Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രിവന്റീവ് ഓഫീസറായ ഉമ്മറും കീഴടങ്ങിയതോടെ പിടിയിലായത് എക്‌സൈസ് കസ്റ്റഡി മരണക്കേസിലെ ഏഴുപ്രതികളും; മലപ്പുറം സ്വദേശി രഞ്ജിത്തിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത് കഞ്ചാവുമായി പിടിയിലായതോടെ

പ്രിവന്റീവ് ഓഫീസറായ ഉമ്മറും കീഴടങ്ങിയതോടെ പിടിയിലായത് എക്‌സൈസ് കസ്റ്റഡി മരണക്കേസിലെ ഏഴുപ്രതികളും; മലപ്പുറം സ്വദേശി രഞ്ജിത്തിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത് കഞ്ചാവുമായി പിടിയിലായതോടെ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: പ്രിവന്റീവ് ഓഫീസറായ ഉമ്മർ കൂടി കീഴടങ്ങിയതോടെ എക്‌സൈസ് കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച കേസിലെ ഏഴ് പ്രതികളും പിടിയിലായി. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി ബിജു ഭാസ്‌കറിന്റെ മുന്നിലെത്തിയാണ് ഉമ്മർ കീഴടങ്ങിയത്.

ഒക്ടോബർ ഒന്നിനാണ്, തൃശ്ശൂർ പാവറട്ടിയിൽ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയ മലപ്പുറം സ്വദേശിയായ രഞ്ജിത്ത് മരിച്ചത്. എക്‌സൈസ് ഉദ്യോഗസ്ഥരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിലെത്തിക്കും മുമ്പേ രഞ്ജിത്ത് മരിച്ചിരുന്നു. അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കാണിച്ചതിനാൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ജീപ്പിൽ നിന്നും രക്ഷപെട്ടോടാൻ പ്രതി ശ്രമിച്ചിരുന്നെന്നുമായിരുന്നു എക്‌സൈസ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം.

എക്‌സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിൻ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ അനൂപ്, ജബ്ബാർ, ബെന്നി, ഉമ്മർ സിവിൽ ഓഫീസർ നിതിൻ എന്നിവരാണ് കേസിലെ പ്രതികൾ. ഏഴ് ഉദ്യോഗസ്ഥർക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സംഘത്തിലുണ്ടായിരുന്ന എല്ലാവർക്കും ഒരേ ഉത്തരവാദിത്തമായതിനാലാണ് ഏഴ് പേർക്കെതിരെയും കൊലകുറ്റം ചുമത്തിയത്. മർദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്നും ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. ഇയാളുടെ ശരീരത്തിൽ പന്ത്രണ്ടോളം ക്ഷതങ്ങൾ ഉണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. രഞ്ജിത്തിന്റെ മരണത്തിൽ ബന്ധുക്കളും ദൂരുഹത ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP