Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദായ നികുതി വകുപ്പിൽ നിന്നും അഞ്ചുലക്ഷം രൂപ തിരികെ ലഭിക്കാനുണ്ടെന്ന പേരിൽ റിട്ടയേർഡ് അദ്ധ്യാപികയിൽ നിന്നും തട്ടിയെടുത്തത് 28 ലക്ഷം രൂപ; മഹാരാഷ്ട്ര സ്വദേശിയെ ഫറോക്ക് പൊലീസ് പിടികൂടിയത് സാഹസികമായി

ആദായ നികുതി വകുപ്പിൽ നിന്നും അഞ്ചുലക്ഷം രൂപ തിരികെ ലഭിക്കാനുണ്ടെന്ന പേരിൽ റിട്ടയേർഡ് അദ്ധ്യാപികയിൽ നിന്നും തട്ടിയെടുത്തത് 28 ലക്ഷം രൂപ; മഹാരാഷ്ട്ര സ്വദേശിയെ ഫറോക്ക് പൊലീസ് പിടികൂടിയത് സാഹസികമായി

മറുനാടൻ മലയാളി ബ്യൂറോ

ഫറോക്ക്: റിട്ടയേർഡ് അദ്ധ്യാപികയിൽ നിന്ന് ഓൺ ലൈനിൽ 28 ലക്ഷം രൂപ തട്ടിയെടുത്ത മഹാരാഷ്ട്ര സ്വദേശിയെ ഫറോക്ക് പൊലീസ് പിടികൂടി. നാഗ്പൂർ ബന്ദാര റോഡിൽ മാത മന്ദിറിൽ അമോൽ മറോട്ടി കോങ്ങേ(36) ആണ് പിടിയിലായത്. പ്രൊഫസർക്ക് ഇൻകം ടാക്‌സ് റിട്ടേൺ അഞ്ചു ലക്ഷം രൂപ തിരികെ ലഭിക്കാനുണ്ടെന്നും അത് ലഭിക്കുവാൻ വേണ്ടി ബാങ്ക് അക്കൗണ്ട് നമ്പർ ആവശ്യമുണ്ടെന്നും പറഞ്ഞു ഫോൺ ചെയ്തായിരുന്നു തട്ടിപ്പിന്റെ തുടക്കം.അക്കൗണ്ട് നമ്പർ കൈവശപ്പെടുത്തി ഇയാൾ അക്കൗണ്ടിൽ നിന്നും 28 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു വെന്ന് പൊലീസ് പറഞ്ഞു.

പ്രതിയെ കോഴിക്കോട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇതിനുസമാനമായി പലരേയും ഇയാൾ കബളിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പലരും മാനഹാനി ഭയന്നു പരാതി പറയാതിരിക്കുകയാണ്.പ്രതിയുടെ കൂട്ടാളികളേയും പിടികൂടാനുള്ള ഒരുക്കത്തിലാണ് പൊലീസ്

പഞ്ചാബ്, ഡൽഹി,നാഗ്പൂർ എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയ ഫറോക്ക് പൊലീസ് നാഗ്പൂർ പരഡി പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. കോഴിക്കോട് നോർത്ത് എ.സി.എ.ജെ.ബാബുവിന്റെയും,ഫറോക്ക് പൊലീസ് ഇൻസ്പക്ടർ കെ.കൃഷ്ണന്റെയും നിർദ്ദേശപ്രകാരം എസ്‌ഐ എൻ.സുബൈർ,സി.പി.ഒ.മധുസൂദനൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP