Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹ ധനസഹായ പദ്ധതിയുടെ വരുമാന പരിധി ഇനി 2 ലക്ഷം; കാലതാമസം മാപ്പാക്കുന്നതിനുള്ള അധികാരം ജില്ലാ കളക്ടർമാർക്കെന്ന് മന്ത്രി കെ.കെ.ശൈലജ

വിവാഹ ധനസഹായ പദ്ധതിയുടെ വരുമാന പരിധി ഇനി 2 ലക്ഷം;  കാലതാമസം മാപ്പാക്കുന്നതിനുള്ള അധികാരം ജില്ലാ കളക്ടർമാർക്കെന്ന് മന്ത്രി കെ.കെ.ശൈലജ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാധുക്കളായ വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹ ധനസഹായ പദ്ധതിയിൽ വിവാഹശേഷം ഒരു വർഷം കഴിഞ്ഞ് 3 വർഷം വരെ സമർപ്പിക്കുന്ന അപേക്ഷകളിലെ കാലതാമസം മാപ്പാക്കുന്നതിനുള്ള അധികാരം ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് നൽകി ഉത്തരവായതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. വിവാഹ ധനസഹായ പദ്ധതിയുടെ വരുമാനപരിധി ഗ്രാമപ്രദേശങ്ങളിൽ 20,000 രൂപയും നഗരപ്രദേശങ്ങളിൽ 22,375 രൂപയുമായിരുന്നത് 2 ലക്ഷം രൂപയായി നിശ്ചയിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതിനാൽ നേരത്തെയുള്ള വരുമാനപരിധി അസാധുവാക്കിയും ഇതോടൊപ്പം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

സാധുക്കളായ വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹ ധനസഹായം സംബന്ധിച്ച നയപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സാമൂഹ്യനീതി വകുപ്പാണ്. എന്നാൽ ധനസഹായത്തിനുള അപേക്ഷ സ്വീകരിക്കുന്നത് മുതൽ വിതരണം ചെയ്യുന്നത് വരെയുള്ള നടപടികൾ ചെയ്യുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നത് ലാന്റ് റവന്യൂ കമ്മീഷണറാണ്. 30,000 രൂപയാണ് ഈ പദ്ധതിയിലൂടെ വിവാഹ ധനസഹായമായി അനുവദിക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടക്കുന്ന ഈ പദ്ധതി സാധുക്കളായ നിരവധി പെൺകുട്ടികൾക്ക് ആശ്വാസകരമാണെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP