Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വില കുറഞ്ഞ ഐ ഫോണുമായി ആപ്പിൾ വരുന്നു; മാർച്ചിൽ റിലീസ് ചെയ്യുന്ന എസ്ഇടൂ 399 ഡോളറിന് വാങ്ങാൻ കഴിഞ്ഞേക്കും; സമ്പന്നരുടെ മാത്രം മൊബൈൽ എന്ന പേരുദോഷം മാറ്റാൻ ആപ്പിളിന്റെ പുതുവർഷ സമ്മാനം ഇങ്ങനെ

വില കുറഞ്ഞ ഐ ഫോണുമായി ആപ്പിൾ വരുന്നു; മാർച്ചിൽ റിലീസ് ചെയ്യുന്ന എസ്ഇടൂ 399 ഡോളറിന് വാങ്ങാൻ കഴിഞ്ഞേക്കും; സമ്പന്നരുടെ മാത്രം മൊബൈൽ എന്ന പേരുദോഷം മാറ്റാൻ ആപ്പിളിന്റെ പുതുവർഷ സമ്മാനം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പ്പിളിന്റെ ഐഫോൺ എസ്ഇ മോഡലിന്റെ പിൻഗാമിയെക്കുറിച്ച് കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭ്യൂഹങ്ങൾ തുടരുകയാണ്. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഫോൺ 2020 മാർച്ചിൽ വിപണിയിലെത്തുമെന്നാണ് പറയുന്നത്. ജനുവരിയിൽ എസ്ഇ 2 വിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. 2016 ൽ ആയിരുന്നു ആദ്യത്തെ ഐഫോൺ എസ്ഇ വിൽപനയ്‌ക്കെത്തിയത്. മറ്റുള്ള മോഡലുകളിൽ നിന്ന് വ്യത്യസ്തമായി വില കുറവാണെന്നുള്ളതാണ് ഈ ഐഫോണിന്റെ പ്രത്യേകത. 399 ഡോളറിന് എസ് ഇ 2 വാങ്ങാൻ സാധിക്കും മൂന്ന് വ്യത്യസ്ത നിറങ്ങളിലും രണ്ട് സ്റ്റോറേജ് ടയറുകളിലുമായിരിക്കും പുതിയ ഫോൺ അവതരിപ്പിക്കുന്നത്. 64 ജിബി പതിപ്പും 128 ജിബിയും ആയിരിക്കും അവ.

ഐഫോൺ 8 ന്റെ രൂപകൽപ്പനയ്ക്ക് സമാനമായിരിക്കും ഐഫോൺ എസ്ഇ 2, എന്നാൽ ആപ്പിളിന്റെ ഏറ്റവും പുതിയ പ്രോസസറായ എ 13 ബയോണിക്, പുതിയ ഐഫോൺ 11 ന്റെ അതേ ചിപ്പ് - ആപ്പിളിന്റെ പ്രീമിയം മോഡലുകളേക്കാൾ 1 ജിബി റാം കുറവായിരിക്കും. കമ്പനിയുടെ പഴയ മോഡലുകൾ, പ്രത്യേകിച്ച് ഐഫോൺ 6, 6 എസ് എന്നിവ ഉപയോഗിക്കുന്ന ഐഫോൺ ഉടമകളെ ആകർഷിക്കുന്നതിനുള്ള ഒരു ഫോൺ ആയിരിക്കും പുതിയ ഫോൺ. കാരണം അതിന് ശേഷം ഇറങ്ങിയ ഐ ഫോണുകളെല്ലാം തന്നെ വില കൂടിയതായിരുന്നു. സാധാരണക്കാർക്കും വാങ്ങാവുന്ന രീതിയിലാണ് എസ്ഇ 2 വിപണിയിൽ എത്തുന്നത്.

ഇപ്പോൾ ആദ്യത്തെ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റ് നിർമ്മാണത്തിലാണ് ആപ്പിൾ. എന്നാൽ ഇതിന്റെ പ്രത്യേകതകൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. ഹെഡ്സെറ്റ് ഏത് രൂപത്തിൽ ആണെന്നോ ഫേസ്‌ബുക്കിന്റെ ഗ്ലാസുകളോടോ മൈക്രോസോഫ്റ്റിന്റെ ഹോളോലെൻസിനോടോ സാമ്യം ഉള്ളതാണെന്നും പറയപ്പെടുന്നു. ഐഫോണുകളിലെ ട്രൂ-ഡെപ്ത് സവിശേഷതയ്ക്ക് സമാനമായ 3 ഡി സെൻസർ ഉൾക്കൊള്ളുന്ന പുതിയ ഐപാഡ് പ്രോയും അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP