Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായി വിജയനും കോടിയേരിയും ഉമ്മൻ ചാണ്ടിയും ഒക്കെ അമേരിക്കയിൽ പോയി ചികിത്സിച്ച് രോഗം സുഖപ്പെടുത്തുന്നതിൽ പാവം പ്രജകൾക്ക് സന്തോഷം മാത്രമേയുള്ളൂ; നേതാക്കന്മാർക്ക് വിദേശ ചികിത്സ നടത്താൻ ആവുമെന്നതുകൊണ്ടാണോ മെഡിക്കൽ കോളേജുകളിലെ ടോയ്ലറ്റിന് മുമ്പിൽ ഇപ്പോഴും രോഗികൾക്ക് ഉറങ്ങേണ്ടി വരുന്നത്? കയ്യിൽ അഞ്ച് നയാപൈസയില്ലാത്ത പാവങ്ങൾക്കും അമേരിക്കൻ വിസ കിട്ടാൻ ഇടയില്ലാത്ത കാശുള്ളവർക്കും വേണ്ടി മെഡിക്കൽ കോളേജുകളിലെ ചികിത്സ ശരിയാക്കാൻ എന്താണ് തടസ്സം?

പിണറായി വിജയനും കോടിയേരിയും ഉമ്മൻ ചാണ്ടിയും ഒക്കെ അമേരിക്കയിൽ പോയി ചികിത്സിച്ച് രോഗം സുഖപ്പെടുത്തുന്നതിൽ പാവം പ്രജകൾക്ക് സന്തോഷം മാത്രമേയുള്ളൂ; നേതാക്കന്മാർക്ക് വിദേശ ചികിത്സ നടത്താൻ ആവുമെന്നതുകൊണ്ടാണോ മെഡിക്കൽ കോളേജുകളിലെ ടോയ്ലറ്റിന് മുമ്പിൽ ഇപ്പോഴും രോഗികൾക്ക് ഉറങ്ങേണ്ടി വരുന്നത്? കയ്യിൽ അഞ്ച് നയാപൈസയില്ലാത്ത പാവങ്ങൾക്കും അമേരിക്കൻ വിസ കിട്ടാൻ ഇടയില്ലാത്ത കാശുള്ളവർക്കും വേണ്ടി മെഡിക്കൽ കോളേജുകളിലെ ചികിത്സ ശരിയാക്കാൻ എന്താണ് തടസ്സം?

മറുനാടൻ ഡെസ്‌ക്‌

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഭാര്യ വിനോദിനി ബാലകൃഷ്ണനൊപ്പം അമേരിക്കയിലേക്ക് പുറപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് എന്തോ രോഗം ഉള്ളതുകൊണ്ട് അതിനെ ചികിത്സിക്കുന്നതിന് വേണ്ടിയാണ് അമേരിക്കയ്ക്ക് പോയത്. എന്താണ് അദ്ദേഹത്തിന് രോഗമെന്നോ ഏത് ആശുപത്രിയിലാണ് ചികിത്സിക്കുന്നത് എന്നോ ആരും പുറത്തുപറഞ്ഞിട്ടില്ല. പക്ഷേ അമേരിക്കയിലെ മായോ ക്ലിനിക്കിൽ പരിശോധന നടത്തുകയും ചികിത്സിക്കുകയും ചെയ്യും എന്ന് കുടുംബവൃത്തങ്ങൾ സൂചിപ്പിക്കുന്നു. രോഗവും ചികിത്സയും ഒരു വ്യക്തിയുടെ തികച്ചും സ്വകാര്യമായ വിഷയം ആയതിനാൽ അതേക്കുറിച്ച് മാധ്യമങ്ങളോട് പറയേണ്ട ബാധ്യത അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഇല്ല.

എന്നാൽ അദ്ദേഹം ചികിത്സിക്കാൻ പോകുന്നത് സ്വന്തം കയ്യിലെ കാശുകൊണ്ടാണോ അതോ നാട്ടുകാരുടെ കാശുകൊണ്ടാണോ എന്ന് പറയേണ്ട ബാധ്യതയുണ്ട്. നാട്ടുകാരുടെ കാശുകൊണ്ട് ചികിത്സിക്കാൻ അമേരിക്കയ്ക്ക് പോകാനുള്ള സാധ്യത വിരളമാണ്. ഒന്നുകിൽ സ്വന്തം കയ്യിലെ കാശാവും അല്ലെങ്കിൽ പാർട്ടി പ്രവർത്തകർ കൊടുക്കുന്ന കാശാവും എന്ന് ഉറപ്പാണ്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എന്നതിനപ്പുറം കേരളത്തിലെ ഒരു ജനകീയ നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ കോടിയേരിയുടെ രോഗം വേഗം സൗഖ്യംപ്രാപിക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന. മാത്രമല്ല, കോടിയേരിയെപ്പോലെ പ്രധാനപ്പെട്ട ഒരു നേതാവിന്റെ ജീവൻ കാക്കുന്നതിന് വേണ്ടി അമേരിക്കയിൽ കൊണ്ടുപോയി ചികിത്സിക്കേണ്ടത് ആവശ്യമാണെങ്കിൽ അതിൽ ഒരു തെറ്റും പറയാൻ ഞാനില്ല. ലോകത്തിന്റെ ഏത് കോണിൽ കൊണ്ടുപോയും നമ്മുടെ നേതാക്കന്മാരുടെ ജീവൻ സംരക്ഷിക്കേണ്ട ബാധ്യത പൗരന്മാർ എന്ന നിലയിൽ നമ്മൾ ഏറ്റെടുക്കുന്നതിൽ തെറ്റൊന്നുമില്ല.

കേരളത്തിലെയോ ഇന്ത്യയിലെയോ ആശുപത്രികളിൽ ഒന്നും ചികിത്സിച്ചാൽ ഭേദമാകില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണ് കോടിയേരി ബാലകൃഷ്ണൻ അമേരിക്കയ്ക്ക് പോയത് എന്ന നിഗമനത്തിൽ എത്തുന്നതിൽ തെറ്റൊന്നുമില്ല. അതായത്, 130 കോടി ജനങ്ങൾ ജീവിക്കുന്ന ഇന്ത്യാ മഹാരാജ്യത്ത് ഒരു രോഗിയുടെ ജീവൻ അപകടത്തിലായാൽ സംരക്ഷണം ഉറപ്പുനൽകാൻ ഒരു സംവിധാനവും ഇല്ല എന്ന് നമ്മുടെ ഭരണകർത്താക്കൾ തന്നെ ശരിവെക്കുന്നു എന്നർത്ഥം. അതിനോടാണ് എനിക്ക് വിയോജിപ്പുള്ളത്. ലോകത്തെ ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യയും ചികിത്സാ സൗകര്യങ്ങളുമുള്ള ഇന്ത്യാ മഹാരാജ്യത്തെ ഭരണാധികാരികൾ തന്നെ ഇവിടെ ചികിത്സാ സൗകര്യം കുറവാണ് എന്ന് പറഞ്ഞ് വിദേശത്തേക്ക് ചികിത്സിക്കാൻ പോകുന്ന സാഹചര്യത്തെ കുറിച്ച് ചർച്ച ചെയ്യേണ്ടതുണ്ട്.

ഇന്ത്യയിലെ ഏറ്റവും മികച്ച ചികിത്സാ സൗകര്യം കേരളത്തിലാണെന്നും കേരളത്തിലെ പോലെ മെച്ചപ്പെട്ട പൊതുജനാരോഗ്യ മേഖല ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇല്ലാ എന്നും ഊറ്റം കൊള്ളുന്നവരാണ് നമ്മൾ. നമ്മുടെ ഭരണകർത്താക്കൾ ഇത് ഇടയ്ക്കിടെ ആവർത്തിക്കുന്നുണ്ട്. മന്ത്രി ശൈലജ ടീച്ചർ പറയുന്നത് ലേകത്തെ തന്നെ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളുള്ള, ചികിത്സാ സംവിധാനങ്ങളുള്ള നാടാണ് കേരളം എന്നാണ്. എന്നിട്ടും എന്തുകൊണ്ട് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും വി എസ് അച്ചുതാനന്ദനും എ കെ ആന്റണിക്കും ഉമ്മൻ ചാണ്ടിക്കും ജി കാർത്തികേയനുമൊക്കെ ഗുരുതരമായ രോഗം വരുമ്പോൾ അമേരിക്കയിലേക്ക് ചികിത്സക്ക് പോകേണ്ടി വരുന്നു എന്നത് ചർച്ച ചെയ്യേണ്ടത് തന്നെയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP