Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വർക്കല സർക്കാർ സ്‌കൂളിൽ പൊലീസിന്റെ അഴിഞ്ഞാട്ടം; സ്‌കൂളിലേക്ക് കടന്നുകയറി വിദ്യാർത്ഥിയെ നിലത്തിട്ട് ചവിട്ടി; ക്രൂര മർദ്ദനം പടക്കം പൊട്ടിച്ചെന്ന് ആരോപിച്ച്; മർദ്ദനമേറ്റത് കബടി സംസ്ഥാന താരത്തിന്

വർക്കല സർക്കാർ സ്‌കൂളിൽ പൊലീസിന്റെ അഴിഞ്ഞാട്ടം; സ്‌കൂളിലേക്ക് കടന്നുകയറി വിദ്യാർത്ഥിയെ നിലത്തിട്ട് ചവിട്ടി; ക്രൂര മർദ്ദനം പടക്കം പൊട്ടിച്ചെന്ന് ആരോപിച്ച്; മർദ്ദനമേറ്റത് കബടി സംസ്ഥാന താരത്തിന്

മറുനാടൻ ഡെസ്‌ക്‌

വർക്കല; ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾക്കു നേരെ പൊലീസ് അതിക്രമം. സ്‌കൂൾ അങ്കണത്തിൽ പടക്കം പൊട്ടിച്ചെന്ന് ആരോപിച്ചായിരുന്നു പൊലീസിന്റെ അഴിഞ്ഞാട്ടം. പ്രിൻസിപ്പലിന്റെ അനുവാദത്തോടെയാണ് സ്‌കൂളിൽ കയറിയതെന്നും പൊലീസ്. വിദ്യാർത്ഥിയെ നിലത്തിട്ടു ചവിട്ടി. കാൽ ചവിട്ടിയൊടിച്ചെന്നാണ് കുട്ടിയുടെ പരാതി.

വിദ്യാർത്ഥികൾക്കു നേരെ ലാത്തിവീശി അടിക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പടക്കം പൊട്ടിച്ചെന്ന പേരിലാണ് സ്‌കൂളിനുള്ളിൽ കടന്ന് പൊലീസിന്റെ കയ്യേറ്റം. പ്രിൻസിപ്പൽ ആവശ്യപ്പെട്ടിട്ടാണ് എത്തിയതന്നാണ് പൊലീസ് വിശദീകരണം. ഇന്ന് പൊലീസിന്റെ മർദനമേറ്റത് കബഡി സംസ്ഥാനതാരത്തിനാണ്.

നവംബർ ഏഴിന് ദേശീയ മീറ്റിൽ പങ്കെടുക്കാനിരിക്കേയാണ് പൊലീസ് മർദനം. ആശുപത്രിയിലേക്കു പോകുന്നവഴിക്കും മർദിച്ചെന്ന് വിദ്യാർത്ഥി പറഞ്ഞു. രക്ഷിതാക്കളും നാട്ടുകാരുമടക്കം നിരവധിപേരാണ് പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP