Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാതിവഴിയിൽ എംബിബിഎസ് ഉപേക്ഷിച്ച് പത്രപ്രവർത്തനം പഠിക്കാൻ പോയി; പൊലീസ് തിരഞ്ഞു നടക്കുന്ന ഛോട്ടാ ഷക്കീലിനെ അഭിമുഖം നടത്തി ഞെട്ടിച്ചു ലാത്തൂരിലെ ഭൂകമ്പ ഭൂമിയിൽ ആദ്യം എത്തിയ പത്രക്കാരി; മുംബൈ സ്‌ഫോടനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ലോകത്തോട് പറഞ്ഞു; 56ാം വയസിൽ അകാലത്തിൽ വിട്ടു പിരിഞ്ഞ അത്താണിക്കാരി മറിയ എബ്രഹാം മാധ്യമ ലോകത്തെ അപൂർവ്വ പ്രതിഭ

പാതിവഴിയിൽ എംബിബിഎസ് ഉപേക്ഷിച്ച് പത്രപ്രവർത്തനം പഠിക്കാൻ പോയി; പൊലീസ് തിരഞ്ഞു നടക്കുന്ന ഛോട്ടാ ഷക്കീലിനെ അഭിമുഖം നടത്തി ഞെട്ടിച്ചു ലാത്തൂരിലെ ഭൂകമ്പ ഭൂമിയിൽ ആദ്യം എത്തിയ പത്രക്കാരി; മുംബൈ സ്‌ഫോടനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ലോകത്തോട് പറഞ്ഞു; 56ാം വയസിൽ അകാലത്തിൽ വിട്ടു പിരിഞ്ഞ അത്താണിക്കാരി മറിയ എബ്രഹാം മാധ്യമ ലോകത്തെ അപൂർവ്വ പ്രതിഭ

മറുനാടൻ ഡെസ്‌ക്‌

മുംബൈ; അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി ഛോട്ടാ ഷക്കീലുമായി അഭിമുഖം നടത്തി കോളിളക്കം സൃഷ്ടിച്ച മറിയ എബ്രഹാം എന്ന മാധ്യമപ്രവർത്തക വിടവാങ്ങിയത് 56ാം വയസിൽ. പ്രതിഭയിലെ മികവും വേറിട്ട ധീരതയുമായി പത്രപ്രവർത്തനത്തിൽ ദേശീയ ശ്രദ്ധ നേടിയ ദ് വീക്ക് മുൻ സീനിയർ കറസ്‌പോണ്ടന്റ് പത്രപ്രവർത്തന മേഖലയിലെ വേറിട്ട ശബ്ദമായിരുന്നു. തൊണ്ണൂറുകളിൽ ഇന്ത്യൻ പത്രപ്രവർത്തനത്തിനു പുതിയ ദിശാബോധം പകർന്ന പത്രപ്രവർത്തകയാണ് മലയാളികൂടിയായ മറിയ എബ്രഹാം.

ബെംഗളൂരുവിൽ സിറ്റി ടാബ് ഉൾപ്പെടെ പത്രങ്ങളിൽ ജോലി ചെയ്ത ശേഷം 1992 ലാണു ദ് വീക്കിലെത്തിയത്. ഛോട്ടാ ഷക്കീൽ അഭിമുഖം കൂടാതെ മുംബൈ സ്‌ഫോടനവും ലാത്തൂർ, ഭൂജ് ഭൂകമ്പങ്ങളും ഉൾപ്പെടെ സുപ്രധാന സംഭവങ്ങളിൽ മറിയയുടെ റിപ്പോർട്ടുകൾ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. പല നിർണായക വിവരങ്ങളും പുറത്തുകൊണ്ടു വന്നതും അവരായിരുന്നു.

ലാത്തൂരിൽ ഭൂകമ്പപ്രദേശത്ത് ആദ്യമെത്തിയ പത്രപ്രവർത്തക മറിയ ആയിരുന്നു. ശ്രീലങ്കയിൽ 1996 ലെ സംഘർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എച്ച്‌ഐവി രോഗികളെക്കുറിച്ചും പെൺകടത്തു റാക്കറ്റുകളെക്കുറിച്ചും മറ്റുമുള്ള അന്വേഷണാത്മക റിപ്പോർട്ടുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടു. ദ് വീക്ക് ലേഖികയായിരിക്കെ റോയിട്ടേഴ്‌സ് ഫൗണ്ടേഷൻ ഫെലോഷിപ് നേടി. 2002 ൽ ദ് വീക്ക് വിട്ട ശേഷം റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയൽ കറസ്‌പോണ്ടന്റായി. പിന്നീടു മുംബൈയിൽ ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിൽ അസിസ്റ്റന്റ് എഡിറ്ററായി.

തൃശൂർ അത്താണി പനച്ചിക്കൽ പരേതനായ ക്യാപ്റ്റൻ ടി.വി. ഏബ്രഹാമിന്റെയും ചെങ്ങന്നൂർ തേരകത്ത് പരേതയായ അമ്മിണി ഏബ്രഹാമിന്റെയും പുത്രിയാണ്.
ആലപ്പുഴ മെഡിക്കൽ കോളജിലെ വൈദ്യശാസ്ത്ര പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണു ബെംഗളൂരുവിൽ ബിരുദപഠനത്തിനു പോയത്. തുടർന്നു മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം. ഡോ. ജോസഫ് ഏബ്രഹാം, റെനി ഏബ്രഹാം എന്നിവർ സഹോദരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP