Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തെ മാറ്റി മറിക്കാൻ ഇതാ ദുബായിലെ മരുഭൂമിയിൽ ഒരു അത്യപൂർവ ലബോറട്ടറി; 2050 ഓടെ റിന്യൂവബിൾ എനർജിയെ ആശ്രയിക്കാൻ ഉറപ്പിച്ച് പരീക്ഷണം തുടങ്ങി യുഎഇ; ഈ സ്വാശ്രയ നഗരത്തിൽ വെള്ളവും വൈദ്യുതിയും വാഹനങ്ങളും മുതൽ എല്ലാം പ്രകൃതിയുടെ സ്വാഭാവികതയിൽ നിന്ന്

ലോകത്തെ മാറ്റി മറിക്കാൻ ഇതാ ദുബായിലെ മരുഭൂമിയിൽ ഒരു അത്യപൂർവ ലബോറട്ടറി; 2050 ഓടെ റിന്യൂവബിൾ എനർജിയെ ആശ്രയിക്കാൻ ഉറപ്പിച്ച് പരീക്ഷണം തുടങ്ങി യുഎഇ; ഈ സ്വാശ്രയ നഗരത്തിൽ വെള്ളവും വൈദ്യുതിയും വാഹനങ്ങളും മുതൽ എല്ലാം പ്രകൃതിയുടെ സ്വാഭാവികതയിൽ നിന്ന്

മറുനാടൻ ഡെസ്‌ക്‌

ദുബായ്: 2050 ആകുമ്പോഴേക്കും യുഎഇയിൽ വിവിധ ആവശ്യങ്ങൾക്കുപയോഗിക്കുന്ന ഊർജത്തിന്റെ 40 ശതമാനവും റിന്യൂവബിൾ ഉറവിടങ്ങളിൽ നിന്നാക്കുകയെന്ന മഹത്തായ ലക്ഷ്യത്തിനായി ഇപ്പോൾ തന്നെ തയ്യാറെടുപ്പ് തുടങ്ങിയിരിക്കുകയാണ് ഈ രാജ്യം. ലോകത്തെ തന്നെ ഇക്കാര്യത്തിൽ മാറ്റി മറിക്കുന്നതിന് വഴിയൊരുക്കുന്ന ഒരു അത്യപൂർവ ലബോറട്ടറി ദുബായിൽ ഇതിനായി ആരംഭിച്ചിട്ടുണ്ട്. 2050 ഓടെ റിന്യൂവബിൾ എനർജിയെ കൂടിയ തോതിൽ ആശ്രയിക്കാൻ ഉറപ്പിച്ച് പരീക്ഷണം തുടങ്ങിയിരിക്കുകയാണ് ഈ ലബോറട്ടറിയിലൂടെ യുഎഇ. തൽഫലമായി ഈ സ്വാശ്രയ നഗരത്തിൽ വെള്ളവും വൈദ്യുതിയും വാഹനങ്ങളും മുതൽ എല്ലാം പ്രകൃതിയുടെ സ്വാഭാവികതയിൽ നിന്നായിരിക്കും ഉണ്ടാക്കാൻ പോകുന്നത്.

ദുബായുടെ ആസ്ഥാനത്ത് നിന്നും വെറും 12.5 മൈൽ അകലത്താണ് സസ്റ്റെയിനബിൾ സിറ്റി എന്ന ഈ വിശാലമായ പരീക്ഷണ ഇടം സ്ഥാപിച്ചിരിക്കുന്നത്.ഗ്രീൻ ടെക്നോളജി വികസിപ്പിച്ച് റിന്യൂവബിൾ എനർജി വ്യാപകമാക്കാനാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.തുടർന്ന് വ്യാപകമായ തോതിൽ സൗരോർജവും വെള്ളം റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നതിനുള്ള സംവിധാനങ്ങളും ത്വരിതപ്പെടുത്തുന്നതായിരിക്കും. സസ്റ്റെയിനബിൾ സിറ്റിയിൽ 500 വില്ലകളും 89 അപാർട്ട്മെന്റുകളുമാണുള്ളത്. ഇതിന്റെ പ്രവർത്തനം 2016ലായിരുന്നു ഔപചാരികമായി ആരംഭിച്ചിരുന്നത്.

ഇവിടെ കാറുകൾ വലിയ തോതിൽ ഉപയോഗിക്കുന്നില്ല. പകരം ഇവിടുത്തെ താമസക്കാർ നടന്നിട്ടോ അല്ലെങ്കിൽ സൈക്കിളിലോ അല്ലെങ്കിൽ ഇലക്ട്രിക് കാർട്ടുകളിലോ ആണ് സഞ്ചരിക്കുന്നത്. മരങ്ങളാണ് സസ്റ്റെയിനബിൾ സിറ്റിക്ക് അതിരുകളായി വർത്തിക്കുന്നത്. അംബരചുംബികളും എയർ കണ്ടീഷൻ ചെയ്ത ഷോപ്പിങ് മോളുകളും തിങ്ങി നിറഞ്ഞ യുഎഇയിൽ പ്രത്യേകിച്ച് ദുബായിൽ അതിൽ നിന്നും വഴിമാറിയുള്ള ഒരു മാതൃകാപരമായ പരീക്ഷണത്തിനാണ് സസ്റ്റെയിനബിൾ സിറ്റിയിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്. ജീവിത ശൈലിയിലും ഊർജ ഉപയോഗത്തിലും അടിമുടി മാറ്റങ്ങൾ വരുത്തുന്നതിനായി യുഎഇ ഈ അടുത്ത കാലത്ത് നിരവധി ഗ്രീൻ മൈൻഡഡ് ഡെവലപ്മെന്റുകൾ കമ്മീഷൻ ചെയ്തിരുന്നു.

2050 ആകുമ്പോഴേക്കും രാജ്യത്ത് ഉപയോഗിക്കുന്ന ഊർജത്തിന്റെ 40 ശതമാനവും റിന്യൂവബിൾ ഉറവിടങ്ങളിൽ നിന്നാക്കുകയെന്ന മഹത്തായ ലക്ഷ്യം മുന്നിൽ കണ്ട് കൊണ്ടാണ് ഈ വക മാതൃകാപരമായ ചുവട് വയ്പുകൾ യുഎഇ നടത്തുന്നത്.സസ്റ്റെയിനബിൾ സിറ്റിയിൽ ആദ്യ താമസക്കാർ 2016ലാണ് എത്തിയിരുന്നത്. ഇവിടെയുള്ള വില്ലകളിലും അപാർട്ട്മെന്റുകളിലും അവസാന ഘട്ട താമസക്കാർ അടുത്ത വർഷമെത്തുമെന്നാണ് റിപ്പോർട്ട്. പ്രൈവറ്റ് സെറ്റിൽമെന്റായ ഈ സിറ്റി വളരെ കുറഞ്ഞ തോതിൽ ഊർജവും വെള്ളവും ഉപയോഗിച്ച് കഴിയാൻ സാധ്യമായ വിധത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

500 ലോ ലൈയിങ് വില്ലകളാണ് ഇവിടെയുള്ളത്. ഇവയിൽ ഏതാണ്ട് 3000ത്തോളം പേർക്ക് താമസിക്കാം. ഇതിന് പുറമെ ഇവിടെ കമേഴ്സ്യൽ സ്പേസുകളും മോസ്‌കും 11 ബയോഡോം ഗ്രീൻഹൗസുകളും ഫാമുകളും സജ്ജമാക്കിയിട്ടുണ്ട്. ഇവയെല്ലാം റിന്യൂവബിൾ എനർജിമാത്രം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.

 

വെള്ളം റീസൈക്കിൾ ചെയ്തുപയോഗിക്കുന്നതിനാൽ ജലോപഭോഗം വളരെ ചുരുക്കാനും ഈ പരീക്ഷണപദ്ധതിയിലൂടെ സാധിക്കുന്നുണ്ട്.ഇവിടേക്ക് വേണ്ടുന്ന ഊർജം ഇവിടെ നിന്നു തന്നെയാണ് ഉൽപാദിപ്പിക്കുന്നത്. ഇതിന്റെ വൻ വിജയം മൂലം ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സമാനായ പദ്ധതികൾ ഈ പ്രദേശത്ത് ആരംഭിക്കുന്നതിനുള്ള നീക്കവും സജീവമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP