Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാർട്ടി ഗുണ്ടകൾ രണ്ട് ചെറുപ്പക്കാരെ വെട്ടിക്കൊന്ന കേസിലെ പ്രതികളെ രക്ഷിക്കാൻ 25 ലക്ഷം രൂപ പുട്ടുപോലെ അനുവദിച്ച മഹാനുഭാവാ അങ്ങ് നീണാൾ വാഴണം; മധു എന്ന ആദിവാസിയെ തല്ലിക്കൊന്ന കേസിൽ ഒരു സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ പണമില്ലെന്ന് പറഞ്ഞ സർക്കാറാണിത്; മൂലമ്പള്ളിയിൽ കുടിയിറക്കപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ഒന്നുമില്ല; പിണറായിയുടെ നീതിക്ക് എന്ത് സ്പീഡ്! റോയ് മാത്യു എഴുതുന്നു

പാർട്ടി ഗുണ്ടകൾ രണ്ട് ചെറുപ്പക്കാരെ വെട്ടിക്കൊന്ന കേസിലെ പ്രതികളെ രക്ഷിക്കാൻ 25 ലക്ഷം രൂപ പുട്ടുപോലെ അനുവദിച്ച മഹാനുഭാവാ അങ്ങ് നീണാൾ വാഴണം; മധു എന്ന ആദിവാസിയെ തല്ലിക്കൊന്ന കേസിൽ ഒരു സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ പണമില്ലെന്ന് പറഞ്ഞ സർക്കാറാണിത്; മൂലമ്പള്ളിയിൽ കുടിയിറക്കപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ഒന്നുമില്ല; പിണറായിയുടെ നീതിക്ക് എന്ത് സ്പീഡ്! റോയ് മാത്യു എഴുതുന്നു

റോയ് മാത്യു

ടൂർ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം സിനിമയിൽ നായകനും നായിക റോഡ് സൈഡിൽ നിൽ കുമ്പോൾ ആ വഴി പോകുന്ന ആനവണ്ടി ചെളിവെള്ളം തെറിപ്പിക്കുമ്പോൾ നടൻ ഗോപി പറയുന്ന ഒരു ഡയലോഗുണ്ട് - എന്തൊരു സ്പീഡ് - ! മുഖ്യമന്ത്രി പിണറായി വിജയനെ എന്തൊക്കെ കുറ്റം പറഞ്ഞാലും ചില കാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ നീതിബോധം പ്രശംസനീയമാണ്. ഇരട്ട ചങ്കൻ തന്നെ.

പെരിയ ഇരട്ട കൊലപാതക കേസിൽ സിബിഐ അന്വേഷണം അനുവദിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി റദ്ദാക്കാനായി സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോയി. കേസ് വാദിക്കാൻ അങ്ങ് ദില്ലീന്ന് ഏറ്റവും വില പിടിപ്പുള്ള ഒരു വക്കീലിനെ തന്നെ തരപ്പെടുത്തി. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിനെ കൊണ്ട് വന്ന് വാദിക്കാൻ തീരുമാനമായി. ഒറ്റ അപ്പിയറൻസിന് 25 ലക്ഷം രൂപ യാ ണ് അദ്ദേഹത്തിന്റെ ഫീസ്.

അദ്ദേഹത്തിന്റെ വക്കീൽ ഫീസ് 25 ലക്ഷം രൂപയാണെന്ന് കാട്ടി അഡ്വക്കേറ്റ് ജനറൽ സുധാകര പ്രസാദ് സർക്കാരിന് ഒക്ടോബർ 28 ന് കത്തെഴുതുന്നു. കത്ത് കിട്ടി അടുത്ത സെക്കണ്ടിൽ തന്നെ 25 ലക്ഷം രൂപ അനുവദിച്ച് കൊണ്ട് സർക്കാർ ഉത്തരവിറക്കുന്നു. ഇത് താനെടാ മുഖ്യമന്ത്രി.
എന്തൊരു സ്പീഡ്! പിണറായി വിജയന്റെ ഭരണകാലത്ത് ജീവിച്ചു എന്നത് തന്നെ മഹാഭാഗ്യം!

പാർട്ടിക്കാരായ ഒരു സംഘം ഗുണ്ടകൾ രണ്ട് ചെറുപ്പക്കാരെ വെട്ടിക്കൊന്ന കേസിലെ പ്രതികളെ രക്ഷിക്കാൻ 25 ലക്ഷം രൂപ പുട്ടുപോലെ അനുവദിച്ച മഹാനുഭാവാ അങ്ങ് നീണാൾ വാഴണം. ഞങ്ങളെ ഭരിച്ച് ഭരിച്ച് ഒരു വഴിക്കാക്കണം. പട്ടിണിക്കാരനായ മധു എന്ന ആദിവാസിയെ തല്ലിക്കൊന്ന കേസിൽ ഒരു സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ പണമില്ലെന്ന് പറഞ്ഞ സർക്കാരാണ് അറുകൊല നടത്തിയവന്മാരെ രക്ഷിക്കാൻ വില കൂടിയ വക്കീലിനെ ഇറക്കിയത്.

മൂലമ്പള്ളിയിൽ കുടിയിറക്കപ്പെട്ടവർക്ക് തുടക്കത്തിൽ അനുവദിച്ചിരുന്ന ആനുകൂല്യങ്ങൾ വർഷങ്ങളായി കിട്ടുന്നില്ല. - പാവങ്ങൾക്കു ചികിത്സാ സഹായങ്ങൾ മൂടങ്ങുന്നു.
അതിനൊക്കെ ഉപരിയായി ചോരക്കൊതിയന്മാരായ അരിവാൾ പാർട്ടിക്കാരെ നിയമത്തിന് മുന്നിൽ നിന്ന് രക്ഷിക്കാൻ 25 ലക്ഷം രൂപ വാരി എറിഞ്ഞ ഇരട്ട ചങ്കന് സ്തുതി ! ഇങ്ങനെ തന്നെ മേലിലും അങ്ങ് ചെയ്യണം. !

ന്യായീകരണ മാഫിയക്കാർ ഇതും ന്യായീകരിക്കട്ടെ അമ്മമാരുടെ കണ്ണീരിൽ ഈ ഭരണം തഴച്ചുവളരട്ടെ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP