Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭാര്യയേയും കുഞ്ഞിനെയും കാണാൻ വീട്ടിലേക്ക് യാത്ര തിരിച്ച ഭർത്താവിനെ കാത്തിരുന്നത് മരണം; ജീവിച്ചു കൊതിതീരാതെ പൊലിഞ്ഞു പോയ മനുഷ്യൻ ആത്മാവായി എത്തിയപ്പോൾ കണ്ടത് വെള്ള പുതപ്പിച്ച മൃതദേഹത്തിനരികിൽ അലമുറയിടുന്ന ഭാര്യയെ: ഭീകരാക്രമണത്തിന്റെ ദുരന്ത കഥ പറയുന്ന ഒരു ഹ്രസ്വചിത്രം കാണാം

ഭാര്യയേയും കുഞ്ഞിനെയും കാണാൻ വീട്ടിലേക്ക് യാത്ര തിരിച്ച ഭർത്താവിനെ കാത്തിരുന്നത് മരണം; ജീവിച്ചു കൊതിതീരാതെ പൊലിഞ്ഞു പോയ മനുഷ്യൻ ആത്മാവായി എത്തിയപ്പോൾ കണ്ടത് വെള്ള പുതപ്പിച്ച മൃതദേഹത്തിനരികിൽ അലമുറയിടുന്ന ഭാര്യയെ: ഭീകരാക്രമണത്തിന്റെ ദുരന്ത കഥ പറയുന്ന ഒരു ഹ്രസ്വചിത്രം കാണാം

ശ്രീകുമാർ കല്ലിട്ടതിൽ

ഴിവുറ്റ നിരവധി മലയാളികൾ ബ്രിട്ടനിൽ ഉണ്ട്. പ്രത്യേകിച്ചും സിനിമയിലും ഷോർട്ട് ഫിലിമുകളിലും ഒക്കെ ശ്രദ്ധേയമായ സാന്നിധ്യം അറിയിച്ചവർ നിരവധിയാണ്. എന്നാൽ സാങ്കേതിക മികവിലൂടെ വ്യത്യസ്തത പുലർത്തുന്ന ഒരു മികച്ച ഹ്രസ്വ ചിത്രമാണ് ബ്രിട്ടീഷ് മലയാളി ബിജു മാത്യു കഥയും തിരക്കഥയും എഴുതി അഭിനയിച്ച 'ഗുഡ് ഫ്രൈഡേ'. നിനച്ചിരിക്കാതെ ഭീകരാക്രമണത്തിൽ ബസ് സ്ഫോടനത്തിൽ മരണപ്പെടുന്ന ഒരുപറ്റം പേർ എങ്ങനെ മരണപെട്ടു എന്ന് പോലും അറിയാത്ത ഇവരിൽ ഒരാളായി നായക കഥാപാത്രമായ ബിജു മാത്യു മാറുന്നു.

രാരീരം പാടി കുഞ്ഞിനെ ഉറക്കുന്ന അമ്മയുടെ താരാട്ട് പാട്ടോടെ തുടങ്ങുന്ന 'ഗുഡ് ഫ്രൈഡേ' വേറിട്ട അനുഭവമമാണ് പ്രേക്ഷകർക്കു സമ്മാനിക്കുന്നത്. തുടർന്ന് വരുന്ന ഒരു ഫോൺ കോളിലൂടെയാണ് കഥ വികസിക്കുന്നത്. സസ്‌പെൻസ് നിറഞ്ഞ രംഗങ്ങളിലൂടെ പിന്നെയും ജീവിക്കാൻ കൊതിയുള്ള ഭർത്താവിനെയും അച്ഛനെയും ഒക്കെ അഭിനയ പാടവം നിറഞ്ഞ ഒരു മികച്ച അഭിനേതാവിന്റെ മെയ് വഴക്കത്തോടെ ബിജു മാത്യു അഭിനയിച്ച രംഗങ്ങൾ മനസ്സിൽ നിറഞ്ഞു നിൽക്കും.

ഓക്‌സ്‌ഫോർഡിലെ മലയാളി സംഘടനയായ ഓക്സ്മാസിന്റെ സ്‌കിറ്റുകളിലൂടെ കാണികളെ ചിരിപ്പിച്ചിട്ടുള്ള ബിജു ഈ വേഷം ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. യുകെയിൽ പൂർത്തീകരിക്കാൻ ഇരുന്ന ചിത്രം സാങ്കേതിക കാരണങ്ങളാൽ ഷൂട്ടിങ് നടന്നില്ല. എന്നാൽ ബിജു ഓക്സ്മാസ് മാഗസിനിൽ എഴുതിയ 'നുണ പറയുന്ന സത്യങ്ങൾ' എന്ന തന്റെ ഈ കഥ ഹ്രസ്വചിത്രം ആക്കണം എന്ന ഉറച്ച തീരുമാനത്തിലായിരുന്നു സ്വന്തം നാടായ രാമപുരം തന്നെ ലൊക്കേഷനാക്കി ഗുഡ് ഫ്രൈഡേ ചിത്രീകരണം പൂർത്തിയാക്കിയത്.

ഈ വർഷത്തെ ഓക്സ്മാസ് ഓണം ആഘോഷത്തിൽ പ്രദർശിപ്പിച്ചു മികച്ച അഭിപ്രായം തേടിയിരുന്നു. ഒരു സാധാരണ ഷോർട്ട് ഫിലിമിൽ നിന്നും വ്യത്യസ്തമായി സസ്‌പെൻസ് നിറഞ്ഞ രംഗങ്ങളിലൂടെയാണ് ഈ ഹ്രസ്വ ചിത്രം 22 മിനിറ്റ് നമ്മെ കാഴ്ചയുടെ ലോകത്തേക്ക് കൊണ്ടു പോകുന്നത്. നായകനും നായികയ്ക്കും മാത്രമല്ല ഇതിലെ കഥാപാത്രങ്ങൾ ആയ ഒരാൾക്കും പേരും ഇല്ല എന്നത് മറ്റൊരു പ്രത്യേകതയാണ്. സിനിമാറ്റിക്ക് സ്‌റ്റൈലിൽ ഉള്ള മികവാർന്ന ശബ്ദലേഖനവും അവതരണ രീതിയും ഒക്കെ നിറഞ്ഞ ഗുഡ് ഫ്രൈഡേ വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.

നാട്ടിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് സ്‌കൂളിൽ ക്ലർക്കായിരിക്കുമ്പോഴാണ് 2006ൽ ബിജു യുകെയിൽ എത്തുന്നത്. ഓക്‌സ്‌ഫോർഡിൽ താമസിക്കുന്ന ബിജു മാത്യുവും ഭാര്യ ഡെയ്‌സിയും (അനസ്തറ്റിക്ക് നഴ്സ്) ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്യുന്നത്. അലാന ബിജു, എയ്ഡൻ ബിജു. കുട്ടികാലം മുതൽ കഥ എഴുത്തിലും സ്‌കൂൾ കലാപരിപാടികളിലും ഒക്കെ സജീവമായിരുന്ന ബിജുവിന്റെ ഉള്ളിലെ മികച്ച ഒരുനടനെ ഈ ഹ്രസ്വ ചിത്രത്തിലൂടെ കാണാൻ കഴിയുന്നു.

നിർമ്മാണം ബ്ലാക് പൂൾ പ്രൊഡക്ഷൻ, ക്യാമറ അവിനാഷ് വി എ, ഗാന രചന ജോയി കെ. എ, സംഗീതം സുനിൽ ജോർജ്, ആലാപനം- അലിഡാ മരിയ ജിൻസൺ. അഭിനയിച്ചവർ റിയ മേരി റെക്‌സ്, റെജി ജോയി, ജോയി കെ എ രാമപുരത്തിന്റെ ഗ്രാമീണതയിലെ പച്ചപ്പും ഒക്കെ ദൃശ്യങ്ങൾ കൂടുതൽ മനോഹരമാക്കി. അറിയപ്പെടുന്ന മികിക്രി കലാകാരനായ ട്യുബി ഹരിശ്രീയാണ് ടെലിഫിലിം സംവിധാനം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP