Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെഎസ്ആർടിസി ഓൺലൈൻ റിസർവേഷൻ കൗണ്ടർ പൂട്ടിയതോടെ ദുരിതത്തിലായത് ആലപ്പുഴയിലെ യാത്രക്കാർ; സ്റ്റേഷൻ മാസ്റ്ററുടെ റൂമിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന കൗണ്ടർ മുളിലത്തെ നിലയിലുള്ള ഓഫീസിലേക്ക് മാറ്റിയത് സംബന്ധിച്ച് യാതൊരു അറിയിപ്പുമില്ല; കഷ്ടത്തിലാകുന്നത് മുതിർന്ന പൗരന്മാർക്കും അംഗവൈകല്യമുള്ള യാത്രക്കാരും

കെഎസ്ആർടിസി ഓൺലൈൻ റിസർവേഷൻ കൗണ്ടർ പൂട്ടിയതോടെ ദുരിതത്തിലായത് ആലപ്പുഴയിലെ യാത്രക്കാർ; സ്റ്റേഷൻ മാസ്റ്ററുടെ റൂമിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന കൗണ്ടർ മുളിലത്തെ നിലയിലുള്ള ഓഫീസിലേക്ക് മാറ്റിയത് സംബന്ധിച്ച് യാതൊരു അറിയിപ്പുമില്ല; കഷ്ടത്തിലാകുന്നത് മുതിർന്ന പൗരന്മാർക്കും അംഗവൈകല്യമുള്ള യാത്രക്കാരും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: യാത്രക്കാർക്ക് ഇരുട്ടടിയായി ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിലെ ഓൺലൈൻ ബുക്കിങ് കൗണ്ടറും അടച്ചുപൂട്ടി. അടുത്തിടെ പത്തിലധികം ദീർഘദൂര സർവീസുകൾ നിർത്തലാക്കിയതിന് പിന്നാലെയാണ് യാത്രക്കാർക്ക് ദുരിതം സമ്മാനിച്ച് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ പുതിയ ഭരണപരിഷ്‌കാരം. നേരത്തേ താഴെ സ്റ്റേഷൻ മാസ്റ്റർ ഓഫീസിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന കൗണ്ടർ മുകളിലത്തെ നിലയിലെ ഓഫീസിലാണ് രണ്ടുമാസത്തോളമായി പ്രവർത്തിക്കുന്നത്. ഓൺലൈൻ റിസർവേഷനായി ഇപ്പോൾ പ്രത്യേക കൗണ്ടറില്ലാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്.

ദീർഘദൂര യാത്രകൾക്ക് കെഎസ്ആർടിസി ബസുകളെ ആശ്രയിക്കുന്ന, ആലപ്പുഴയിൽനിന്നുള്ള യാത്രക്കാർ റിസർവേഷൻ കൗണ്ടർ മുഖേന മുൻകൂട്ടി സീറ്റ് ബുക്കുചെയ്ത് പോകുന്നവരായിരുന്നു. മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാതെ ആലപ്പുഴയിൽനിന്നുള്ള ദീർഘദൂര ബസുകളിൽ സീറ്റ് ലഭിക്കുക അസാധ്യമാണ്. ഈ സൗകര്യമാണ് ഇപ്പോൾ യാത്രക്കാർക്ക് നിഷേധിച്ചിരിക്കുന്നത്. ആലപ്പുഴയിൽ എത്തുന്ന വിനോദ സഞ്ചാരികളടക്കം നിരവധിപ്പേർ ഈ സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നു.

മുതിർന്ന പൗരന്മാർക്കും അംഗവൈകല്യമുള്ള യാത്രക്കാർക്കുമാണ് പുതിയ പരിഷ്‌കാരം ഏറെ ദുരിതം സൃഷ്ടിക്കുന്നത്. റിസർവേഷൻ കൗണ്ടർ പ്രവർത്തിച്ചിരുന്ന സ്ഥലം നിലവിൽ പ്രവർത്തനരഹിതമായി കിടക്കുന്നതിനാൽ കൗണ്ടർ നിർത്തലാക്കിയെന്നുകരുതി പല യാത്രക്കാരും തിരിച്ചുപോകുന്നത് പതിവാണ്. ഓൺലൈൻ റിസർവേഷൻ ഉണ്ടെന്ന അറിയിപ്പ് ആദ്യം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതുമില്ല.

ശരാശരി 10,000 രൂപയ്ക്കുമേലുള്ള ടിക്കറ്റുകൾ ഇവിടെനിന്ന് ദിവസേന യാത്രക്കാർ ബുക്ക് ചെയ്തിരുന്നതാണ്. സ്വകാര്യ ബസുകൾക്ക് നിരവധി ബുക്കിങ് കൗണ്ടറുകൾ നഗരത്തിൽ ലഭ്യമായുള്ളപ്പോൾ കെഎസ്ആർടിസി നിലവിൽ ജില്ലയിലുള്ള ഒരേയൊരു കൗണ്ടർ പിൻവലിക്കാൻ ഒരുങ്ങുന്നത് ദീർഘദൂര കോൺട്രാക്റ്റ് ക്യാരേജ് ബസുകളെ സഹായിക്കാനാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.

കൗണ്ടറിലെ കംപ്യൂട്ടർ പ്രവർത്തനരഹിതമായതിനെ തുടർന്നാണ് ഇത് മുകളിലെ ഓഫീസിലേക്ക് മാറ്റിയതെന്നാണ് അധികൃതർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, കൗണ്ടർ ഡ്യൂട്ടിക്ക് ജീവനക്കാരെ വ്യന്യസിക്കുന്നത് സംബന്ധിച്ച തർക്കവും അസ്വാരസ്യങ്ങളുമാണ് കൗണ്ടർ മാറ്റിയതിന് പിന്നിലെന്നാണ് പിന്നാമ്പുറ വർത്തമാനം.

ടോമിൻ ജെ.തച്ചങ്കരി കെഎസ്ആർടിസി എംഡി ആയിരുന്നപ്പോൾ ആലപ്പുഴയിലെ ജീവനക്കാരും യാത്രക്കാരും സംയുക്തമായി ആവശ്യപ്പെട്ടതിന്റെ ഫലമായാണ് റിസർവേഷനായി കൗണ്ടർ ആലപ്പുഴ ഡിപ്പോയിൽ ആരംഭിച്ചത്. തിരക്കുള്ള സീസൺ സമയങ്ങളിൽ 40,000-ന് മുകളിൽ വരുമാനം കൗണ്ടറിൽനിന്ന് ലഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP