Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരിച്ചില്ലെന്ന് തെളിയിക്കാൻ എൻഡോസൾഫാൻ ഇരകൾ സെൽഫിയെടുത്ത് അയക്കണം! അങ്കണവാടി വർക്കർമാർ ദുരിതബാധിതരെ അവരുടെ വീടുകളിൽ സന്ദർശിച്ച് ഒപ്പം നിന്ന് സെൽഫിയെടുത്ത് അയക്കണം; ഇര മരിച്ചുകഴിഞ്ഞിട്ടും ചില കുടുംബങ്ങൾ എൻഡോസൾഫാൻ ദുരിതബാധിതകർക്കുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടെന്നും ഇത് തടയാണാണ് നടപടിയെന്നും വിശദീകരണം; എൻഡോസൾഫാൻ സെല്ലിന്റെ വിചിത്രമായ നിർദേശത്തിൽ ശക്തമായ പ്രതിഷേധവുമായി ഇരകൾ

മരിച്ചില്ലെന്ന് തെളിയിക്കാൻ എൻഡോസൾഫാൻ ഇരകൾ സെൽഫിയെടുത്ത് അയക്കണം! അങ്കണവാടി വർക്കർമാർ ദുരിതബാധിതരെ അവരുടെ വീടുകളിൽ സന്ദർശിച്ച് ഒപ്പം നിന്ന് സെൽഫിയെടുത്ത് അയക്കണം; ഇര മരിച്ചുകഴിഞ്ഞിട്ടും ചില കുടുംബങ്ങൾ എൻഡോസൾഫാൻ ദുരിതബാധിതകർക്കുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടെന്നും ഇത് തടയാണാണ് നടപടിയെന്നും വിശദീകരണം; എൻഡോസൾഫാൻ സെല്ലിന്റെ വിചിത്രമായ നിർദേശത്തിൽ ശക്തമായ പ്രതിഷേധവുമായി ഇരകൾ

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: ജീവിച്ചിരിക്കുന്നുണ്ടെന്നതിന് തെളിവായി എൻഡോസൾഫാൻ ഇരകൾ സെൽഫിയെടുത്ത് അയക്കണമെന്ന അധികൃതരുടെ നിർദേശത്തിൽ കാസർകോട് വ്യാപക പ്രതിഷേധം. ഇതിനായി അങ്കണവാടി വർക്കർമാരെയാണ് എൻഡോസൾഫാൻ സെൽ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവർ ദുരിതബാധിതരെ അവരുടെ വീടുകളിൽ സന്ദർശിച്ച് ഒപ്പം നിന്ന് സെൽഫിയെടുത്ത് അയക്കണം. ഇര മരിച്ചുകഴിഞ്ഞിട്ടും ചില കുടുംബങ്ങൾ എൻഡോസൾഫാൻ ദുരിതബാധിതകർക്കുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടെന്നും ഇത് തടയാണാണ് നടപടിയെന്നമാണ് ഔദ്യോഗിക വിശദീകരണം.

എൻഡോസൾഫാൻ സെല്ലാണ് വിചിത്രമായ ഈ നിർദ്ദേശം അങ്കണവാടി വർക്കർമാർക്ക് നൽകിയത്. ജില്ലാ കലക്ടർ വിളിച്ചുചേർത്ത യോഗത്തിൽ സെൽഫിയെടുത്ത് അയക്കണമെന്ന് നിർദേശിച്ചുവെന്നാണ് എൻഡോസൾഫാൻ സെൽ ഡെപ്യൂട്ടി കലക്ടർ വിശദീകരിക്കുന്നത്. രോഗി മരിച്ചുകഴിഞ്ഞിട്ടും എൻഡോസൾഫാൻ ഇരകളുടെ കുടുംബങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടെന്നും ഇത് കണ്ടെത്താനാണ് സെൽഫിയെടുത്ത് അയക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചതെന്നുമാണ് ഔദ്യോഗിക വിശദീകരണം. അധികൃതരുടെ നിർദേശത്തിനെതിരേ ഇരകളുടെ കുടുംബങ്ങളും ആക്ഷൻ കമ്മിറ്റിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

അങ്കണവാടി വർക്കർമാർ ദുരിതബാധിതരുടെ വീടുകളിലെത്തി ഇരകൾക്കൊപ്പം നിന്ന് സെൽഫിയെടുക്കാൻ തുടങ്ങിയതോടെയാണ് പ്രതിഷേധം ശക്തമായത്. കഴിഞ്ഞദിവസം എൻഡോസൾഫാൻ ദുരിതബാധിതരും അമ്മമാരും കാസർഗോഡ് പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ ഒപ്പുമരച്ചോട്ടിൽ പ്രതിഷേധ സംഗമം നടത്തി. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സംഗമം. എൻഡോസൾഫാൻ ദുരിതബാധിതയുടെ അമ്മ സി.വി നളിനി ചടങ്ങിന്റെ സെൽഫി എടുത്തുകൊണ്ടാണ് പ്രതിഷേധ സംഗമം ആരംഭിച്ചത്. സാംസ്‌കാരിക പ്രവർത്തകൻ നാരായണൻ പേരിയ ഉദ്ഘാടനം ചെയ്തു.

എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണൻ, പ്രേമചന്ദ്രൻ ചോമ്പാല, ശിവകുമാർ, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ പ്രസംഗിച്ചു.അതേസമയം, എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന സെല്ലിന് കഴിയുന്നില്ലെന്ന ആരോപണവും ശക്തമായിട്ടുണ്ട്. സെല്ലിന്റെ കെടുകാര്യസ്ഥത കൊണ്ട് ഇക്കഴിഞ്ഞ ഓണത്തിന് മുൻപ് പെൻഷൻ മുടങ്ങിയിരുന്നു. ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ലാത്തവരാണ് സെല്ലിലുള്ളതെന്നാണ് ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP