Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യൂത്ത് ഫെസ്റ്റിവലിനിടെ വിദ്യാർത്ഥികൾ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് സംഘർഷം; വർക്കല സർക്കാർ മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പൊലീസ് കടന്നുകയറി വിദ്യാർത്ഥികളെ മർദ്ദിച്ചു; പ്ലസ് ടു വിദ്യാർത്ഥി സുധീഷിന് ഗുരുതര പരിക്ക്; വിദ്യാർത്ഥികൾ ആക്രമിക്കാൻ ശ്രമിച്ചതാണ് ലാത്തി വീശാൻ കാരണമെന്ന് പൊലീസ്

യൂത്ത് ഫെസ്റ്റിവലിനിടെ വിദ്യാർത്ഥികൾ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് സംഘർഷം; വർക്കല സർക്കാർ മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പൊലീസ് കടന്നുകയറി വിദ്യാർത്ഥികളെ മർദ്ദിച്ചു; പ്ലസ് ടു വിദ്യാർത്ഥി സുധീഷിന് ഗുരുതര പരിക്ക്; വിദ്യാർത്ഥികൾ ആക്രമിക്കാൻ ശ്രമിച്ചതാണ് ലാത്തി വീശാൻ കാരണമെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

വർക്കല: വർക്കല ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്‌കൂളിൽ പൊലീസ് കടന്നു കയറി വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി.സ്‌കൂളിൽ യൂത്ത് ഫെസ്റ്റിവൽ നടക്കുന്നതിനിടയിൽ ഒരു സംഘം വിദ്യാർത്ഥികൾ പടക്കം പൊട്ടിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചതായാണ് പരാതി. എന്നാൽ വിദ്യാർത്ഥികൾ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതാണ് ലാത്തി വീശാൻ കാരണമെന്നാണ് പൊലീസിന്റെ വിശദീകരണം. ഈ പ്രശ്‌നങ്ങൾ അദ്ധ്യാപകർ നേരത്തേ ഇടപെട്ട് പരിഹരിച്ചുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ലാത്തി ചാർജ്ജിൽ പ്ലസ് ടു വിദ്യാർത്ഥി സുധീഷിന് ക്രൂരമായി പരിക്കേറ്റു.

ഇന്ന് രാവിലെയാണ് സംഭവം. യൂത്ത് ഫെസ്റ്റിവൽ നടക്കുന്നതിനിടെ ഒരു സംഘം പ്ലസ് ടു വിദ്യാർത്ഥികൾ ബഹളമുണ്ടാക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്‌തെന്നാണ് പറയുന്നത്. . വർക്കല പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌കൂളിലെത്തി ലാത്തിച്ചാർജ് നടത്തിയത്. അതേസമയം പ്രിൻസിപ്പാൾ പൊലീസിനെ വിളിച്ചറിച്ചിട്ടാണ് സ്‌കൂളിൽ വന്നതെന്നാണ് പൊലീസ് പറയുന്നത്.

വിദ്യാർത്ഥികൾ തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധിക്കാനാണ് ലാത്തിച്ചാർജ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്ലസ് ടു വിദ്യാർത്ഥിയായ സുധീഷിന് ലാത്തിച്ചാർജിൽ പരിക്കേറ്റിട്ടുണ്ട്. സുധീഷ് ഇപ്പോൾ വർക്കല ശിവഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

സംഭവത്തെത്തുടർന്ന് പൊലീസിനും സ്‌കൂൾ അധികൃതർക്കുമെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പൊലീസിനെതിരെ പരാതി നൽകാനൊരുങ്ങുകയാണെന്നാണ് വിവരം.എന്നാൽ ലാത്തിചാർജുണ്ടായിട്ടില്ലെന്ന് ചില അദ്ധ്യാപകർ പറഞ്ഞു.

'പൊലീസ് വാനിൻ കയറ്റാൻ ശ്രമിച്ചപ്പോൾ കയറാതെ നിലത്തു കിടന്നു... അപ്പോഴാണ് അതിൽ ഉൾപ്പെട്ട വരെ അടിച്ചത്.(ചവിട്ടുന്നത് കണ്ടില്ല) അതിൽ ഒരുത്തൻ ഒരു കേസിലെ പ്രതിയും ആണ്.പൊലീസ് സ്‌കൂളിൽ വന്നപ്പോൾ പരമാവധി സംയമനം ആണ് പാലിച്ചത്.. സ്‌കൂളിൽ വളരെ ശല്യക്കാരാണ് ഇതിൽ ഉൾപ്പെട്ട ചില വിദ്യാർത്ഥികൾ. നിരവധി തവണ warning കൊടുത്ത വിദ്യാർത്ഥികൾ ആണ് ഈ പ്രശ്‌നത്തിൽ ഉൾപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു കലോത്സവത്തിന്റെ ആദ്യ ദിനം. അന്നും ഈ സംഘം പ്രശ്‌നം ഉണ്ടാക്കിയിരുന്നു.(പൊലീസിനെ വിളിച്ചിരുന്നില്ല). വെള്ളിയാഴ്ച പോകുമ്പോൾ തന്നെ ഇവർ തിങ്കളാഴ്ചത്തേയ്ക്ക് ചില കാര്യങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട് എന്ന വിവരം മറ്റു കുട്ടികൾ അദ്ധ്യാപകരെ അറിയിച്ചിരുന്നു.എന്നിട്ടും രാവിലെ വരെ പൊലീസിനെ വിളിച്ചിരുന്നില്ല. എന്നാൽ ഇന്ന് 9.30 യോടെ സ്‌കൂളിന്റെ വിവിധ സ്ഥലങ്ങളിൽ പടക്കം പൊട്ടിക്കുകയും സ്റ്റേജിലേയ്ക്ക് പടക്കം വലിച്ചെറിയുകയും ചെയ്തു. അതിനു ശേഷം ആണ് പ്രിൻസിപ്പാൾ പൊലീസിനെ വിളിച്ചതും പൊലീസ് സ്‌കൂളിൽ എത്തിയതും. അതോടെ ഈ സംഘം കൂടുതൽ പ്രകോപിതരായി പ്രിൻസിപ്പാളിന്റെ മുറിയുടെ മുന്നിൽ സംഘടിക്കുകയാണ് ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP