Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യക്കാരും സായിപ്പും എല്ലാം ജീവിതം തുടങ്ങിയത് ആഫ്രിക്കയിലെ ഈ കൊച്ചു തടാക തീരത്ത് നിന്ന്; മനുഷ്യവർഗത്തിന്റെ ഉത്ഭവം ബോട്സ്വാനയിലെ മാക്ഗഡികഗാഡി-ഓകാവാൻഗോ തടാക തീരത്ത് നിന്നെന്ന് കണ്ടെത്തി സിഡ്നി സർവകലാശാല; ആഫ്രിക്കയിൽ ഏദൻ തോട്ടത്തിൽ പിറന്ന മനുഷ്യരുടെ മുന്നേറ്റ ചരിത്രം പുറംലോകം അറിയുമ്പോൾ

ഇന്ത്യക്കാരും സായിപ്പും എല്ലാം ജീവിതം തുടങ്ങിയത് ആഫ്രിക്കയിലെ ഈ കൊച്ചു തടാക തീരത്ത് നിന്ന്; മനുഷ്യവർഗത്തിന്റെ ഉത്ഭവം ബോട്സ്വാനയിലെ മാക്ഗഡികഗാഡി-ഓകാവാൻഗോ തടാക തീരത്ത് നിന്നെന്ന് കണ്ടെത്തി സിഡ്നി സർവകലാശാല; ആഫ്രിക്കയിൽ ഏദൻ തോട്ടത്തിൽ പിറന്ന മനുഷ്യരുടെ മുന്നേറ്റ ചരിത്രം പുറംലോകം അറിയുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

സിഡ്‌നി: വെളുത്തവർഗക്കാർക്ക് കറുത്ത വർഗക്കാരെ കാണുമ്പോൾ തോന്നുന്ന പുച്ഛത്തിനും മേൽക്കോയ്മാ മനോഭാവത്തിനും യാതൊരു അർത്ഥവുമില്ലെന്നും കാരണം ഇവരെല്ലാം ആവിർഭവിച്ചത് ആഫ്രിക്കയിലെ പൊതു പാരമ്പര്യത്തിൽ നിന്നുമാണെന്നും സ്ഥിരീകരിക്കുന്ന വിപ്ലവകരമായ കണ്ടെത്തലുമായി സിഡ്നി സർവകലാശാലയിലെ ഗവേഷകർ രംഗത്തെത്തി. ഇത് പ്രകാരം ഇന്ത്യക്കാരും സായിപ്പും കറുത്തവർഗക്കാരും എല്ലാം ജീവിതം തുടങ്ങിയത് ആഫ്രിക്കയിലെ ഒരു കൊച്ചു തടാക തീരത്ത് നിന്നാണെന്നാണ് പുതിയ കണ്ടെത്തൽ. മനുഷ്യവർഗത്തിന്റെ ഉത്ഭവം ബോട്സ്വാനയിലെ മാക്ഗഡികഗാഡി-ഓകാവാൻഗോ തടാക തീരത്ത് നിന്നാണെന്നാ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

ആഫ്രിക്കയിൽ ഏദൻ തോട്ടത്തിൽ പിറന്ന മനുഷ്യരുടെ മുന്നേറ്റ ചരിത്രം പുറംലോകം അറിയുമ്പോൾ ഏവരും മൂക്കത്ത് വിരൽ വയ്ക്കുകയാണ്.ആദ്യത്തെ ആധുനിക മനുഷ്യർ ഇവിടെ നിന്നാണ് ഉത്ഭവിച്ചതെന്നും തുടർന്ന് ലോകമാകമാനം വ്യാപിക്കുകയായിരുന്നുവെന്നുമാണ് പുതിയ ഗവേഷണത്തിലൂടെ തിരിച്ചറിഞ്ഞിരിക്കുന്നത്.ചരിത്രാതീത കാലത്തെ മാക്ഗഡികഗാഡി-ഓകാവാൻഗോ വെറ്റ്ലാൻഡിലാണ് ഇന്ന് കാണുന്ന മനുഷ്യരുടെ മാതാപിതാക്കൾ പിറന്ന് വീണതെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. സാംബസി നദിക്ക് തെക്ക് ഭാഗത്താണീ ആദിമ ഈറ്റില്ലം നിലകൊള്ളുന്നത്.

ഡിഎൻഎ രേഖകളുടെയും മൈഗ്രേഷൻ പാറ്റേണുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ ഈ പഠനമനുസരിച്ച് എല്ലാ ആധുനിക മനുഷ്യരുടെയും ജനിത വഴി ഈ പ്രദേശത്ത് നിന്നാണ് രണ്ട് ലക്ഷം വർഷം മുമ്പ് ആരംഭിച്ചിരിക്കുന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഇവിടുത്തെ ഊഷ്മളമായതും പച്ചപ്പ് നിറഞ്ഞതുമായ സമൃദ്ധ ഭൂമികയിലാണ് ആധുനിക മനുഷ്യവർഗം പെറ്റ് പെരുകാനാരംഭിച്ചതെന്നും തുടർന്ന് ഇവിടെ നിന്നും 1,30,000 വർഷങ്ങൾക്ക് മുമ്പ് മനുഷ്യർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

നിലവിലെ കൽഹാരി മരുഭൂമിയിൽ നമ്മുടെ പൂർവികരുടെ നേർ പിൻഗാമികളെ ഇന്നും കാണാൻ സാധിക്കുന്നുണ്ട്. ശാരീരികശാസ്ത്രപരമായി ആധുനിക മനുഷ്യരെന്ന് കണക്കാക്കാവുന്നവർ രണ്ട് ലക്ഷം വർഷം മുമ്പ്ഇവിടെ ആവിർഭവിക്കുകയായിരുന്നുവെന്നാണ് പുതിയ പഠനത്തിന് നേതൃത്വമേകിയിരിക്കുന്ന പ്രഫ.വനേസ ഹായെസ് വെളിപ്പെടുത്തുന്നത്. മനുഷ്യരുടെ ആവിർഭാവം ആഫ്രിക്കയിൽ നിന്നാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെങ്കിലും ഇതിന്റെ കൃത്യമായ സ്ഥാനം എവിടെയാണെന്ന് നിർണയിക്കപ്പെട്ടിട്ടില്ലെന്നും തങ്ങൾക്ക് അത് സാധിച്ചിരിക്കുന്നുവെന്നും അവർ അവകാശപ്പെടുന്നു.

ഇപ്പോൾ ജീവിച്ചിരിക്കുന്ന 1200ൽ അധികം ആഫ്രിക്കക്കാരുടെ ഡിഎൻഎകൾ വിശദമായി പഠിച്ചാണ് ഹായെസിന്റെ നേതൃത്വത്തിലുള്ള പഠന സംഘം പുതിയ നിഗമനത്തിലെത്തിയിരിക്കുന്നത്.ആഫ്രിക്കയിലെ ഗ്രാമപ്രദേശങ്ങളിൽ കഴിയുന്ന ഖോയ്സാൻ വിഭാഗത്തിൽ പെട്ട ആളുകളിൽ നിന്നും പഠനത്തിനായി ഹായെസ് സാമ്പിളുകൾ ശേഖരിച്ചിരുന്നു. ആധുനിക മനുഷ്യന്റെ ഏറ്റവും അടുത്ത പിൻഗാമികളാണ് ഇവരെന്ന് കണക്കാക്കപ്പെടുന്നു. ആദ്യപരമ്പരയിലെ പൂർവമാതാപിതാക്കന്മാരുമായി നേരിട്ട് ജനിതകപരമായി അടുത്ത ബന്ധം പുലർത്തുന്ന വിഭാഗക്കാരാണ് ഖോയ് സാൻകാർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP