Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചുംബന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ഒരാളൊഴികെ എല്ലാ പ്രതികളെയും വിട്ടയച്ചു;  ഒരാൾക്കെതിരെ കേസ് നിലനിൽക്കുന്നത് വിചാരണ നേരിടാത്തതിനാൽ; പൊലീസിന്റെ വീഴ്ച മറച്ചുവയ്ക്കാനാണ് കേസെടുത്തതെന്ന് കോടതി നിരീക്ഷണവും; ഏറെ വിവാദം സൃഷ്ടിച്ച ചുംബനസമരക്കേസുകൾ ആവിയാവുന്നു

ചുംബന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ഒരാളൊഴികെ എല്ലാ പ്രതികളെയും വിട്ടയച്ചു;  ഒരാൾക്കെതിരെ കേസ് നിലനിൽക്കുന്നത് വിചാരണ നേരിടാത്തതിനാൽ; പൊലീസിന്റെ വീഴ്ച മറച്ചുവയ്ക്കാനാണ് കേസെടുത്തതെന്ന് കോടതി നിരീക്ഷണവും; ഏറെ വിവാദം സൃഷ്ടിച്ച ചുംബനസമരക്കേസുകൾ ആവിയാവുന്നു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: അഞ്ചുവർഷം മുമ്പ് കേരളത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നല്ലോ, സദാചാര പൊലീസിങ്ങിനെതിരായ ചുംബന സമരം. എന്നാൽ ക്രമസമാധാന തകർച്ചയുണ്ടാക്കിയെന്ന് പറഞ്ഞ് പൊലീസ് ചുംബന സമരക്കാർക്കെതിരെ എടുത്ത മുഴുവൻ കേസുകളും ആവിയായിരിക്കയാണ്. പൊലീസിനാകട്ടെ കേസ് എടുത്തത് വലിയ നാണക്കേടും ആയിരിക്കയാണ്.പൊലീസിന്റെ വീഴ്ച മറച്ചുവയ്ക്കാനാണ് കേസെടുത്തതെന്ന് കോടതി നിരീക്ഷിചച്ചു.2014ൽ കൊച്ചിയിൽ നടന്ന ചുംബന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് ഒരാളൊഴികെ എല്ലാ പ്രതികളെയും വിട്ടയച്ചു.ചുംബന സമരത്തിൽ പങ്കെടുക്കുകയും അതിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത 10 പേർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ഒൻപത് പേരെയാണ് വിട്ടയച്ചത്. പൊലീസിനെ ആക്രമിച്ചു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

ജോ, സേവ്യർ, നിധീഷ്, ജോർജ് ബ്രൂണോ, പ്രശാന്ത്, ടോണി, ജെയ്‌സൺ സി കൂപ്പർ, നെൽസൺ, കെ.ജെ വർക്കി പാറയ്ക്കൽ, ജിജോ കുര്യാക്കോസ് എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ ജോർജ് ബ്രൂണോ വിചാരണ നേരിടാത്തതിനാൽ ഇയാൾക്കെതിരായ കേസ് നിലനിൽക്കും. മറ്റ് പ്രതികളെ വെറുതെ വിട്ടു. ജോ, സേവ്യർ, നിധീഷ് എന്നിവർ സമരത്തിൽ പങ്കെടുത്തിട്ടില്ല. മറ്റുള്ളവരെ കസ്റ്റഡിയിൽ എടുത്തപ്പോൾ പൊലീസ് സ്റ്റേഷന് മുന്നിൽ കൂടിയ ഇവരെ കസ്റ്റഡിയിൽ എടുത്ത് കേസെടുക്കുകയായിരുന്നു.

സമരത്തിനിടെ കസ്റ്റഡിയിൽ എടുത്ത 36 പേരിൽ 10 പേർക്കെതിരെയാണ് കേസെടുത്തത്. പൊലീസിന്റെ വീഴ്ച മറച്ചുവയ്ക്കാനാണ് കേസെടുത്തതെന്ന് കോടതി വിധിന്യായത്തിൽ നിരീക്ഷിച്ചു. 2014 നവംബർ രണ്ടിനാണ് കൊച്ചിയിൽ ചുംബന സമരം നടന്നത്. സദാചാര പൊലീസിംഗിനെതിരെയാണ് കേരളം ശ്രദ്ധിച്ച സമരം നടന്നത്. സമരത്തെ എതിർത്ത് യുവമോർച്ച, ബജ്‌റംഗ്ദൾ, എ.ബി.വി.പി, കെ.എസ്.യു, എസ്.ഡി.പി.ഐ, ക്യാമ്പസ് ഫ്രണ്ട്, ശിവസേന തുടങ്ങിയ സംഘടനകൾ രംഗത്ത് വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP