Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മനംകവരുന്ന സംഗീതവുമായി ബീറ്റ്സ് ലൈവ് മ്യൂസിക്കൽ ബാൻഡ് നവമ്പർ മൂന്നിന് എഡ്മൺറ്റണിൽ

മനംകവരുന്ന സംഗീതവുമായി ബീറ്റ്സ് ലൈവ് മ്യൂസിക്കൽ ബാൻഡ് നവമ്പർ മൂന്നിന് എഡ്മൺറ്റണിൽ

ബൈജു പിവി

എഡ്മൺറ്റൻ: സംഗീതത്തിന്റെ മാസ്മരിക താളവും ലയവുമായി ബീറ്റ്സ്ബാൻഡിന്റെ സംഗീതമേളം നവമ്പർ മൂന്നിന് ഷെർവുഡ് പാർക്ക് ഫെസ്റ്റിവൽപ്ലേസിൽ അരങ്ങേറുകയാണ്. എഡ്മൺറ്റണിലെ ഇന്ത്യൻ വശംജരായസംഗീതപ്രതിഭകളുടെ ഇ സംഗമത്തിന് നേതൃത്വം കൊടുക്കുന്നത് കീ ബോർഡ്‌വിദഗ്ധൻ ചെറി ഫിലിപ്പും, ഗിറ്റാർ വിദഗ്ധൻ സനിൽ അസീസും, ഗായകൻ തിൻതിമോത്തിയും കൂടിയാണ്.

പ്രസ്ഥ മലയാളി ഗായകരായ ശ്രുതി നായർ, വിന്നിറോസ്, വാണി നായർ, നിതിൻ തിമോത്തി എന്നിവരെ കൂടാതെ സീ ടീവിഇന്റർനാഷണൽ ഐക്കൺ ആയി തെരഞ്ഞെടുക്കപ്പെട്ട ബംഗാളി ഗായിക നന്ദിനിദേബനാത്, കാനഡയിലെ പ്രസ്തനായ തെലുങ്ക് ഗായകൻ രാഘവ് വാമരാജുഎന്നിവരും ഗായകരായി എത്തുന്നു. മലയാളത്തിലെയും, ഹിന്ദിയിലെയും, മറ്റുദക്ഷിണേഡ്യൻ ഭാഷകളിലെയും എക്കാലത്തെയും ഹിറ്റുകൾ ഒരുമിച്ചു വേദിയിൽപുനരവതരിക്കുന്ന അവിസ്മരണീയ സംഗീത വിരുന്നാണ് ബീറ്റ്സ് ടീംഅണിയറയിൽ ഒരുക്കികൊട്‌നിരിക്കുന്നത്.

ചെറിയുടെ മാന്ത്രിക വിരലുകളിൽ കീ ബോർഡ് ചലിക്കുമ്പോൾ, മലയാളിയായസനിൽ അസീസും, ഷാരുഹെൻ പോളും, ജാൻ മിൺറാഡ് ഗോമസ്ഉം ഗിറ്റാറിൽഅകമ്പടി സേവിക്കുന്നു. കൗശിക് ശിവരാമൻ വയലിനും, ആനന്ദ് ജോസെഫും,ആരോൺ മിഞ്ചവും പെർക്യൂഷനും കൈകാര്യം ചെയ്യുന്നു. നവംബര് മൂന്നിന്‌വൈകീട്ട് നാലരക്ക് ആരംഭിക്കുന്ന പരിപാടിക്ക് ഒരാൾക്ക് പത്തു ഡോളർമാത്രമാണ് ടിക്കറ്റ് നിരക്ക്. ഹാഷ് ടാഗ് കാനഡ പരിപാടിയുടെ ഔദ്യോഗികമീഡിയ പാർട്ണർമാർ ആണ്. റിയൽറ്റർ ജിജോ ജോർജ്, സൗത്ത് ഈസ്റ്റ് ഡെന്റൽക്ലിനിക്, നാട്യ ഡാൻസ് അക്കാദമി, ഗോ ഈസി ഇമിഗ്രേഷൻ, സവോയ്സ്‌റെസ്റ്റോറന്റ് എന്നിവരാണ് പരിപാടിയുടെ മുഖ്യ സ്പോൺസർമാർ. മികവ്‌തെളിയിച്ച പ്രാദേശിക കലാകാരന്മാരെ അണിനിരത്തി ഒരുക്കുന്ന ഈസായാഹ്നം, എഡ്മൺറ്റണിലെ മലയാളികൾക്ക് ലഭിക്കാവുന്ന അപൂർവ ലൈവ്‌സംഗീത വിരുന്നാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP