Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോഷ്യൽ മീഡിയ വഴി മുഹമ്മദ് നബിയെയും ഖുർആനെയും ഇസ്ലാമിനെയും അവഹേളിച്ചുവെന്ന് പരാതി; പെന്തക്കോസ്ത് വിശ്വാസിയായ യുവാവ് അറസ്റ്റിൽ; നടപടി മുസ്ലിം മഹല്ല് കമ്മറ്റികളുടെ പരാതിയെ തുടർന്ന്; ചുമത്തിയത് മതസ്പർദ്ധ വളർത്തും വിധമുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതിന് എതിരായ വകുപ്പുകൾ; കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിൽ; പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച് വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ തിരുവല്ലയിൽ പ്രതിഷേധം

സോഷ്യൽ മീഡിയ വഴി മുഹമ്മദ് നബിയെയും ഖുർആനെയും ഇസ്ലാമിനെയും അവഹേളിച്ചുവെന്ന് പരാതി; പെന്തക്കോസ്ത് വിശ്വാസിയായ യുവാവ് അറസ്റ്റിൽ; നടപടി മുസ്ലിം മഹല്ല് കമ്മറ്റികളുടെ പരാതിയെ തുടർന്ന്; ചുമത്തിയത് മതസ്പർദ്ധ വളർത്തും വിധമുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതിന് എതിരായ വകുപ്പുകൾ; കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിൽ; പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച് വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ തിരുവല്ലയിൽ പ്രതിഷേധം

എസ് രാജീവ്

തിരുവല്ല: സോഷ്യൽ മീഡിയ വഴി മുഹമ്മദ് നബിയെയും ഖുർആനെയും ഇസ്ലാമിനെയും അവഹേളിച്ചുവെന്ന പരാതിയിൽ പെന്തക്കോസ്ത് വിശ്വാസിയായ യുവാവ് അറസ്റ്റിൽ. തിരുവല്ല കല്ലൂർ പുത്തൻ പുരയ്ക്കൽ ഏബ്രഹാം ജോൺ മോനി ( 43 ) ആണ് അറസ്റ്റിലായത്. മുഹമ്മദ് നബിയെ ചെകുത്താനായി ചിത്രീകരിച്ചും ഖുറാനെയും മുസ്ലിം സമൂഹത്തെയും വിശ്വാസത്തെയും അവഹേളിച്ചും ഫേസ് ബുക്കിൽ നിരന്തരമായി പോസ്റ്റുകൾ ഇടുന്നുവെന്ന് കാട്ടി മുത്തൂർ മുസ്ലിം ജമാ അത്ത് അടക്കം അഞ്ച് മഹല്ല് കമ്മിറ്റികൾ തിരുവല്ല പൊലീസിൽ പരാതി നൽകിയിരുന്നു.

ചാവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഏബ്രഹാം ജോണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസി 153 A , 120 ( o ) വകുപ്പുകൾ പ്രകാരം മതസ്പർദ്ധ വളർത്തും വിധമുള്ള വാർത്തകൾ പ്രചരിപ്പിക്കുക, സോഷ്യൽ മീഡിയയിലൂടെ ദൈവങ്ങളെയും മത വിശ്വാസത്തെയും അവഹേളിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. പ്രവാചകൻ മുഹമ്മദിനെ അപകീർത്തിപ്പെടുത്തുന്ന, നൂറിലധികം പോസ്റ്റുകളും ചിത്രങ്ങളുമാണ് ഇയാൾ ഫെയ്‌സ് ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതറിഞ്ഞതോടെയാണ് മഹല്ല് കമ്മിറ്റികൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതേ തുടർന്നായിരുന്നു അറസ്റ്റ്, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മതസ്പർധ വളർത്തിയതിനും പ്രചരിപ്പിച്ചതിനും ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ തിരുവല്ലയിലെ വിവിധ മുസ്ലിം ജമാഅത്തുകൾ സംയുക്തമായി ഇന്നലെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ഇന്നു രാവിലെയാണ് ഇയാളെ പിടികൂടിയത്. പ്രവാചകനെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റുകൾ ഫേസ്‌ബുക്ക് വഴിയാണ് ഇയാൾ വ്യാപകമായി പ്രചരിപ്പിച്ചത്.സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച് വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് അഞ്ചിന് തിരുവല്ലയിൽ പ്രകടനം നടത്തും.

എന്നാൽ പിടിയിലാവുന്നതിന് തൊട്ടുമുമ്പ് എല്ലാവരോടും ക്ഷമചോദിച്ചുകൊണ്ട് ഏബ്രഹാം ജോൺ മോനി ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.'എനിക്ക് എല്ലാ മനുഷരോടും ഒരേ പോലെ ആണ്. ഞാൻ എല്ലാ മനുഷരോടും ഒരേ പോലെ സ്നേഹിക്കുന്നു. അതാണ് എന്റെ ദൈവമായ കർത്താവ് ഞങ്ങളെ പഠിപ്പിച്ചേക്കുന്നത്. നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണമെന്ന്. എന്നാൽ പൈശാചികമായ കാര്യങ്ങളെ കാണ്ടാൽ മാത്രമാണ് എതിർക്കുന്നതും, പറയുന്നതും. എന്തെങ്കിലും അവിവേകം ഉണ്ടങ്കിൽ ക്ഷമിക്കുക.'- എന്നാണ് ഇദ്ദേഹം വിശദീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP