ഔദ്യോഗികമായി രൂപീകരിച്ചപ്പോൾ മുഖ്യമന്ത്രി പദവി രണ്ടര വർഷത്തേക്ക് നൽകാമെന്ന് ശിവസേനയ്ക്ക് വാഗ്ദാനം നൽകിയിരുന്നില്ലെന്ന് ഫട്‌നാവിസ് തന്റെ ഔദ്യോഗിക വസതിയായ വർഷയിൽ വച്ചാണ് വ്യക്തമാക്കിയത്. അടുത്ത അഞ്ച് വർഷം ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ സുസ്ഥിരവും, കാര്യക്ഷമതയുള്ളതുമായ ഭരണം കാഴ്ച വയ്ക്കും. ബിജെപി നിയമസഭാ കക്ഷി നേതാവിനെ ബുധനാഴ്ച തിരഞ്ഞെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം നേതാവിന്റെ പേര് പ്രഖ്യാപിച്ചുകഴിഞ്ഞു. നിയമസഭാ കക്ഷിയോഗം വെറും ചടങ്ങ് മാത്രമാണെന്നും ഫട്‌നാവിസ് പറഞ്ഞു.

നേരത്തെ ശിവസനേ സത്യത്തിന്റെ രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും അധികാരഭ്രമമില്ലെന്നും സഞ്ജയ് റൗട്ട് പറഞ്ഞിരുന്നു. ശിവസേനയുടെ മുന്നിൽ, മറ്റുമാർഗ്ഗങ്ങളുമുണ്ട്. എന്നാൽ, ആ ബദൽ മാർഗ്ഗം സ്വീകരിച്ച് തെറ്റ് ചെയ്യാൻ പാർട്ടി താൽപര്യപ്പെടുന്നില്ല, റൗട്ട് മുംബൈയിൽ പറഞ്ഞു.ബിജെപി-ശിവസേന സഖ്യത്തിന് ഭൂരിപക്ഷം കിട്ടിയിട്ടും മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ വൈകുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് മഹാരാഷ്ട്രയിൽ അച്ഛൻ ജയിലിൽ കഴിയുന്ന ദുഷ്യന്ത് ഇല്ലെന്നായിരുന്നു റൗട്ടിന്റെ മറുപടി.

അതേസമയം, 45 പുതിയ ശിവസേന എംഎൽംഎമാർ സർക്കാർ രൂപീകരണത്തിൽ തൽപരരാണെന്ന് ബിജെപി എംപി സഞ്ജയ് കക്കാഡെ പറഞ്ഞു. തങ്ങളെ സർക്കാരിൽ ഉൾപ്പെടുത്താൻ വേണ്ടി അവർ തങ്ങളെ വിളിച്ചുകൊണ്ടിരിക്കുകയാണെന്നും കക്കാഡെ മാധ്യമപ്രവർത്തകരെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP