Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാളയാറിലെ പെൺകുട്ടികൾക്ക് നീതി ആവശ്യപ്പെട്ട് നവംബർ അഞ്ചിന് യുഡിഎഫ് ഹർത്താൽ; പാലക്കാട് ജില്ലാ ഹർത്താലിന് തീരുമാനിച്ചത് ഇന്ന് ചേർന്ന മുന്നണി യോഗം

വാളയാറിലെ പെൺകുട്ടികൾക്ക് നീതി ആവശ്യപ്പെട്ട് നവംബർ അഞ്ചിന് യുഡിഎഫ് ഹർത്താൽ; പാലക്കാട് ജില്ലാ ഹർത്താലിന് തീരുമാനിച്ചത് ഇന്ന് ചേർന്ന മുന്നണി യോഗം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാളയാറിൽ ഒമ്പതും പതിനൊന്നും വയസ്സുള്ള സഹോദരിമാർ പീഡനത്തിന് ഇരയായി മരണപ്പെട്ട സംഭവത്തിൽ പരസ്യപ്രതിഷേധവുമായി യുഡിഎഫ്. ഇതിന്റെ ഭാഗമായി നവംബർ അഞ്ചിന് പാലക്കാട് ജില്ലയിൽ മുന്നണിയുടെ നേതൃത്വത്തിൽ ഹർത്താൽ നടത്തും. ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിന്റേതാണ് തീരുമാനം.

കഴിഞ്ഞ വർഷമാണ് വാളയാറിൽ പതിനൊന്നും ഒൻപതും വയസുള്ള രണ്ട് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂത്തകൂട്ടി ലൈംഗികചൂഷണത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നുവെങ്കിലും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥർ പെൺകുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നില്ല. മൂത്തകുട്ടിയുടെ മരണം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ കുട്ടിയും ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്.

എട്ടടി നീളമുള്ള വീടിന്റെ മച്ചിൽ അഞ്ച് അടിയും മൂന്നടിയും നീളമുള്ള പെൺകുട്ടികൾ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പെൺകുട്ടികളുടെ പിതാവിന്റെ അടുത്ത ബന്ധുക്കളെ കേസിലെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇവർക്കെതിരെ കുട്ടിയുടെ മാതാപിതാക്കൾ കോടതിയിൽ മൊഴി നൽകുകയും ചെയ്‌തെങ്കിലും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ഇവരെ വെറുതെ വിടുകയായിരുന്നു.

പ്രതികളെ കോടതി വെറുതെ വിട്ടതോടെ പൊതുസമൂഹത്തിൽ പ്രതിഷേധം ശക്തമായി. ഭരണപക്ഷത്ത് നിന്നുപോലും വിമർശനങ്ങൾ ഉയർന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്ന് രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP